പെണ്ണുമ്പിള്ള എന്ന് വിളിച്ച് ജാസ്മിൻ, പൊട്ടിത്തെറിച്ച് ലക്ഷ്മിപ്രിയ ; സ്ട്രാറ്റജി ഉപയോഗിച്ച് മനോഹരമായി കളിച്ച് ഡോക്ടർ റോബിൻ : അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും മുറുകി ബിഗ് ബോസ് വീട്

129

മൂന്നാം ദിവസവും പിന്നിട്ട് ബിഗ് ബോസ് മലയാളം നാലാം സീസൺ സംപ്രേഷണം തുടരുകയാണ്. വീടിനുള്ളിൽ പ്രവേശിച്ചിരിക്കുന്ന പതിനേഴ് മത്സരാർഥികളും ശക്തരായി പോരാടുകയാണ്. ഗെയിമുകൾ ഓൺ ആയതോടെ മത്സാർഥികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ആരംഭിച്ച് കഴിഞ്ഞു.

പലരും ബുദ്ധിപരമായ തങ്ങളുടെ സ്ട്രാറ്റജി പുറത്തെടുത്താണ് മറ്റുള്ളവരോട് മത്സരിക്കുന്നത്. ഇപ്പോൾ വീട്ടിൽ ഏറ്റവും കൂടുതൽ തകർക്കവും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകുന്നത് ജാസ്മിൻ മൂസയും ലക്ഷ്മിപ്രിയയും തമ്മിലാണ്. ലക്ഷ്മിയുടെ അഭിപ്രായങ്ങളോട് ഒട്ടും യോജിപ്പ് ജാസ്മിന് ഇല്ല.

Advertisements

ALSO READ

ഓസ്‌കാർ മേടിച്ചു, അടി കൊടുത്തു! എന്തിനാണ് വിൽസ്മിത്ത് അവതാരകനെ തല്ലിയത്? പല അഭിപ്രായങ്ങൾ വരുമ്പോഴും ഞാൻ ആലോചിച്ചത് അന്നത്തെ പാലിയോറ്റീവ് കെയറിലെ സംഭവമാണ് : ശ്രദ്ധ നേടി കുറിപ്പ്

നിമിഷ തന്റെ ജീവിത കഥ വിവരിച്ചപ്പോൾ അച്ഛനമ്മമാരെ അനുകൂലിച്ചും നിമിഷയെ പ്രതികൂലിച്ചുമാണ് ലക്ഷ്മിപ്രിയ സംസാരിച്ചത്. മാതാപിതാക്കൾക്ക് മക്കളെ ശിക്ഷിക്കാനുളള അവകാശമുണ്ട് എന്ന തരത്തിലാണ് ലക്ഷ്മി പ്രിയ സംസാരിച്ചത്. ആ അഭിപ്രായത്തെ ശക്തമായി എതിർക്കുകയാണ് ജാസ്മിൻ ചെയ്തത്. ഇപ്പോൾ നിമിഷ, ജാസ്മിൻ, ഡെയ്‌സി എന്നിവർ ഒരു ഗ്യാങായി തിരിഞ്ഞാണ് മറ്റുള്ളവരോട് മത്സരിക്കുന്നത്. ലക്ഷ്മിപ്രിയയെ അനുകൂലിച്ച് സംസാരിക്കുന്നവരോടെല്ലാം ജാസ്മിനും നിമിഷയും ഡെയ്‌സിയും എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്.

ലക്ഷ്മിപ്രിയ അധികാര സ്വഭാവം കാണിക്കുന്നു, മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മാനിക്കുന്നില്ല, കുലസ്ത്രീ രീതിയാണ് പിന്തുടരുന്നത് തുടങ്ങിയ കാരണങ്ങളാണ് ജാസ്മിനും നിമിഷയും ഡെയ്‌സിയും അടങ്ങുന്ന മൂവർ സംഘം ലക്ഷ്മിക്കെതിരെ തിരിയാൻ കാരണം. കഴിഞ്ഞ ദിവസം ലക്ഷ്മിയുമായുള്ള സംസാരത്തിനിടയിൽ ജാസ്മിൻ അവരെ പെണ്ണിമ്പിള്ള എന്ന് വിളിച്ചത് മത്സരാർഥികൾക്കിടയിൽ ചർച്ചകൾക്ക് കാരണമായിരുന്നു.

