Home Entertainment Celebrities

അതുകൊണ്ടാണ് കീര്‍ത്തി സുരേഷിനെ ആ ചിത്രത്തില്‍ നിന്ന് മാറ്റി പ്രിയാമണിയെ ആക്കിയത് ; തുറന്നു പറഞ്ഞു സംവിധായകന്‍

76

അജയ് ദേവ്ഗണ്‍ മൈദാന്‍ എന്ന ചിത്രം ഈ ഈദ് സീസണില്‍ തീയറ്ററുകളില്‍ എത്തും. ചിത്രം ഏപ്രില്‍ 10ന് തിയറ്ററുകളിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ബദായ് ഹോ ഫെയിം അമിത് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

സിനിമയുടെ പുറത്തുവന്ന ട്രെയിലര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1950 കളിലെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ്ണകാലമാണ് സിനിമ ആവിഷ്‌കരിക്കുന്നത്.
ചിത്രത്തില്‍ പ്രിയമണിയാണ് നായിക. 

Advertisements

അജയ് ദേവഗണ്‍ അവതരിപ്പിക്കുന്ന ഫുട്‌ബോള്‍ പരിശീലകന്‍ സയ്യിദ് അബ്ദുള്‍ റഹീമിന്റെ ഭാര്യയായണ് പ്രിയമണി എത്തുന്നത്. എന്നാല്‍ ഇതിലേയ്ക്ക് ആദ്യം തീരുമാനിച്ചിരുന്നത് കീര്‍ത്തി സുരേഷിനെ ആയിരുന്നു . ചിത്രത്തിന്റെ സംവിധായകനായ അമിത് ശര്‍മ്മ ആണ് ഇത് പറഞ്ഞത്.

”അബ്ദുള്‍ റഹിമിയുടെ ഭാര്യ വേഷത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ എന്റെ മനസില്‍ ഒരു കൃത്യമായ രൂപം ഉണ്ടായിരുന്നു. ആ സ്ത്രീ കഥാപാത്രം അങ്ങനെ തന്നെ പ്രത്യക്ഷപ്പെടണമെന്ന് ഞാന്‍ ആഗ്രഹിച്ചു. കീര്‍ത്തിയെ ആദ്യം ഈ വേഷത്തിലേക്ക് ആലോചിച്ചു എന്നാല്‍ ആ സമയത്ത് കീര്‍ത്തി തീരെ ഭാരം കുറഞ്ഞ അവസ്ഥയിലായിരുന്നു. അതിനാല്‍ കഥാപാത്രത്തിന് യോജിക്കാത്തതിനാല്‍ മാറ്റി’ സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

 

 

 

Advertisement