ലൈഫില്‍ ഒരിക്കലും സ്വാതന്ത്ര്യം കിട്ടിയിട്ടില്ല, ഭര്‍ത്താവ് മരിച്ചതിന് ശേഷമാണ് ജീവിതം ആസ്വദിക്കുന്നതെന്ന് താര കല്യാണ്‍, ശ്രദ്ധനേടി വാക്കുകള്‍

550

അറിയപ്പെടുന്ന നര്‍ത്തകിയും അഭിനേത്രിയുമാണ് താര കല്യാണ്‍. നിരവധി സിനിമകളിലൂടേയും സീരിയലുകളിലൂടേയും താര കല്യാണ്‍ ആരാധകര്‍ക്ക് പ്രിയങ്കരിയാണ്. താരകല്യാണിന്റെ അമ്മയും മകള്‍ സൗഭാഗ്യ വെങ്കിടേഷും എല്ലാം ആരാധകരുടെ പ്രിയപ്പെട്ടവരാണ്.

Advertisements

ടിക്ക്ടോക്ക് വീഡിയോകളിവൂടെയും മറ്റും ആരാധകരുടെ പ്രിയങ്കരിയായ സൗഭാഗ്യയുടെ വിവാഹവും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. താരാകല്യാണിന്റെ ശിഷ്യനും നര്‍ത്തകനും നടനുമായ അര്‍ജുന്‍ സോമശേഖറാണ് സൗഭാഗ്യയെ വിവാഹം കഴിച്ചത്. ഈ ദമ്പതികള്‍ക്ക് കൂട്ടായി സുദര്‍ശന എന്നൊരു മകളും താരകുടുംബത്തിലേക്ക് എത്തിയിരിക്കുകയാണ്.

Also Read:‘ഒരാഴ്ച്ചക്കാലം ഭക്ഷണം ഉപേക്ഷിച്ചു, ഉറക്കം കുറച്ചു, സംസാരിച്ചു കൊണ്ടേ ഇരുന്നു’; സമൂഹത്തിന് വേണ്ടി ഇറങ്ങിത്തിരിച്ചതിന്റെ സന്തോഷം പങ്കിട്ട് കിടിലൻ ഫിറോസ്

താരകല്യാണിന്റെ അമ്മ സുബ്ബലക്ഷ്മി അടുത്തിടെയായിരുന്നു മരണപ്പെട്ടത്. സിനിമയില്‍ സജീവമായിരുന്നു സുബ്ബലക്ഷ്മി. ഇപ്പോഴിതാ ഒരു പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ താര കല്യാണ്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

തനിക്ക് ഇപ്പോഴാണ് ജീവിതത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതെന്നായിരുന്നു താര കല്യാണ്‍ പറഞ്ഞത്. വീട്ടില്‍ മൂന്നുനേരം ഭക്ഷണം ഉണ്ടാക്കണം. അതെന്താ സ്ത്രീകളുടെ മാത്രം ജോലിയാണോ എന്നും തങ്ങള്‍ ഭക്ഷണമുണ്ടാക്കുമ്പോള്‍ പുരുഷന്മാര്‍ പാത്രം കഴുകാന്‍ തയ്യാറാണോ എന്ന് താര കല്യാണ്‍ ചോദിക്കുന്നു.

Also Read:‘ഒരാഴ്ച്ചക്കാലം ഭക്ഷണം ഉപേക്ഷിച്ചു, ഉറക്കം കുറച്ചു, സംസാരിച്ചു കൊണ്ടേ ഇരുന്നു’; സമൂഹത്തിന് വേണ്ടി ഇറങ്ങിത്തിരിച്ചതിന്റെ സന്തോഷം പങ്കിട്ട് കിടിലൻ ഫിറോസ്

തന്റെ മകളുടെ അച്ഛന്‍ പോയതിന് ശേഷം താന്‍ ലൈഫില്‍ ഒറ്റക്കായിരുന്നു ജീവിക്കുന്നത്. ഇപ്പോഴാണ് താന്‍ ജീവിതം ആസ്വദിക്കുന്നതെന്നും തനിക്ക് കിട്ടിയത് ഏറ്റവും നല്ല ഭര്‍ത്താവും ഫാമിലിയുമൊക്കെയാണെന്നും പക്ഷേ തനിക്ക് ലൈഫില്‍ ഒരിക്കലും സ്വാതന്ത്ര്യം കിട്ടിയിട്ടില്ലെന്നും പല ചുമതലകളായിരുന്നുവെന്നും താര കല്യാണ്‍ പറയുന്നു.

Advertisement