ഇതിലും ഭേദം പിച്ചയെടുക്കുന്നത്, വെറുതെയല്ല ദൈവം കുഞ്ഞുങ്ങളെ തരാതിരുന്നത്, നയന്‍താരക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍

552

മലയാള സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ നടിയാണ് നയന്‍താര. എന്നാല്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ നടിക്ക് ലഭിച്ചത് അന്യഭാഷയില്‍ നിന്നാണ്. ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ ആയി നയന്‍ മാറിക്കഴിഞ്ഞു.

Advertisements

ഇതിനിടെയും നടിയെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളും പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. എന്നാല്‍ വല്ലപ്പോഴും മാത്രമേ ഇതിനോട് പ്രതികരിക്കാറുള്ളു നടി. നടി എന്നത് പോലെ ബിസിനസിലും ഈ താരം തന്റെ കഴിവ് തെളിയിച്ചു.

Also Read:സീനിയേഴ്‌സിനൊന്നും കൊടുക്കരുതേ, ഞാന്‍ കൊണ്ടുവന്ന ഐറ്റമാണ്, ആ ഹിറ്റ് ഡയലോഗിനെ കുറിച്ച് പ്രിയദര്‍ശനോട് പറഞ്ഞ കാര്യം വെളിപ്പെടുത്തി മുകേഷ്

2021ല്‍ ഭര്‍ത്താവ് വിഘ്‌നേഷ് ശിവനൊപ്പം റൗഡി പിക്ചേഴ്സ് എന്ന നിര്‍മ്മാണ കമ്പനി നയന്‍താര ആരംഭിച്ചിരുന്നു. ഈ വര്‍ഷം അതില്‍ നിന്നും വ്യത്യസ്തമായി വൈവിദ്ധ്യമായ ഉത്പന്നങ്ങളുമായി ഒരു വലിയ ബ്രാന്റ് തന്നെ അവതരിപ്പിച്ചിട്ടുണ്ട് നയന്‍താര.

അടുത്തിടെ ചെന്നൈ നേരിട്ട പ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് തുണയായി നയന്‍താര എത്തിയിരുന്നു. വെള്ളവും ഭക്ഷണവും സാനിറ്ററി നാപ്കിനുകളുമെല്ലാം നയന്‍താര ഫെ 9 എന്ന കമ്പനിയുടെ പേരില്‍ കൈമാറിയിരുന്നു. ഇതിന് ഒത്തിരിപേരാണ് താരത്തെ പ്രശംസിച്ചത്.

Also Read:ജീവിതത്തില്‍ ആര്‍ക്കെങ്കിലും വേണ്ടി പ്രത്യേകമായി എന്തെങ്കിലും ചെയ്തുകൊടുത്തിട്ടുണ്ടെങ്കില്‍ അത് അയാള്‍ക്ക് മാത്രം, തുറന്നുപറഞ്ഞ് നയന്‍താര, ഞെട്ടി ആരാധകര്‍

എന്നാല്‍ അതേസമയം വിമര്‍ശനങ്ങളും താരം നേരിട്ടിരുന്നു. കമ്പനിയുടെ പരസ്യ ബോര്‍ഡുകളുള്ള പ്രത്യേകവാഹനത്തില്‍ സഹായം എത്തിച്ചതിനായിരുന്നു വിമര്‍ശനം. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് നടന്‍ ബയല്‍വാന്‍ രംഗനാഥന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

പ്രളയത്തിനിടയും പ്രൊമോഷന്‍ നടത്തുകയായിരുന്നു. നയന്‍താരയുടെ ലക്ഷ്യം പണം മാത്രമാണെന്നും കാശ് പണം ദുട്ട് മണി മണി എന്നതാണ് നടിയുടെ ലക്ഷ്യമെന്നും വിവാഹത്തിന് ചെലവായതിന്റെ ഇരട്ടിയിലധികം തുക അതിന്റെ വീഡിയോ വിറ്റ് വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

Also Read: ജീവിതത്തില്‍ ആര്‍ക്കെങ്കിലും വേണ്ടി പ്രത്യേകമായി എന്തെങ്കിലും ചെയ്തുകൊടുത്തിട്ടുണ്ടെങ്കില്‍ അത് അയാള്‍ക്ക് മാത്രം, തുറന്നുപറഞ്ഞ് നയന്‍താര, ഞെട്ടി ആരാധകര്‍

ചെന്നൈയില്‍ നയന്‍താര സഹായം എത്തിച്ചിരുന്നു. എന്നാല്‍ സ്വന്തം കമ്പനിയുടെ പരസ്യം വെച്ചും വീഡിയോ എടുത്തും ബിസിനസ് വളര്‍ത്താന്‍ അതിലൂടെ ശ്രമിച്ചുവെന്നും അതിനേക്കാള്‍ ഭേദം പിച്ചയെടുക്കുന്നതായിരുന്നുവെന്നും ദൈവം പോലും പൊറുക്കില്ലെന്നും വെറുതേയല്ല കുഞ്ഞുങ്ങളെ കൊടുക്കാതിരുന്നതെന്നും മറ്റൊരാള്‍ പ്രസവിച്ച കുഞ്ഞുങ്ങളെ വളര്‍ത്തുന്നതെന്നും നടന്‍ പറയുന്നു.

Advertisement