’18 വയസിലായിരുന്നു വിവാഹം, ഇപ്പോൾ എന്റെ സഹോദരിക്ക് എതിരെ എന്തൊക്കെയാണ് പറയുന്നത്; ഈ ചേട്ടന്റെ നമ്പർ ഒന്ന് തരൂ’; പ്രതികരിച്ച് അഭിരാമി സുരേഷ്

148

നടൻ ബാലയുമായി പത്ത് വർഷം മുൻപ് വിവാഹമോചനം നേടിയ ഗായിക അമൃത സുരേഷ് ഇപ്പോഴും വിമർശനങ്ങൾ നേരിടുകയാണ്. നടൻ ബാല തന്നെ ഈയടുത്ത് അമൃതയ്ക്ക് എതിരെ ആരോപണങ്ങളുമായി എത്തിയിരുന്നു.

ഒടുവിൽ സൈബർ ആ ക്ര മണം രൂക്ഷമായതോടെ അമൃതയുടെ സഹോദരി അഭിരാമിസുരേഷ് തന്നെ ബാലയ്ക്ക് എതിരെ പ്രതികരിച്ച് രംഗത്തെത്തി. എന്നാൽ സോഷ്യൽമീഡിയ വീണ്ടും അമൃതയ്ക്ക് എതിരെ തിരിഞ്ഞിരുന്നു. ഇപ്പോഴിതാ അമൃതയെ മോശക്കാരിയാക്കി പറയുന്ന വീഡിയോയുമായി എത്തിയ ഒരു യൂട്യബബർക്ക് മറിപടി നൽകുകയാണ് അഭിരാമി.

Advertisements

തൻരെ സഹോദരിയുടെ വാഹമോചനത്തിന്റെ പേരിൽ കഴിഞ്ഞ പത്തുവർഷമായി തങ്ങൾ വേട്ടയാടപ്പെടുകയാണെന്ന് അമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷ് പറയുന്നു.

അഭിരാമി സുരേഷ് പോസ്റ്റ്:

ഈ ക്യാപ്ഷൻ നോക്കൂ! നോക്കൂ, ഇത് എന്റെ സഹോദരിയെ എങ്ങനെയാണ് മോശമാക്കി മാറ്റുന്നത് എന്ന് ! ബുൾഷിറ്റ്.ഞങ്ങളെ പിന്തുണച്ച് ആരെങ്കിലും വന്നാൽ, ബലഹീനതകളും ഭയവും ചൂഷണം ചെയ്യുന്ന സ്വാധീനമുള്ള ആളുകളുടെ നിരന്തരമായ സമ്മർദ്ദത്തിനും ഭീഷണികൾക്കും ശേഷം അവരുടെ വീഡിയോകളിൽ നിങ്ങൾക്ക് അവരെ കാണാൻ കഴിയും.. പക്ഷേ അത് എക്കാലവും നിലനിൽക്കില്ല.

ALSO READ- ‘ഒരാഴ്ച്ചക്കാലം ഭക്ഷണം ഉപേക്ഷിച്ചു, ഉറക്കം കുറച്ചു, സംസാരിച്ചു കൊണ്ടേ ഇരുന്നു’; സമൂഹത്തിന് വേണ്ടി ഇറങ്ങിത്തിരിച്ചതിന്റെ സന്തോഷം പങ്കിട്ട് കിടിലൻ ഫിറോസ്

എന്നെ വിശ്വസിക്കൂ.. ഇനി ഈ മനുഷ്യന്റെ ഉള്ളടക്കത്തിലേക്ക് വരാം. നിങ്ങൾക്ക് അദ്ദേഹത്തിനെ അറിയാമെങ്കിൽ ആരെങ്കിലും എനിക്ക് അദ്ദേഹത്തിനെന്റെ നമ്പർ തരൂ, എനിക്ക് സംസാരിക്കാൻ ആഗ്രഹമുണ്ട്! അദ്ദേഹത്തിനോട് സംസാരിക്കണം.. ഇങ്ങനെ അഭിസംബോധനം ചെയ്യുന്നത് പ്രായത്തിന്റെ ബഹുമാനം കൊണ്ട് മാത്രം.. ഈ ചേട്ടൻ പറയുന്നത് കേട്ടാൽ, ചേട്ടൻ കൂടെ ഉണ്ടായിരുന്ന പോലെ ആണല്ലോ ഈ പറയുന്ന ആൾടെ കൂടെ. ഉണ്ടായിരുന്നോ?

