Home Entertainment Celebrities

പുതിയ ചുവടുകള്‍വെക്കുന്നു, 14 വര്‍ഷത്തെ അനുഭവങ്ങളുമായി അഭിമാനത്തോടെ, ഈ തേനീച്ച ഒരു ചിത്രശലഭമായി; പുതിയ സന്തോഷം പങ്കുവെച്ച് അഭയ ഹിരണ്‍മയി

115

സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് അഭയ ഹിരണ്‍മയി. വേറിട്ട ആലാപനത്തിലൂടെയാണ് ഗായിക ഏറെ ശ്രദ്ധിക്കപ്പെട്ടത്. സംഗീത കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അഭയ തന്റെ പാട്ടിലുള്ള താത്പര്യം പ്രകടിപ്പിച്ചത് എഞ്ചിനിയറിംഗ് പഠിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു.

അഭയ ഏറെ വാര്‍ത്തകളില്‍ നിറഞ്ഞത് സംഗീത സംവിധായകന്‍ ഗോപി സുന്ദറുമൊത്തുള്ള ലിവിംഗ് ടുഗെതറിനിടെയായിരുന്നു. തങ്ങളുടെ ലിവിംഗ് ടുഗെതര്‍ ജീവിതം അഭയ പരസ്യമാക്കിയത് മൂന്നുവര്‍ഷം മുമ്പായിരുന്നു. ഗോപി സുന്ദറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും തങ്ങളുടെ ലിവിങ് ടുഗെതര്‍ ജീവിതത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞുകൊണ്ടുള്ള അഭയ ഹിരണ്‍മയിയുടെ ഒരു അഭിമുഖം നേരത്തെ വൈറലായിരുന്നു.

Advertisements

ഗോപി സുന്ദര്‍ പിന്നണി ഗായിക അമൃത സുരേഷുമായുള്ള പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അഭയ ഹിരണ്‍മയിയുടെ വീഡിയോയും പ്രതികരണങ്ങളും വൈറലായത്. അഭയ പങ്കുവെച്ച പോസ്റ്റുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ അഭയ പങ്കുവെച്ച മറ്റൊരു പോസ്റ്റാണ് അതുപോലെ ശ്രദ്ധിക്കപ്പെടുന്നത്.

Also Read: രണ്ടു ഭാര്യമാര്‍ക്കും നടുവിലിരുന്ന് സജിന്‍, പുതിയ വിശേഷം പങ്കുവെച്ച് സാന്ത്വനം താരങ്ങള്‍, ആകാംഷയിലായി ആരാധകര്‍

തന്റെ ഒരു ചിത്രവും അഭയ പങ്കുവെച്ചിട്ടുണ്ട്. ” ഈ ചിത്രംപോലെ ഫില്‍ട്ടര്‍ ചെയ്യ പെടാത്ത നിറഞ്ഞ സ്‌നേഹം, എന്റെ പ്രിയപ്പെട്ടവരില്‍ പലരോടും അവരുടെ പേരുകള്‍ ഉപയോ ഗിച്ച് എനിക്ക് നന്ദി പറയണം, പക്ഷെ അത് ഇപ്പോള്‍വേണ്ട.” എന്ന് അഭയ കുറിച്ചു.

” യാതൊരു മുന്‍വിധിയില്ലാതെ ചോദ്യത്തിന്റെ ഛായയില്ലാതെ എന്നെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ ആ മനുഷ്യര്‍, എന്റെ നെറ്റിയില്‍ ചുംബിച്ച് ഇനി വിഷമിക്കേണ്ട നിനക്കായി ഞങ്ങള്‍ ഇവിടെയുണ്ട് എന്ന് പറഞ്ഞവരോട്.എന്തിനും ഏതിനും എന്നോടൊപ്പം ചിരിക്കുന്ന എന്റെ കുടുംബത്തിന്, ഇതാണ് നിങ്ങള്‍ക്കുള്ള ആചിത്രം. ” എന്നും അഭയ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

Also Read: നയൻതാരക്ക് മുന്നിൽ താൻ രണ്ട് തവണ വീണു പോയെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്, സംഭവം ഇങ്ങനെ

”മുറിവുകള്‍ ഉണങ്ങുന്നു……. കഠിനമായി അദ്ധ്വാനിക്കുന്നു……. ദിവസം തോറും തിളങ്ങുന്നു. പുതിയ പുതിയ ചുവടുകള്‍ വെക്കുന്നു. 14 വര്‍ഷത്തെ അനുഭവങ്ങളുമായി അഭിമാനത്തോടെ…. ഈ തേനീച്ച ഒരു ചിത്രശലഭമായി” എന്നും അഭയ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് പ്രതികരിച്ചത്.

Advertisement