കുഞ്ഞുടുപ്പിട്ട് മാലാഖ കുട്ടിയായി മഹാലക്ഷ്മി; മോഹൻലാലിന്റെയും ചാക്കോച്ചന്റേയും കൈപിടിച്ച് കാവ്യയുടെയും ദിലീപിന്റെയും മകൾ; വൈറൽ

516

മലയാളികളുടെ പ്രിയതാരങ്ങളാണ് ദിലീപും കാവ്യാ മാധവനും. ഏറെ വിവാദങ്ങൾക്കും പ്രതിസന്ധികൾക്കും ശേഷം വിവാഹിതരായ ഇരുവരും സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ഇപ്പോൾ. ദിലീപിന്റെ മൂത്തമകൾ മീനാക്ഷിക്ക് കൂട്ടായി രണ്ടാമത്തെ മകൾ മഹാക്ഷ്മിയും ഇതിനിടെ ദിലീപിന്റെ ജീവിതത്തിലെത്തി.

ഇപ്പോഴിതാ, സോഷ്യൽമീഡിയയിൽ വൈറലാവുകയാണ് ഈ കുട്ടി മാലാഖ. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ദിലീപിന്റെ കുടുംബമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വാർത്ത.

Advertisements

ഈ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ ദിലീപിന്റെയും കാവ്യയുടെയും ഒപ്പം മകൾ മഹാലക്ഷ്മിയും ഉണ്ടായിരുന്നു. പൂമ്പാറ്റയെപ്പോലെ അതിഥികൾക്കിടയിൽ പാറി നടക്കുന്ന മഹാലക്ഷ്മിയെയാണ് ക്യാമറകളെല്ലാം ഫോക്കസ് ചെയ്തിരിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും കയ്യിൽ തൂങ്ങി വന്ന മഹാലക്ഷ്മി മോഹൻലാലിനും ചാക്കോച്ചനും കൈ കൊടുക്കുന്നതും വൈറലായ വീഡിയോയിൽ കാണാവുന്നതാണ്.

ചടങ്ങിനിടെ മോഹൻലാലിനോടു കാവ്യ സംസാരിക്കുമ്പോൾ മഹാലക്ഷ്മി മറഞ്ഞുനിൽക്കുന്നതും തുടർന്ന് അദ്ദേഹം താരപുത്രിയെ കൗതുകത്തോടെ നോക്കുന്നതും വിഡിയോയിൽ കാണാവുന്നതാണ്. മറഞ്ഞു നിന്ന മഹാലക്ഷ്മിയെ അടുത്തേക്ക് വിളിക്കാൻ ദിലീപിനോട് മോഹൻലാൽ ആവശ്യപ്പെടുന്നുണ്ട്. പിന്നാലെയാണ് മഹാലക്ഷ്മി ലാലേട്ടന് കൈ കൊടുക്കുന്നത്.

ALSO READ- ‘അന്ന് പതിവില്ലാതെ നോൺ വെജ് വിഭവങ്ങൾ പാകം ചെയ്യാൻ പറഞ്ഞു; ഇന്ന് കൂടെയില്ലെന്ന് വിശ്വസിക്കാൻ വയ്യ’; അച്ഛന്റെ അവസാന പിറന്നാൾ വീഡിയോ പങ്കിട്ട് അഭിരാമി

ചടങ്ങിൽ മോഹൻലാലിനൊപ്പം സുഹൃത്ത് സമീർ ഹംസയും ഉണ്ടായിരുന്നു. കുഞ്ഞുടുപ്പൊക്കെ ഇട്ട് മാലാഖക്കുഞ്ഞായി എത്തിയ മഹാലക്ഷ്മി തന്നെയായിരുന്നു ചടങ്ങിന്റെ പ്രധാന ആകർഷണം. മോഹൻലാലും മമ്മൂട്ടിയും ജയറാമും കുടുംബസമേതം പങ്കെടുത്ത വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തി.

ഒപ്പം ടൊവിനോ, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാളത്തിലെ പ്രധാന താരങ്ങളെല്ലാം ഉണ്ടായിരുന്നു. ഇതിനിടയിലാണ് താരങ്ങളുടെ എല്ലാം ഇഷ്ടതാരമായി മഹാലക്ഷ്മി ചാടിത്തുള്ളി നടന്നത്.

ഈ വിവാഹചടങ്ങ് നടന്നത് ദുബായിലായിരുന്നു. സിനിമാ മേഖലയിൽനിന്ന് മമ്മൂട്ടി, ഭാര്യ സുൾഫത്ത്, മോഹൻലാൽ, ഭാര്യ സുചിത്ര, ജയറാം, ഭാര്യ പാർവതി, മക്കളായ കാളിദാസ്, മാളവിക, ദിലീപ്, ഭാര്യ കാവ്യാ മാധവൻ, കുഞ്ചാക്കോ ബോബൻ, ഭാര്യ പ്രിയ, ജയസൂര്യ, ഭാര്യ സരിത, ആസിഫ് അലി, ഭാര്യ സമ, ടൊവിനോ തോമസ്, ജോജു ജോർജ്, ആന്റോ ജോസഫ്, രമേഷ് പിഷാരടി, അപർണ ബാലമുരളി എന്നിവരെല്ലാം പങ്കെടുത്തിരുന്നു.

Advertisement