തന്റെ സംസാര രീതിയിൽ ഉൾപ്പെടുന്നതാണ് ഇത്തരം വാക്കുകൾ എന്നാണ് ജാസ്മിൻ പറയുന്നത്. അതേസമയം തന്നെ അങ്ങനെ വിളിക്കുന്നതിലുള്ള എതിർപ്പ് ലക്ഷ്മിയും പ്രകടിപ്പിച്ചിരുന്നു. ശേഷം ഡെയ്‌സി, നിമിഷ അടക്കമുള്ളവർ ജാസ്മിനോട് പെണ്ണുമ്പിള്ള പരാമർശത്തെ കുറിച്ച് സംസാരിക്കുകയും കുടുംബങ്ങൾ കാണുന്ന ഷോയായതിനാൽ ഇത്തരം പ്രയോഗങ്ങളിൽ നിയന്ത്രണം കൊണ്ടുവരണമെന്ന് ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. തനിക്ക് മധുരം വിതറി സംസാരിക്കാൻ അറിയില്ലെന്നാണ് ജാസ്മിൻ മറുപടിയായി പറഞ്ഞത്. താൻ സോഷ്യൽമീഡിയ വഴി ദിവസവും തെറിവിളിക്കുന്ന വ്യക്തിയാണ് ലക്ഷ്മിപ്രിയയെന്നും ജാസ്മിൻ പറഞ്ഞിരുന്നു.

ശേഷം എല്ലാവരും ഒരേ അഭിപ്രായം പറഞ്ഞതിനാൽ ജാസ്മിൻ മാപ്പ് പറയുകയും ചെയ്യുന്നുണ്ട്. ഗെയിം നന്നായി കളിച്ചാലും ജാസ്മിന്റെ ഭാഷാ പ്രയോഗം ചിലപ്പോൾ കാഴ്ചക്കാരെ ജാസ്മിന് എതിരാക്കും എന്നാണ് പുതിയ എപ്പിസോഡ് സംപ്രേഷണം ചെയ്ത ശേഷം സോഷ്യൽമീഡിയയിൽ വരുന്ന കമന്റുകൾ. ഏറ്റവും കൂടുതൽ സ്‌ക്രീൻ സ്‌പേസ് ഇപ്പോൾ ബിഗ് ബോസിൽ ലഭിക്കുന്ന മത്സരാർഥികളാണ് ജാസ്മിൻ, ഡെയ്‌സി, നിമിഷ, ലക്ഷ്മിപ്രിയ, റോബിൻ എന്നിവർ. ലക്ഷ്മിപ്രിയയെ കൂടാതെ ഡോ.റോബിനുമായും ജാസ്മിന് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഗാർഡനിൽ നിന്ന റോബിനോട് ജാസ്മിൻ ക്ഷുഭിതയായി സംസാരിച്ചിരുന്നു. ശേഷം അതേ കുറിച്ച് റോബിൻ ചോദിക്കാനെത്തിയപ്പോഴാണ് വഴക്ക് ആരംഭിച്ചത്. പെണ്ണുങ്ങളുടെ സംസാരം ശ്രദ്ധിക്കാതെ മാറി നിൽക്കൂവെന്ന് പറഞ്ഞാണ് റോബിനെ ജാസ്മിൻ ശകാരിച്ചത്. പിന്നാലെ ഇരുവരും തമ്മിൽ വാക്ക് തർക്കം.

ALSO READ

പൈയുമായി പ്രണയത്തിലായി, കുങ്ഫു പരിശീലിച്ചു, വെളിപ്പെടുത്തലുമായി ലാലേട്ടന്റെ മകൾ വിസ്മയ, വീഡിയോ വൈറൽ

ഞാൻ അവിടെ വന്ന് നിൽക്കുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ നിങ്ങൾക്ക് എന്നായിരുന്നു ഡോക്ടർ റോബിൻ ജാസ്മിനോട് ചോദിച്ചത്. ഉണ്ട് എനിക്കത് ഇഷ്ടമില്ലെന്നായിരുന്നു ജാസ്മിന്റെ മറുപടി. എന്ത് പ്രശ്നം ഞാൻ നിന്റെ പേഴ്സണൽ സ്പേസിലല്ല വന്നു നിൽക്കുന്നത്. എന്റടുത്ത് വന്നിട്ട് നീ അവിടെ നിന്ന് മാറിപ്പോ എന്നൊന്നും പറയേണ്ട ആവശ്യമില്ലെന്നും റോബിൻ പറഞ്ഞപ്പോൾ ഞാൻ ആരോട് എന്ത് പറയണമെന്നത് തീരുമാനിക്കുന്നത് ഡോക്ടർ റോബിനല്ലെന്നായിരുന്നു ജാസ്മിൻ പറയുന്നത്.

നീ എന്റടുത്ത് എന്തെങ്കിലും പറഞ്ഞാൽ തിരിച്ച് മറുപടി പറയാൻ എനിക്കറിയാമെന്നായിരുന്നു റോബിന്റെ മറുപടി. പരസ്പരം വെല്ലുവിളിച്ച് സംസാരിക്കുന്ന ഇരുവരുടെയും വീഡിയോ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. റോബിൻ സ്ട്രാറ്റജി ഉപയോഗിച്ച് മനോഹരമായി കളിക്കുന്നുണ്ടെന്ന് മനസിലാക്കിയ മത്സരാർഥികൾ റോബിനെ ജയിൽ നോമിനേഷനിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ.

Advertisement