Home Entertainment Celebrities

ഈ ഒരെണ്ണം ഞങ്ങള്‍ക്ക് വീട്ടില്‍ ഉള്ളപ്പോള്‍ വേറെ ഒരു ഹോളി കളറും ഞങ്ങള്‍ക്ക് ആവശ്യമില്ല; പാപ്പുവിനെ കുറിച്ച് അഭിരാമി സുരേഷ്

82

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. അമൃതയുടെ സഹോദരി അഭിരാമി സുരേഷും മലയാളികള്‍ക്ക് ഇന്ന് സുപരിചിതയാണ്.

Advertisements

ഇരുവരും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. ഇപ്പോള്‍ അഭിരാമി ഹോളി സ്‌പെഷ്യല്‍ ആയി പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ചേച്ചിയുടെ മകള്‍ പാപ്പു എന്ന് വിളിക്കുന്ന അവന്തികയുടെ വീഡിയോ ആണ് അഭിരാമി പങ്കുവച്ചിരിക്കുന്നത്. ‘ഇവിടെ ഇവള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് എല്ലാ ദിവസവും എല്ലാ ഹോളി കളറും കൊണ്ടുവരുന്നുണ്ട്. അവളുടെ പുഞ്ചിരി തന്നെയാണ് നിലനില്‍ക്കുന്ന എല്ലാ കളറുകളെക്കാളും മികച്ചതും അപൂര്‍വമായിട്ടുള്ളതും.

ഈ ഒരെണ്ണം ഞങ്ങള്‍ക്ക് വീട്ടില്‍ ഉള്ളപ്പോള്‍ വേറെ ഒരു ഹോളി കളറും ഞങ്ങള്‍ക്ക് ആവശ്യമില്ല. ഞങ്ങളുടെ കളറും പ്രകാശവും എല്ലാം ഇവളാണ്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്റെ ഹോളി ആശംസകള്‍’ എന്നാണ് പാപ്പുവിന്റെ വീഡിയോയ്ക്ക് ഒപ്പം അഭിരാമി കുറിച്ചത്.

 

Advertisement