Home Entertainment Celebrities

‘അന്ന് പതിവില്ലാതെ നോൺ വെജ് വിഭവങ്ങൾ പാകം ചെയ്യാൻ പറഞ്ഞു; ഇന്ന് കൂടെയില്ലെന്ന് വിശ്വസിക്കാൻ വയ്യ’; അച്ഛന്റെ അവസാന പിറന്നാൾ വീഡിയോ പങ്കിട്ട് അഭിരാമി

269

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. അമൃതയുടെ സഹോദരി അഭിരാമി സുരേഷും മലയാളികൾക്ക് ഇന്ന് സുപരിചിതയാണ്.

ഇരുവരും സോഷ്യൽമീഡിയയിലെ താരങ്ങളാണ്. ഈയടുത്താണ് അമൃതയുടെയും അഭിരാമിയുടെയും പിതാവ് വിടവാങ്ങിയത് അമൃത തന്നെയാണ് അച്ഛന്റെ വിയോഗ വാർത്ത സോഷ്യൽമീഡിയയിലൂടെ അരിയിച്ചതും. പിന്നാലെ അച്ഛന്റെ ഓർമ്മകളുമായി രണ്ടുമക്കളും രംഗത്തെത്തിയിരുന്നു.

Advertisements

ഓടക്കുഴൽ വാദകനായിരുന്നു അമൃതയുടെയും അഭിരാമിയുടെയും പിതാവ് പി ആർ സുരേഷ്. അദ്ദേഹം ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്തരിച്ചത്. അച്ഛൻ പി ആർ സുരേഷിന്റെ അവസാന പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അഭിരാമി സുരേഷ്. അച്ഛനിപ്പോൾ കൂടെയില്ലെന്ന് വിശ്വസിക്കാൻ ആകുന്നില്ലെന്ന് അഭിരാമി സുരേഷ് പറയുന്നുണ്ട്.

അഭിരാമിയുടെ സങ്കടവും അച്ഛന്റെ ഓർമ്മകളും നിറഞ്ഞ കുറിപ്പിൽ അച്ഛ ഞങ്ങളോടൊപ്പമുള്ള അവസാന പിറന്നാൾ. പതിവില്ലാതെ അച്ഛൻ എന്നോട് കുറച്ചു നോൺ വെജിറ്റേറിയൻ വിഭവങ്ങളൊക്കെ പാചകം ചെയ്യാൻ പറഞ്ഞിരുന്നു. ഒരുപാട് സന്തോഷത്തിലായിരുന്നു അച്ഛൻ. ഇന്ന് കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് അഭിരാമി വീഡിയോ പങ്കുവെച്ചുകൊണ്ട് പറയുന്നത്.

തന്റെ അച്ഛൻ പി ആർ സുരേഷ് മരിക്കുന്നതിന് മുമ്പ് സ്വപ്‌ന പദ്ധതിക്ക് തുടക്കം കുറിക്കാനായെന്നും അഭിരാമി സുരേഷ് പറഞ്ഞിരുന്നു. തന്റെ അച്ഛൻ മരിക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പാണ്‌കൊച്ചിയിൽ സ്വന്തമായി ആർട് കഫേ തുടങ്ങിയത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തിന് അച്ഛന്റെ പിന്തുണയും അനുഗ്രഹവും ലഭിച്ചതിന്റെ സന്തോഷം അഭിരാമി പോസ്റ്റിൽ കുറിക്കുന്നു. ജീവിതത്തിൽ പ്രകാശമായതിനും ഒരുപാട് നന്മയും കലയും ഹൃദയത്തിൽ പതിപ്പിച്ചതിനും മുന്നോട്ട് നയിച്ചതിനും അച്ഛനോട് നന്ദി പറയുന്നുവെന്നും അഭിരാമി പോസ്റ്റിൽ പറയുകയായിരുന്നു അന്ന്.

