സ്വര്‍ഗത്തിന് മറ്റൊരു പേരുണ്ട്; കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച പുതിയ പോസ്റ്റ്‌

61

മലാളിമനസ്സിലെ എക്കാലത്തേയും ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബന്‍. തന്റെ കയ്യില്‍ ഏത് വേഷവും സേഫ് ആണെന്ന് താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. താരത്തിന്റെ നിരവധി ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Advertisements

സിനിമാ വിശേഷങ്ങള്‍ ആയാലും വീട്ടിലെ വിശേഷങ്ങള്‍ ആയാലും വളരെ രസകരമായി ആരാധകരുമായി പങ്കുവയ്ക്കുന്ന താരം കൂടിയാണ് കുഞ്ചാക്കോ ബോബന്‍.

ക്യാപ്ഷനും ചിത്രവും എന്നും ആകര്‍ഷണവും ചിരിപ്പിയ്ക്കുന്നതും ആയിരിയ്ക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.

ഒരു പുതിയ യാത്രയുടെ വിശേഷങ്ങള്‍ ആണ് ചാക്കോച്ചന്‍ ഇപ്പോള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിയ്ക്കുന്നത്.

കാശ്മീര്‍ യാത്രയുടെ വിശേഷങ്ങള്‍ ആണ് ചാക്കോച്ചന്‍ പങ്കുവച്ചിരിക്കുന്നത്. ‘കാശ്മീര്‍, സ്വര്‍ഗത്തിന് മറ്റൊരു പേരുണ്ട്’ എന്ന ക്യാപ്ഷ്യനോടെ ആണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ‘ഞങ്ങളുടെ യാത്ര ഏറ്റവും അവിസ്മരണീയവും പ്രിയങ്കരവുമാക്കിയതിന് നന്ദി’ എന്ന് പറഞ്ഞുകൊണ്ട് മേജര്‍ രവിയെ ടാഗ് ചെയ്തിട്ടുമുണ്ട്.

Advertisement