Home Entertainment Celebrities

അജിത്തല്ല, തമിഴ്‌നാട്ടിലെ ഒന്നാമത്തെ താരം വിജയ്, വരിസിന്റെ നിര്‍മാതാവിന്റെ പരാമര്‍ശം വിവാദത്തില്‍, കൊമ്പുകോര്‍ത്ത് ആരാധകര്‍

441

തമിഴ് സൂപ്പര്‍താരങ്ങളായ വിജയിക്കും അജിത്തിനും ആരാധകരേറെയാണ്. ഇരുവരുടെും ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. വിജയിയുടെ തരിസും അജിത്തിന്റെ തുനിവും ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Advertisements

ഇരു ചിത്രങ്ങളും ഒന്നിച്ചാണ് തിയ്യേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്. ഈ ചിത്രങ്ങള്‍ രണ്ടും ബോക്‌സ്ഓഫീസില്‍ വമ്പന്‍ ഹിറ്റുകള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അജിത്ത് വിജയ് താരങ്ങളെ ചൊല്ലിയാണ് തമിഴ് സിനിമാ പ്രേമികള്‍ക്കിടയില്‍ പലപ്പോഴും ഫാന്‍സ് ഫൈറ്റ് നടക്കുന്നത്.

Also Read: എന്നോടുള്ള സ്‌നേഹം കാണിക്കാന്‍ അദ്ദേഹത്തെ മോശമാക്കി ആരും സംസാരിക്കേണ്ട, ഗോപി സുന്ദറിനെ വിമര്‍ശിക്കുന്നവരോട് തുറന്നടിച്ച് അഭയ ഹിരണ്‍മയി

അതുകൊണ്ടുതന്നെ രണ്ട് ചിത്രങ്ങളും തിയ്യേറ്ററിലെത്തുന്ന ദിനത്തിനായി ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ വിജയ് ചിത്രം വരിസിന്റെ പ്രൊഡ്യൂസര്‍ ഫാന്‍സ് ഫൈറ്റിന് ഇരയായിരിക്കുകയാണ്.

ദില്‍ രാജുവാണ് വിവാദങ്ങളില്‍ അകപ്പെട്ടിരിക്കുന്നത്. അജിത്തിനേക്കാള്‍ വലിയ താരം വിജയി ആണെന്ന ദില്‍ രാജുവിന്റെ പരാമര്‍ശമാണ് ആരാധകര്‍ക്കിടയില്‍ തര്‍ക്കത്തിനിടയാക്കിയത്. സിനിമാപ്രൊമോഷന്റെ ഭാഗമായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Also Read: ഒരു വിശേഷം വരുന്നുണ്ട്; എല്ലാം വഴിയേ പറയാം; കല്യാണ ആഭരണങ്ങള്‍ പരിചയപ്പെടുത്തി അമൃതയും അമ്മയും; ആകാംക്ഷയില്‍ ആരാധകര്‍

തന്റെ സിനിമയ്‌ക്കൊപ്പം അജിത്ത് സാറിന്റെ സിനിമയും വരുന്നുണ്ടെന്നും തമിഴ്‌നാട്ടിലെ ഒന്നാം താരം വിജയി ആണെന്നുമാണ് ദില്‍ രാജു പറഞ്ഞത്. വിജയ് ചിത്രത്തിനായി താന്‍ കൂടുതല്‍ സ്‌ക്രീനുകള്‍ ആവശ്യപ്പെടുമെന്നും ദിലു രാജു പറഞ്ഞു. ഇതാണ് വിവാദങ്ങളിലേക്ക് എത്തിയത്.

Advertisement