നല്ല സിനിമ ലഭിക്കാത്തതിന് ഞാനും കാരണക്കാരി; ലഭിക്കുന്ന കഥാപാത്രത്തോട് ആദ്യം തനിക്കൊരു പ്രേമമൊക്കെ തോന്നണം, എങ്കിലേ ചെയ്യാൻ പറ്റൂ: അനുമോൾ

256

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിലെ യുവ നടിമാരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി അനു മോൾ. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മുൻനിരയിൽ എത്തിയ അനുമോൾക്ക് ആരാധകരും ഏറെയാണ് അനുമോൾ. ചായില്യം എന്ന മലയാള ചിത്രത്തിലൂടെയാണ് അനുമോൾ സിനിമ.ിലേക്ക് എത്തിയത്.

പിന്നീട് വെടിവഴിപാട് എന്ന ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമ ഉൾപ്പെടെ നിരവധി ചലച്ചിത്രങ്ങളിൽ താരം അഭിനയിച്ചു. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ അനുമോൾ മലയാള പ്രേക്ഷക മനസ്സിൽ ഏറെ പ്രിയങ്കരിയായി മാറിയിരിക്കുക ആണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി മലയാള സിനിമയിൽ അത്ര സജീവമല്ല താരം. എന്നാൽ തമിഴിൽ സിനിമകൾ ഏറെയുണ്ട്. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ താൻ മുന്നോട്ടുവെയ്ക്കുന്ന കാര്യങ്ങളെക്കുറിച്ച് പറയുകയാണ് അനു മോൾ.

Advertisements

തനിക്ക് കരിയറിന്റെ തുടക്ക കാലത്ത് ലഭിച്ചിരുന്നത് വളറെ മികച്ച കഥാപാത്രങ്ങളായിരുന്നു. കേന്ദ്ര കഥാപാത്രങ്ങൾ മാത്രമല്ല, ശ്രദ്ധേയമായ മറ്റ് വേഷങ്ങൾ പോലും വലിയ സ്വീകാര്യതയാണ് നൽകിയിരുന്നത്. എന്നാൽ തനിക്ക് 2015-ന് ശേഷം എനിക്ക് അത്തരം സിനിമകൾലഭിയ്ക്കുന്നില്ലെന്നും എങ്കിലും ഇന്നും പല ഫെസ്റ്റിവലുകളിലും എന്റെ ആദ്യകാല സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ടെന്നും അനുമോൾ പറയുന്നു.

ALSO READ- കുഞ്ഞുടുപ്പിട്ട് മാലാഖ കുട്ടിയായി മഹാലക്ഷ്മി; മോഹൻലാലിന്റെയും ചാക്കോച്ചന്റേയും കൈപിടിച്ച് കാവ്യയുടെയും ദിലീപിന്റെയും മകൾ; വൈറൽ

അകം, ചായില്യം, വെടിവഴിപാട് എന്നീ ചിത്രങ്ങളൊക്കെയാണ് ഇപ്പോഴും നിരൂപക പ്രശംസ നേടുന്നത്. അതേസമയം, അത്തരം സിനിമകൾ ലഭിക്കാത്തതിൽ എന്റെ ഭാഗത്തും ചില പ്രശ്നങ്ങളുണ്ട്. താൻ സിനിമകൾ തിരഞ്ഞെടുക്കുന്നതിന്റേയും തന്റെ ഫോക്കസ് മാറിയതിന്റേയും പ്രശ്നമായിരുന്നു ഇതെന്നും അനുമോൾ പറയുന്നു. തനിക്കു അന്നും അവസരങ്ങൾ വരുന്നുണ്ടായിരുന്നു.

പക്ഷെ, സിനിമ ചെയ്യുമെന്നോ കരിയറാകുമെന്നോ വിചാരിക്കുകപോലും ചെയ്യാത്ത ആളാണ് താൻ. ആങ്കറിംഗ് ചെയ്തിരുന്ന സമയത്ത് സിനിമകൾ വന്നപ്പോൾ ചെയ്യേണ്ട എന്നാണ് ആദ്യം തീരുമാനിക്കുന്നത്. അതിനൊക്കെ ശേഷമാണ് സിനിമ ചെയ്യുന്നത്. ആ സമയത്ത് പോലും ഒരു സിനിമയേ ചെയ്യൂ, അതിന് ശേഷം ചെയ്യില്ല എന്ന തീരുമാനമായിരുന്നെന്നും താരം പറയുന്നു.

ALSO READ- ‘അന്ന് പതിവില്ലാതെ നോൺ വെജ് വിഭവങ്ങൾ പാകം ചെയ്യാൻ പറഞ്ഞു; ഇന്ന് കൂടെയില്ലെന്ന് വിശ്വസിക്കാൻ വയ്യ’; അച്ഛന്റെ അവസാന പിറന്നാൾ വീഡിയോ പങ്കിട്ട് അഭിരാമി

പിന്നീട് അതിന് പിന്നാലെ മറ്റ് അവസരങ്ങൾക്കൂടി ലഭിച്ചപ്പോഴാണ് സിനിമയോടും അഭിനയത്തോടും ഒക്കെ ഇഷ്ടം തോന്നിയിരുന്നത്. കരിയറിന്റെ തുടക്കത്തിൽ കിട്ടിയ സിനിമകളെല്ലാം വളരെ നല്ല കഥാപാത്രങ്ങളായിരുന്നുവെന്നും അനുമോൾ വ്യക്തമാക്കി.

തനിക്ക് മലയാളത്തിലും തമിഴിലും നല്ല കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചു. ഇപ്പോൾ തമിഴിൽ വെബ്സീരീസാണ് ചെയ്യുന്നത്. തമിഴിൽ തന്നെ ഡബ്ബ് ചെയ്യാൻ പറ്റി എന്നുള്ളതും ഏറെ സന്തോഷം തരുന്ന കാര്യമാണ്. ഒരു സിനിമ തിരഞ്ഞെടുക്കുന്നതും അതിൽ വർക്ക് ചെയ്യുന്നതും ഏറെ ആലോചിച്ച ശേഷമാണ്. ഒപ്പം വർക്ക് ചെയ്യുന്ന ഒരാളെങ്കിലും കംഫർട്ടബിൾ അല്ല എന്ന് തോന്നിയാൽ പിന്നെ വല്ലാതെ അസ്വസ്തയാകുമെന്നും അനുമോൾ പറയുന്നുണ്ട്.

അക്കാര്യം തന്റെ മുഖത്ത് അറിയാൻ പറ്റും. എനിക്ക് ലഭിക്കുന്ന കഥാപാത്രത്തോട് ആദ്യം തനിക്കൊരു പ്രേമമൊക്കെ തോന്നണം. എന്നാലേ ചെയ്യാൻപറ്റൂ. ഒപ്പം വർക്ക് ചെയ്യുന്നവരും കംഫർട്ടബിളാകണം. അവിടെയുള്ളവരോട് താൻ ഇതൊക്കെ ആദ്യമേ പറയാറുണ്ടെന്നും അനുമോൾ വിശദീകരിച്ചു.

Advertisement