12 മണിക്കൂറിനുള്ളില്‍ നേടിയത് ഒരു കോടിയില്‍ അധികം ; അഡ്വാന്‍സ് ടിക്കറ്റ് വില്‍പനയില്‍ ഞെട്ടിച്ച് ആടുജീവിതം

158

മലയാള സിനിമാതാരം പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമാണ് ആടുജീവിതം. മാര്‍ച്ച് 28ന് ആണ് ചിത്രത്തിന്റെ റിലീസ്. പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. സംവിധായകന്‍ ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Advertisements

പൃഥ്വിരാജിന്റെ വമ്പന്‍ റിലീസായ ആടുജീവിതത്തിന്റെ ടിക്കറ്റ് ബുക്കിംഗില്‍ പ്രതീക്ഷയ്ക്കപ്പുറത്തെ നേട്ടമുണ്ടാക്കാനാകുന്നു എന്നതാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്.

കേരള ബോക്‌സ് ഓഫീസില്‍ ഒരു കോടി രൂപയില്‍ അധികമാണ് പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ ടിക്കറ്റ് വില്‍പനയില്‍ മുന്‍കൂറായി ലഭിച്ചത്. വെറും 12 മണിക്കൂറിനുള്ളിലാണ് ഒരു കോടിയില്‍ അധികം കേരളത്തില്‍ നിന്ന് മാത്രമായി നേടാനായി എന്നതും വിസ്മയിപ്പിക്കുന്നു. വലിയ പ്രയത്‌നമാണ് ആടുജിവിതം എന്ന സിനിമയ്ക്കായി പൃഥ്വിരാജ് നടത്തിയത്. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ‘ആടുജീവിതം’ സിനിമ ബ്ലസ്സി ഒരുക്കുന്നത്.

പൃഥ്വിരാജ് നായകനായി എത്തുന്ന ആടുജീവിതം സിനിമയില്‍ വലിയ പ്രതീക്ഷകളാണ്. സംവിധാനം നിര്‍വഹിക്കുന്നത് ബ്ലസ്സിയാണ്. റിലീസ് മാര്‍ച്ച് 28ന്. പൃഥ്വിരാജിന്റെ വമ്പന്‍ റിലീസായ ആടുജീവിതത്തിന്റെ ടിക്കറ്റ് ബുക്കിംഗില്‍ പ്രതീക്ഷയ്ക്കപ്പുറത്തെ നേട്ടമുണ്ടാക്കാനാകുന്നു എന്നതാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്.

 

 

Advertisement