‘മലൈക്കോട്ടൈ വാലിഭന് വേണ്ടിയാണ് പാടിയതെന്ന് അറിയുന്നത് ഒരു വർഷം കഴിഞ്ഞ് ഡബ്ബിംഗിന് പോയപ്പോൾ’! സന്തോഷം പങ്കിട്ട് അഭയ ഹിരൺമയി

64

തുടക്കം മുതല്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. പിന്നാലെ സിനിമയുടെ പുറത്തുവന്ന ചിത്രങ്ങളും പോസ്റ്ററും നിമിഷന്നേരം കൊണ്ട് പ്രേക്ഷകര്‍ ഏറ്റെടുത്തു. മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ നായകന്‍ ആവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ആണ്. മലൈക്കോട്ടൈ വാലിഭനിലെ’പുന്നാരക്കാട്ടിലെ പൂവനത്തിൽ’ എന്ന പാട്ട് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. പാട്ടിന്റെ താളവും ഈണവും ശബ്ദവും എല്ലാം കിടിലൻ തന്നെ. സരിഗമ കാർവ മലയാളത്തിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോ ഇതുവരെ എട്ട് ലക്ഷത്തിലധികം ആളുകൾ കേട്ട് കഴിഞ്ഞു.

പ്രശാന്ത് പിള്ള ഈണം നൽകിയ പാട്ടിന് വരികൾ എഴുതിയിരിയ്ക്കുന്നത് പിഎസ് റഫീഖ് ആണ്. ശ്രീകുമാർ വeക്കിയിലും അഭയഹിരൺമയിയും ചേർന്നാണ് പാട്ട് പാടിയിരിക്കുന്നത്. പാട്ടിനെ കുറിച്ച് പോസിറ്റീവ് കമന്റ് വന്നതോടെ ആ സന്തോഷം ഗായിക അഭയഹിരൺമയി പങ്കുവെക്കുകയും ചെയ്തു. ചിത്രത്തിൽ പാടിയപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് അഭയ.

Advertisements

താൻ ഒരു വർഷം മുൻപ് പാടിയ പാട്ട് വാലിബന് വേണ്ടിയാണെന്ന് അറിയില്ലായിരുന്നുവെന്ന് പറയുകയാണ് അഭയ. തനിക്ക് അഭിമാനം തോന്നിയ നിമിഷമാണ് ഇതെന്നും ഗായിക പറഞ്ഞു. സംവിധായകൻ പ്രശാന്ത് പിള്ളയുടെ അസിസ്റ്റന്റ് ആയിരുന്നു ഒരു വർഷം മുമ്പ് ഈ പാട്ട് പാടാനായി അഭയയെ വിളിച്ചിരുന്നത്.

ALSO READ- ’16 വർഷത്തെ ആ ബന്ധം ഉപേക്ഷിക്കുന്നു’; കുറിപ്പുമായി അഹാന കൃഷ്ണ; വിശദമായി വീഡിയോയും

തനിക്ക് പ്രശാന്തിന്റെ പാട്ടാണെന്ന് മാത്രമറിയാം. പാട്ട് പാടുക മാത്രമാണ് ധർമ്മം, തന്നെ വിളിക്കുന്നത് ഏത് സിനിമയ്ക്കാണെന്ന് പോലും നോക്കാറില്ല എന്നാണ് അഭയ പറയുന്നു.

അഭയയുടെ വാക്കുകൾ ഇങ്ങനെ:

‘ജീവിതത്തിലെ മനോഹരമായ ദിവസം ആണ് ഇന്ന്, നമ്മളോരുത്തരും പ്രതീക്ഷിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാൽ ചിത്രത്തിന്റെ ആദ്യ ഗാനം റിലീസാകുകയാണ്. ഒരു വർഷം മുന്നേ എനിക്ക് വളരെ ഇഷ്ടമുള്ള സംഗീത സംവിധായകൻ ആയ പ്രശാന്ത് പിള്ളൈ ഒരു ഗാനാലാപനത്തിനു ക്ഷണിക്കുകയും വളരെ തൃപ്തിയോടെ ആ ഗാനം പാടി സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങി വന്ന എനിക്ക് ഏതാണ് ഈ ഗാനം, ഏതു സിനിമയിലേതാണ് ഈ ഗാനം എന്നതിനെക്കുറിച്ചു ഒരു ഐഡിയയും ഇല്ലായിരുന്നു.’

‘രണ്ടു മാസത്തിനു മുന്നേ ലിജോ ജോസ് പെല്ലിശ്ശേരി ഒരു കഥാപാത്രത്തിന് ഡബ്ബ് ചെയ്യാൻ എന്നെ വിളിക്കുകയും ആ ജോലി പൂർത്തീകരിച്ച ശേഷം ‘അഭയ പാടിയ മലൈക്കോട്ടൈ വാലിബനിലെ പാട്ടു കേൾക്കണ്ടേ’ എന്ന് ചോദിക്കുകയും ലിജോ ഈ ഗാനം കേൾപ്പിച്ച് തരുന്ന സമയത്താണ് എനിക്ക് പോലും വിശ്വസിക്കാൻ പറ്റാത്ത തരത്തിൽ നമ്മുടെ ലെജൻഡറി ആക്ടർ ലാലേട്ടന്റെ മലൈക്കോട്ടൈ വാലിബനിൽ ഞാനും ഒരു ഭാഗമായ കാര്യം അറിയുന്നത്.’

‘ഒരുപാടു സന്തോഷം കിട്ടിയ നിമിഷം, അത്രേം പ്രൗഡ് തോന്നിയ നിമിഷം ആയിരുന്നു അത്. ലിജോക്കും പ്രശാന്ത് പിള്ളക്കും ഒത്തിരി നന്ദി. നിങ്ങളും ഈ ഗാനം ഏറ്റെടുക്കും എന്ന് വിശ്വസിക്കുന്നു’ അഭയ പറഞ്ഞു.

എല്ലാവരും പാരകൾ ആയിരുന്നു, എന്തിനാണ് ഇങ്ങനെ പണി വാങ്ങിക്കുന്നത് എന്ന് ചിന്തിച്ചു,

Advertisement