ALSO READ- അധ്യാപകനും വിദ്യാർത്ഥിയും ആയിരിക്കെ പ്രണയിച്ച് വിവാഹം; മകൾ വഴി അവസരം ചോദിച്ചിട്ടില്ല; മനസ് തുറന്ന് അനുസിത്താരയുടെ മാതാപിതാക്കൾ

”അച്ഛൻ ഞങ്ങളെ പിരിയുന്നതിനു മുൻപ്, എന്റെ സ്വപ്‌ന പദ്ധതിയായ ബിസിനസ് സംരംഭം ആരംഭിച്ചു. എൻറെ അച്ഛനും അമ്മയും ചേർന്ന് cafe Uutopia ഉദ്ഘാടനം നിർവഹിച്ചു എന്നൊരു ഭാഗ്യം എനിക്കുണ്ടായി. മാതാപിതാക്കളുടെയും സഹോദരിയുടെയും അനുഗ്രഹം എന്റെ പുതിയ യാത്രയിൽ ഒപ്പമുണ്ട്. വീട്ടിൽ ഞങ്ങളുടെയെല്ലാം സ്‌നേഹത്തിന്റെ ഭാഷ ഭക്ഷണവുമായി ബന്ധപ്പെട്ടുള്ളതാണ്. നല്ല ഭക്ഷണം കിട്ടുന്ന ഇടങ്ങൾ അന്വേഷിച്ചു കണ്ടുപിടിക്കാൻ അച്ഛന് എപ്പോഴും ഇഷ്ടമായിരുന്നു.”

”ഞങ്ങളുടെ ആഗ്രഹങ്ങൾ പറയാതെ തന്നെ മനസിലാക്കി അച്ഛൻ പുറത്തു നിന്നുള്ള ഇഷ്ട ഭക്ഷണം വാങ്ങിക്കൊണ്ടു വരുമായിരുന്നു. എന്റെ അമ്മ വളരെ നന്നായി ഭക്ഷണം പാകം ചെയ്യും. വീട്ടിലുണ്ടാകുന്ന ചെറിയ വഴക്കുകൾ അവസാനിക്കുന്നതു പോലും അമ്മ ഉണ്ടാക്കി തരുന്ന സ്‌പെഷൽ വിഭവങ്ങൾ കഴിക്കുന്നതിലൂടെയായിരുന്നു. വഴക്കുകൾക്കു ശേഷം ഞങ്ങൾ എല്ലാവരും പരസ്പരം കെട്ടിപ്പിടിക്കും, പൊട്ടിച്ചിരിക്കും, സന്തോഷിക്കും.”- അഭിരാമി പറയുന്നതിങ്ങനെ.

ALSO RAED- തിരുപ്പതിയിൽ വെച്ച് കൃതി സനോണിനെ ആദിപുരുഷ് സംവിധായകൻ ഓംറൗട്ട് ചുംബിച്ചു; ക്ഷേത്രത്തിലാണോ ഇതൊക്കെ? ഹോട്ടലിൽ മുറിയെടുക്കൂ എന്ന് വിമർശനം

”എനിക്ക് മുമ്പോട്ടുള്ള വെളിച്ചം കാണിച്ചുതന്നതിനും, ഒരുപാട് കലയും നന്മയും ഹൃദയത്തിൽ നിറച്ച് എന്നെ ഇവിടെ വരെ നയിച്ചതിനും എന്റെ കുടുംബത്തോട് ഞാൻ വിനയവും, നന്ദിയുമുള്ളവളാണ്. ഒരു സംരംഭക ആകാനുള്ള എന്റെ സാഹസികവും, ആഗ്രഹവും പിന്തുണച്ച എന്റെ മാതാപിതാക്കളോട് ഞാൻ നന്ദി പറയുന്നു. ഇന്ന് ഞാൻ ഈ കുറിപ്പ് എഴുതുമ്പോൾ, എന്റെ അച്ഛൻ ഞങ്ങളോടൊപ്പമില്ല. പക്ഷേ അച്ഛനൊപ്പം എനിക്കു ദശലക്ഷക്കണക്കിന് ഓർമകളുണ്ട്.”

”അച്ഛനും അമ്മയും ഞങ്ങളെ നല്ല മനുഷ്യരാക്കി വളർത്തി. അതികഠിനമായ സമയങ്ങളിലും, ക്രൂരമായ സമൂഹമാധ്യമ ആക്രമണങ്ങളിലും, ഇരുണ്ട കാലങ്ങളിലും, ഞങ്ങളെല്ലാവരും പരസ്പരം കൈകൾ മുറുകെ പിടിച്ചു നിന്നു. ഞങ്ങൾ എന്തിലാണ് വിശ്വസിക്കുന്നതെന്നും ഞങ്ങളുടെ ജീവിതത്തിന്റെ സത്യാവസ്ഥയും ഞങ്ങൾക്കറിയാമായിരുന്നു. ദൈവം ഒരിക്കലും കൈവിടില്ലെന്നും പൂർണ ബോധ്യമുണ്ട്.”- അഭിരാമി മുൻപത്തെ കുറിപ്പിൽ പറഞ്ഞിരുന്നു.

Advertisement