ചേച്ചി വളര്‍ത്തിയ പട്ടികളില്‍ ഒരുത്തനായിരുന്നല്ലേ ലവന്‍ എന്ന് കമന്റ്, ഗോപി സുന്ദറിനെ കുറിച്ചോര്‍ത്ത് അഭിമാനമേയുള്ളൂവെന്ന് അഭയ ഹിരണ്‍മയി, വിമര്‍ശനങ്ങള്‍ക്ക് മറുപടി

100

ആരാധകരുടെ പ്രിയങ്കരിയാണ് ഗായികയും മോഡലുമായ അഭയാ ഹിരണ്‍മഴി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരം കൂടിയാണ് അഭയ. സംഗീതസംവിധായകന്‍ ഗോപി സുന്ദറുമായി 14 വര്‍ഷത്തെ ലിവിംഗ് ടുഗതര്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ച ശേഷം തന്റെ കരിയറില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തിരിക്കുകയാണ് താരം.

Advertisements

ഒന്നിനു മുന്നിലും തളര്‍ന്നു നില്‍ക്കാതെ തന്റെ കരിയറിനു പ്രാധാന്യം കൊടുത്തുകൊണ്ടാണ് അഭയ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍ നിരവധി വിമര്‍ശനം അഭയക്ക് നേരെ വന്നെങ്കിലും ഒരിക്കല്‍പോലും ഗോപി സുന്ദറിനെ കുറ്റപ്പെടുത്തി അഭയ സംസാരിച്ചിട്ടില്ല.

Also Read: അത് കഴിഞ്ഞിട്ടെ മറ്റെന്തു കാര്യവും എനിക്കുള്ളൂ; സന്തോഷ വാര്‍ത്ത പങ്കുവെച്ച് സുചിത്ര

അഭയയുമായി വേര്‍പിരിഞ്ഞ ശേഷം ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചു. എന്നാല്‍ ആ ബന്ധവും വേര്‍പിരിയുകയായിരുന്നു. ഇ്‌പ്പോഴിതാ തന്നെ പരിഹസിച്ചവരുടെ വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് അഭയ.

താന്‍ മറ്റാരുടെയും ജീവിതത്തിലേക്ക് എത്തിനോക്കാറില്ല, അതേക്കുറിച്ച് കമന്റ് ചെയ്യാറില്ലെന്നും എന്തിനാണ് ആളുകള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും അഭയ പറഞ്ഞു. അഭയ പങ്കുവെച്ച അനിമല്‍ റെസ്‌ക്യൂ ഡ്രൈവിലെ വിശേഷങ്ങള്‍ക്ക് താഴെയായിരുന്നു ഗോപി സുന്ദറിനെ കുറിച്ചുള്ള കമന്റുകള്‍ വന്നത്.

Also Read: ‘ലാൽ ഫാൻ ആണോ?’, ലാലേട്ടൻ സിനിമകളെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് മറുചോദ്യവുമായി മമ്മൂട്ടി

ചേച്ചി വളര്‍ത്തിയ പട്ടികളില്‍ ഒരുത്തനായിരുന്നു ലവന്‍ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് കിടിലന്‍ മറുപടിയാണ് അഭയ നല്‍കിയത്. ആരായിരുന്നു ലവന്‍ എന്നും താന്‍ അങ്ങനെ ഒരു പട്ടിയെ വളര്‍ത്തിയിട്ടില്ലല്ലോ എന്നും നല്ല മാനസികാവസ്ഥയാണല്ലോ കഷ്ടമെന്നും അഭയ മറുപടി നല്‍കി.

ഗോപി സുന്ദറിനെയാണ് നിങ്ങള്‍ ഉദ്ദേശിച്ചതെങ്കില്‍ തനിക്ക് അഭിമാനം മാത്രമേയുള്ളൂ. ചേട്ടന്‍ ആര് ആരെയാണ് വളര്‍ത്തിയതെന്നൊക്കെയുള്ള കണക്കുകളൊന്നുമെടുക്കേണ്ടെന്നും പോയി സ്വന്തം വീട്ടിലുള്ള ഭാര്യയും അമ്മയുമൊക്കെ സുഖമായിരിക്കുന്നോ എന്നൊക്കെ അന്വേഷിക്കൂവെന്ന് അഭയ പറഞ്ഞു.

Advertisement