Home Entertainment Celebrities

എന്റെ സന്തൂര്‍ മമ്മ; അമ്മയ്‌ക്കൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ച് അപര്‍ണ ദാസ്

97

മലയാളം , തമിഴ് സിനിമകളില്‍ അഭിനയിക്കുന്ന ഒരു ഇന്ത്യന്‍ നടിയാണ് അപര്‍ണ ദാസ്. 2018ല്‍ ഞാന്‍ പ്രകാശന്‍ എന്ന ചലച്ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേയ്ക്ക് കടന്നത്. ശേഷം നിരവധി ചിത്രത്തില്‍ അഭിനയിച്ചു .

Advertisements

ഇപ്പോഴിതാ അപര്‍ണയുടെ ഏറ്റവും പുതിയ സിനിമയായ സീക്രട്ട് ഹോം കാണാന്‍ അമ്മയ്ക്കൊപ്പം എത്തിയ ഒരു വീഡിയോ ആണ് വൈറല്‍ ആവുന്നത്.

‘എന്റെ സന്തൂര്‍ മമ്മി’ എന്ന് പറഞ്ഞുകൊണ്ടേയിരുന്നു അപര്‍ണ അമ്മയെ മീഡിയയ്ക്ക് മുന്‍പില്‍ പരിചയപ്പെടുത്തിയത്. ശരിക്കും അപര്‍ണയുടെ ചേച്ചി ആണെന്നെ പറയുള്ളു എന്നാണ് അമ്മയെ കുറിച്ച് ആരാധകരും പറയുന്നത്. പാലക്കാട് നെന്മാറ സ്വദേശി ആണ് അപര്‍ണ. അപര്‍ണയുടെ കുടുംബം മസ്‌ക്കറ്റിലാണ്. അച്ഛന്‍ ദാസിന് അവിടെ ബിസിനസ്സാണ്. അമ്മ പ്രസീത അവിടെ സ്വകാര്യ കമ്പനിയുടെ മാര്‍ക്കറ്റിങ് ഹെഡായി ജോലി ചെയ്യുന്നു.

ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം മസ്‌കറ്റില്‍ ജോലി ചെയ്യുന്നതിനിടെ അപര്‍ണയുടെ ടിക് ടോക്ക് വീഡിയോ പുറത്ത് എറങ്ങിയത്, ശേഷം സത്യന്‍ അന്തിക്കാടിന്റെ ഞാന്‍ പ്രകാശന്‍എന്ന ആക്ഷേപഹാസ്യ കോമഡി സിനിമയില്‍ അഭിനയിച്ചു. പിന്നീട് വിനീത് ശ്രീനിവാസനൊപ്പം മനോഹരം എന്ന സിനിമയില്‍ നായികയായി അഭിനയിച്ചു.

പബീസ്റ്റ് എന്ന തമിഴ് ചിത്രത്തിലും പ്രിയന്‍ ഒട്ടാത്തിലാണ് എന്ന ചിത്രത്തിലും അപര്‍ണ അഭിനയിച്ചിട്ടുണ്ട്.

 

 

Advertisement