’16 വർഷത്തെ ആ ബന്ധം ഉപേക്ഷിക്കുന്നു’; കുറിപ്പുമായി അഹാന കൃഷ്ണ; വിശദമായി വീഡിയോയും

193

നടൻ കൃഷ്ണകുമാറും ഭാര്യയും നാല് പെൺമക്കളുമെല്ലാം സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളിൽ നായികയായി തിളങ്ങുകയുമാണ്. ഞാൻ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.

പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, അടി തുടങ്ങിയ സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയിൽ പിടിച്ച് നിൽക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു

Advertisements

സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന നടിന്മാരിൽ ഒരാളേ കൂടിയാണ് ണ് അഹാന കൃഷ്ണ. അഹാന നായികയായ ഒരുപിടി ചിത്രങ്ങൾ പുറത്തിറങ്ങി. ഇതിൽ പലതും ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ സംവിധാന രംഗത്തും അഹാന എത്തിയിരുന്നു നടി സംവിധാനം ചെയ്ത തോന്നൽ എന്ന ആൽബം ശ്രദ്ധിക്കപ്പെട്ടു.

ALSO READ- ‘ഡേറ്റിംഗ് തുടങ്ങി’! പുതിയ പാർട്ണർക്കൊപ്പം വീഡിയോയുമായി ദിയ കൃഷ്ണ; ലിവിംഗ് ടുഗെദർ ആണോ എന്ന് ആരാധകരും

ഇപ്പോഴിതാ താരം പുതിയ വിശേഷം സോഷ്യൽമീഡിയയിൽ പങ്കിട്ടതാണ് ഇപ്പോൾ ചർച്ചയാകുന്നത്. അഹാന ലേസർ വിഷൻ കറക്ഷൻ സർജറി നടത്തിയിരിക്കുകയാണ്. ഇതിന്റെ അനുഭവം പങ്കുവെക്കുകയാണ് അഹാന കൃഷ്ണ.

താൻ കണ്ണടയും പിന്നെ കോൺടാക്റ്റ് ലെൻസുമായുള്ള 16 വർഷത്തെ യാത്രയോട് ഔദ്യോഗികമായി വിട പറഞ്ഞെന്ന സന്തോഷമാണ് അഹാനയുടെ കുറിപ്പിലുള്ളത്. അതേപോലെ യൂട്യൂബ് ചാനലിലൂടെ വിശദമായ വീഡിയോയും അഹാന പങ്കുവെച്ചിട്ടുണ്ട്.

ALSO READ-ഇത്തവണ സുരേഷ് ഗോപി ജയിക്കും, തൃശ്ശൂര്‍ക്കാരെല്ലാം അങ്ങനെയാണ് പറയുന്നത്, കേന്ദ്രം ബിജെപി ഭരിക്കുന്നതുകൊണ്ട് ജനങ്ങള്‍ക്ക് ഗുണം മാത്രം, രാഷ്ട്രീയം പറഞ്ഞ് ബൈജു

16 വർഷത്തെ തന്റെ കാഴ്ച്ചയിലെ വ്യത്യാസങ്ങളും സർജറിയെക്കുറിച്ചുള്ള അനുഭവങ്ങളും അഹാന വീഡിയോയിൽ വിശദമായി പറയുകയാണ്.

ലേസർ വിഷൻ കറക്ഷൻ സർജറിയായ, സ്‌മൈൽ(SMILE (small incision lenticule extraction)) എന്ന മൈനർ സർജറിക്കാണ് അഹാന വിധേയമായത്. തന്റെ അനുഭവം വിശദമായി പങ്കുവെക്കുന്നതിലൂടെ സമാനമായ സാഹചര്യത്തിലൂടെ കടന്നു പോകുന്നവർക്ക് പ്രചോദനമാകാനാണ് താരം ശ്രിക്കുന്നത്.

Advertisement