29 വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിച്ചിട്ടും ഇപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് നാണം കലര്‍ന്നൊരു ചിരിയുണ്ട് ; ഖുശ്ബു

86

ആരാധകർ ഏറെയുള്ള നടിയാണ് ഖുശ്ബു . ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവം ആണ് താരം. തന്റെ വിശേഷം പങ്കുവെച്ച് താരം എത്താറുണ്ട്. ഇടയ്ക്കിടെ കിടിലൻ ചിത്രം പങ്കിട്ടും ഖുശ്ബു എത്താറുണ്ട്. ഇപ്പോഴിതാ ഭർത്താവിനൊപ്പം ഉള്ള ഫോട്ടോയാണ് താരം പങ്കിട്ടത്.

Advertisements

പ്രഭുവിന്റെ മകളുടെ കല്യാണത്തിന് പോകാൻ വേണ്ടി നന്നായി ഒരുങ്ങിയതിന് ശേഷം ഭാര്യയും ഭർത്താവും നിന്ന് കുറച്ച് ഫോട്ടോസ് എടുത്തു. ആ ചിത്രത്തിനൊപ്പമാണ് ഖുശ്ബുവിന്റെ പോസ്റ്റ്. ’29 വർഷങ്ങൾ ഒരുമിച്ച് ജീവിച്ചിട്ടും ഇപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് നാണം കലർന്നൊരു ചിരിയുണ്ട്, അതാണ് പ്രണയം’ എന്നാണ് ഖുശ്ബു ഫോട്ടോയ്ക്കൊപ്പം എഴുതിയിരിക്കുന്നത്.

അഞ്ച് വർഷം പ്രണയിച്ചതിന് ശേഷം 2000 ൽ ആയിരുന്നു ഖുശ്ബുവിന്റെയും സുന്ദർ സിയുടെയും വിവാഹം. വിവാഹത്തിന് ശേഷം പേരിനൊപ്പം ഭർത്താവിന്റെ പേരും ചേർത്തുവയ്ക്കുകയായിരുന്നു. രണ്ട് മക്കളാണ് ദമ്പതികൾക്കുള്ളത്.

അതേസമയം 90 കളിൽ ഖുശ്ബു എന്ന പേര് തരംഗമായിരുന്നു. മഹാരാഷ്ട്രയിലാണ് താരം ജനിച്ചതും, വളർന്നതും. പക്ഷെ തെന്നിന്ത്യൻ സിനിമാ ലോകത്ത് എത്തിയതോടെ താരം തന്റെ ജീവിതം ചെന്നെയിലേക്ക് പറിച്ചു നട്ടു. ഖുശ്ബുവിനെ കാണാൻ വേണ്ടി മാത്രം ആളുകൾ സിനിമ കാണുമായിരുന്നു. ഈ ആരാധന ഒടുവിൽ ഖുശ്ബുവിനായി ഒരു ക്ഷേത്രം തന്നെ നിർമ്മിക്കാൻ കാരണമായി. ഇതെല്ലാം വലിയ വാർത്തയായിരുന്നു.

 

Advertisement