Home Entertainment Celebrities

പ്രേക്ഷക ശ്രദ്ധനേടി മലൈക്കോട്ടൈ വാലിഭന്റെ ആ പാട്ട് ; നന്ദി പറഞ്ഞ് ഗായിക അഭയ ഹിരണ്‍മയി

127

ചിത്രം മലൈക്കോട്ടൈ വാലിഭനിലെ’പുന്നാരക്കാട്ടിലെ പൂവനത്തിൽ’ എന്ന പാട്ട് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. പാട്ടിന്റെ താളവും ഈണവും ശബ്ദവും എല്ലാം കിടിലൻ തന്നെ. സരിഗമ കാർവ മലയാളത്തിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോ ഇതുവരെ എട്ട് ലക്ഷത്തിലധികം ആളുകൾ കേട്ട് കഴിഞ്ഞു.

Advertisements

പ്രശാന്ത് പിള്ള ഈണം നൽകിയ പാട്ടിന് വരികൾ എഴുതിയിരിയ്ക്കുന്നത് പിഎസ് റഫീഖ് ആണ്. ശ്രീകുമാർ വക്കിയിലും അഭയഹിരൺമയിയും ചേർന്നാണ് പാട്ട് പാടിയിരിക്കുന്നത്. പാട്ടിനെ കുറിച്ച് പോസിറ്റീവ് കമന്റ് വന്നതോടെ ആ സന്തോഷം ഗായിക അഭയഹിരൺമയി പങ്കുവെക്കുകയും ചെയ്തു.

‘വിശ്വസിക്കാൻ കഴിയാത്ത വാക്കുകൾ. ശരിക്കും വിലമതിക്കേണ്ട നിമിഷം, അങ്ങേയറ്റം നന്ദിയുള്ളവളാണ് ഞാൻ. പ്രശാന്ത് പിള്ള സർ അങ്ങയുടെ സൃഷ്ടിയുടെ ആരാധികയാണ് ഞാന്. ലിജോ ജോസ് പെല്ലിശ്ശേരി ഈ പാട്ട് എനിക്ക് നിങ്ങൾ സിസ്റ്റത്തിൽ കാണിച്ചു തന്ന നിമിഷം എപ്പോഴും സ്‌നേഹത്തോടെ ഓർക്കും”

മോഹൻലാൽ സാറിന് നന്ദി, ഗുരുകാരണവന്മാർക്കും നന്ദി. ഈ നിമിഷം ഏറ്റവും അഭിമാനത്തോടെ മകളെ കുറിച്ച് നാടുമുഴുവൻ പാടിനടക്കുന്ന അച്ഛനെ ഞാൻ ഭൂമിയിൽ ഇരുന്ന് കാണുന്നുണ്ട്. അച്ഛനെ വല്ലാതെ മിസ്സ് ചെയ്യുന്നു. അമ്മയ്ക്കും കിളിക്കും അപ്പൂനും ശങ്കരനും സമർപ്പിയ്ക്കുന്നു” എന്നാണ് അഭയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യ്ത ചിത്രത്തിൽ മോഹൻലാൽ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 

Advertisement