ഈ പറയുന്ന കാര്യം കണ്ണാലേ കണ്ടോ .. അതോ ആരേങ്കിലും അങ്ങനെ പറയൻ പറഞ്ഞോ ? സത്യമേ പറയൂ എന്ന ടാഗ്ലൈൻ കണ്ടു യൂട്യൂബിൽ.. അങ്ങനെ എങ്കിൽ ഒരു കാര്യം പറയുന്നതിന് മുമ്പ് അതിന്റെ സത്യഅന്വേഷണം ഈ ആൾ നടന്നിരുന്നോ ?എന്നാൽ അതിന്റെ തെളിവ് നിരത്തട്ടെ

ALSO READ-ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ ഹിറ്റ് ചിത്രം സലാർ തന്നെ; തരിപ്പണമാകുന്നത് ജവാനും ലിയോയും സൃഷ്ടിച്ച റെക്കോർഡുകൾ

അവനവൻ കുടിച്ചു നശിക്കുന്നതും, അവനവന്റെ നാക്കിന്റെ സംസ്‌കാരശൂന്യതയുമല്ല ഇവിടെ , ടിപ്പിക്കൽ ആൻഡ് സ്ടുപിഡ് പാട്ര്യാർക്കൽ ആണ് ശെരി എന്ന് വെക്കാൻ ശ്രേമിക്കുന്നത്. 18 വയസ്സിൽ നടന്ന വിവാഹത്തിന് ശേഷം ഡിവോഴ്‌സിന് ശേഷം എന്റെ ചേച്ചിക്കുണ്ടായ എന്റെ കുടുംബത്തിനുണ്ടായ പ്രശ്‌നങ്ങളെ പറ്റി ഈ വീഡിയോ ഇടുന്ന ആൾക്കെന്തറിയാം? ആ കല്യാണം നടക്കുമ്പോ തന്നെ മെച്വേഡ് പ്രായമായിരുന്നു കൂട്ടുക്കാരുമൊത്തു ഈ പറയുന്ന കാര്യങ്ങൾ ഒക്കെ കല്യാണത്തിന് മുൻപെ ചെയ്ത് കൂട്ടിയ ആളുകൾ ഇവിടെ നന്മ കാണിച്ചു നടക്കുന്നു..ഇതേ സമയം കല്യാണശേഷം മദ്യപാനം എന്നൊക്കെ ഉള്ള കാര്യങ്ങൾ ഒരു പെണ്ണായിരുന്നു ചെയ്തതെങ്കിൽ ഇതേ സത്യവാൻ എന്ത് പറഞ്ഞേനെ?

.. ഒരുപാട് സപ്പോർട്ട് കിട്ടും . കാരണം ഈ നാട് നെപോറ്റിസം അത് പോലെ ഉള്ള കാട്ടികൂട്ടലുകൾക്ക് ഒക്കെ ബ്രീഡിങ് ഗ്രൗണ്ട് ആണ്. ഈ വീഡിയോ 30k വ്യൂസ് മുകളിൽ ഉണ്ട് – നിങ്ങൾ പറഞ്ഞിരിക്കുന്നത് കേട്ടാൽ അറിഞ്ഞ പോലെയും . ഞാൻ കണ്ടിട്ടില്ലല്ലോ നിങ്ങളെ ഇത് വരെ. പിന്നെ നിങ്ങൾക് ഇങ്ങനെ ഒരു ചീപ്പ് സ്റ്റോറി റിയൽ ആളാണെന്ന് വിശ്വസിക്കാൻ പാകത്തിന് ഒരു പെണ്ണിനെ – പെണ്ണിനെ വേണ്ട ഒരു മനുഷ്യനെ തേജോവധം ചെയ്യാൻ എങ്ങനെ മനസ്സ് വരുന്നു?

ഞങ്ങൾ കഷ്ടപ്പെട്ട് സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോ സഹിക്കുന്നില്ലെങ്കിൽ ദൈവം എന്ന് ഞാൻ വിശ്വസിക്കുന്ന ശക്തി.. വാക്കുകളിലുള്ള ഡയലോഗ്‌സിലുള്ള ദൈവം അല്ല.. സത്യം എന്ന ദൈവം, ഒരുനാൾ വൈകാതെ തിരിച്ചടിക്കും.. അന്ന് കാണണം ഈ സത്യവാദികളെ ഒക്കെ..കുറെ കാലം മൗനം പാലിച്ചു.. സമയവും ശ്രദ്ധയും മനസ്സും ഒക്കെ ഇത്തരം കാര്യങ്ങൾക്ക് കളഞ്ഞാൽ കഥ പറഞ്ഞു നടക്കുന്ന ആളുകൾ വീട്ടിലേക്ക് ചിലവെത്തിക്കുക ഇല്ല..എന്നിട്ട് ഞങ്ങളുടെ അച്ഛൻ മരിച്ചിട്ടും തീരാത്ത ഈ വേട്ടയാടലിനു ഇനി സപ്പോർട്ടും കൊണ്ട് വന്നിരിക്കുന്നു ! എന്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ അദ്ദേഹം നിങ്ങളുടെ പ്രായത്തിലുള്ള ഒരു മനുഷ്യൻ ആകുമായിരുന്നു. അതുകൊണ്ട് ഞാൻ മിണ്ടാതെ ഇരിക്കുന്നു- അഭിരാമി പോസ്റ്റിലൂടെ പറയുന്നു.

Advertisement