ഞാൻ ചെറുപ്പം മുതലേ മദ്യപിക്കും, ഇപ്പോഴും മദ്യപിക്കാറുണ്ട്, എനിക്ക് അതിൽ യാതൊരു തെറ്റും തോന്നിയിട്ടില്ല; നടി ചാർമിള പറഞ്ഞത് കേട്ടോ

3758

മലയാള സിനിമയിലെ ഒരു കാലത്തെ ശ്രദ്ധേയ സാന്നിദ്ധ്യം ആയിരുന്നു നടി ചാർമിള. മോഹൻലാലിന്റെ നായികയായി സിബിമലയിലിന്റെ ധനം എന്ന ചിത്രത്തിലൂടെ ആണ് നടി മലയാളത്തിലേക്ക് എത്തിയത്. പിന്നീട് തമിഴടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ നടി തിളങ്ങിയിരുന്നു.

അതേ സമയം ജീവിതത്തിലെ താളപ്പിഴകൾ മൂലം നടി സിനിമയിൽ നിന്നും ഇടവേള എടത്തിരുന്നു. എന്നാൽ ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം ചാർമിള വീണ്ടും സിനിമയിലേക്ക് തിരികെയെത്തിയിരുന്നു. ജീവിതത്തിൽ ഒരുപാടു വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിട്ട താൻ ഇപ്പോഴും അഭിനയത്തിലെയ്ക്ക് തിരിച്ചു വന്നത് മകനെ വളർത്താൻ വേണ്ടിയാണെന്നും കടങ്ങൾ ഇനിയും തീർക്കാൻ ഉള്ളതു കൊണ്ട് ആണെന്നും താരം മുമ്പ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

Advertisements

അതേ സമയം ചാർമിള ഒരു മദ്യപാനിയായ നടിയാണെന്ന പ്രചാരണം ഇപ്പോഴും ഇൻഡസ്ട്രിയിൽ നില നിൽക്കു ന്നുണ്ട്. അതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ ചാർമിള പറഞ്ഞത് ഇങ്ങനെ. ഞാൻ നല്ലൊരു ക്രിസ്ത്യാനിയാണ്. ചെറുപ്പം മുതൽക്കേ ഞങ്ങളുടെ വീട്ടിൽ ഭക്ഷണത്തോടൊപ്പം വൈനും ബിയറും കഴിക്കുമായിരുന്നു. അതിൽ യാതൊരു തെറ്റും തോന്നിയിരുന്നില്ലെന്നും നടി പറയുന്നു.

Also Read
‘അന്ന് പതിവില്ലാതെ നോൺ വെജ് വിഭവങ്ങൾ പാകം ചെയ്യാൻ പറഞ്ഞു; ഇന്ന് കൂടെയില്ലെന്ന് വിശ്വസിക്കാൻ വയ്യ’; അച്ഛന്റെ അവസാന പിറന്നാൾ വീഡിയോ പങ്കിട്ട് അഭിരാമി

പ്രമുഖ അവതാരകനും നടനുമായ കിഷോർ സത്യയുമായുള്ള രഹസ്യ വിവാഹവും പ്രണയവുമെല്ലാം നടിയെ പലപ്പോഴും വാർത്തകളിൽ നിറച്ചിരുന്നു. അടിവാരമെന്ന സിനിമയിൽ അഭിനയിക്കുമ്പോഴായിരുന്നു അദ്ദേഹം എന്നിൽ നിന്നും അകന്നത്. ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ഓർമ്മ വരുമ്പോൾ ഞാൻ ബ്രാണ്ടി കഴിച്ചിരുന്നു. അക്കാലത്ത് എങ്ങനെയെങ്കിലും മരിക്കണമെന്ന ആഗ്രഹത്താൽ ഉറക്കഗുളിക ധാരാളം ഉപയോഗിച്ചിരുന്നു.

എന്റെ അവസ്ഥയിൽ അച്ഛൻ വല്ലാതെ ദുഃഖിച്ചിരുന്നു. സങ്കടങ്ങൾ മറക്കാൻ ഞാൻ വിവാഹിതയായെങ്കിലും ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. പിന്നീടാണ് രണ്ടാമതായി രാജേഷെന്ന ചെറുപ്പക്കാരനെ വിവാഹം കഴിച്ചത്. എന്റെ മകൻ അഡോണിസ് ജൂഡ് ജനിച്ചതോടെ എന്റെ ജീവിതമാകെ മാറിമറിഞ്ഞു.

ജീവിക്കാനുള്ള പ്രതീക്ഷയായി. ഇപ്പോൾ എന്റെ മകനു വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. യഥാർത്ഥത്തിൽ ജീവിത പ്രയാസങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് പണത്തിന്റെ വില ഞാനറിയുന്നതെന്നും ചാർമിള പറയുന്നു.

അതിശയിപ്പിച്ച് നട്ടുച്ച സമയത്ത് കാട്ടാന റോഡരുകിൽ വീഡിയോ കാണാം

Also Read
കുഞ്ഞുടുപ്പിട്ട് മാലാഖ കുട്ടിയായി മഹാലക്ഷ്മി; മോഹൻലാലിന്റെയും ചാക്കോച്ചന്റേയും കൈപിടിച്ച് കാവ്യയുടെയും ദിലീപിന്റെയും മകൾ; വൈറൽ

Advertisement