ഇത്തവണ സുരേഷ് ഗോപി ജയിക്കും, തൃശ്ശൂര്‍ക്കാരെല്ലാം അങ്ങനെയാണ് പറയുന്നത്, കേന്ദ്രം ബിജെപി ഭരിക്കുന്നതുകൊണ്ട് ജനങ്ങള്‍ക്ക് ഗുണം മാത്രം, രാഷ്ട്രീയം പറഞ്ഞ് ബൈജു

56

കുട്ടിയായിരിക്കെ അഭിനയരംഗത്തേക്ക് ബാലതാരമായി കാലെടുത്തു വെച്ച നടനാണ് ബൈജു. 1981 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്.

Advertisements

1985 വരെ ബാലതാരമായി അഭിനയിച്ച താരം പിന്നീടങ്ങോട്ട് ആ ലേബലില്‍ നിന്ന് മാറി നടനായി. നായകനായും, സഹനടനായും താരം മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. ഇന്നും മലയാള സിനിമയില്‍ സജീവമാണ് ബൈജു.

Also Read:ഇതിലും ഭേദം പിച്ചയെടുക്കുന്നത്, വെറുതെയല്ല ദൈവം കുഞ്ഞുങ്ങളെ തരാതിരുന്നത്, നയന്‍താരക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍

ഇപ്പോഴിതാ വരുന്ന തെരഞ്ഞെടുപ്പിനെ കുറിച്ചും രാഷ്ട്രീയപ്രവര്‍ത്തകരും നടന്മാരുമായ സുരേഷ് ഗോപി, മുകേഷ്, ഗണേഷ് കുമാര്‍ എന്നിവരെ കുറിച്ചും ബൈജു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ പാര്‍ട്ടിയെ നോക്കിയല്ല, മറിച്ച് വ്യക്തിയെ നോക്കിയാണ് വോട്ട് ചെയ്യുന്നതെന്ന് താരം പറയുന്നു.

താന്‍ കണ്ടിടത്തോളം നല്ലൊരു വ്യക്തിയാണ് സുരേഷ് ഗോപി. അദ്ദേഹം ഒത്തിരി കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയാണെന്നും സ്വന്തം കൈയ്യില്‍ നിന്ന് കാശുമുടക്കി നാടിന് വേണ്ടി ഒത്തിരി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഇത്തവണയും സുരേഷ് ഗോപി മത്സരിക്കുന്നുണ്ടല്ലോ നോക്കാമെന്നും ബൈജു പറഞ്ഞു.

Also Read: പുതിയ ചിത്രത്തിന് നല്‍കിയ പേര് അടിച്ചുമാറ്റിയത്, അജിത്തിന്റെ പടം കൈയ്യിന്ന് പോയതിന് പിന്നാലെ വീണ്ടും വിവാദത്തിലായി വിഘ്‌നേഷ് ശിവന്‍

മുകേഷുമായി നല്ല അടുപ്പമാണ്. എന്നാല്‍ അവന്‍ ഇത്തവണയും മത്സരിച്ചാല്‍ കഴിഞ്ഞ വര്‍ഷം ലഭിച്ച ഭൂരിപക്ഷം ലഭിക്കില്ലെന്നും ഇനി ജയിക്കാന്‍ ചാന്‍സ് കുറച്ച് കുറവാണെന്നും ഗണേഷ് കുമാര്‍ നല്ലൊരു രാഷ്ട്രീയക്കാരനാണെന്നും ജനങ്ങളുടെ മനസ്സദ്ദേഹത്തിന് അറിയാമെന്നും ബൈജു പറയുന്നു.


Advertisement