തൊണ്ണൂറുകളുടെ തുടക്കത്തിൽ ദൂരദർശനിലെ ഹിറ്റ് സീരിയലുകളിൽ അഭിനയിച്ചിരുന്ന നടിയായിരുന്നു ബീന ആന്റണി. പിന്നാലെ സീരിയൽ നിന്നും ബീനയ്ക്ക് നിരവധി അവസരം ലഭിച്ചു. എന്നാൽ താരം തുടക്കത്തിൽ സിനിമയിൽ ആണ് അഭിനയിച്ചത്. എങ്കിലും സിനിമയിൽ തുടർന്ന് നായിക വേഷമൊന്നും ബീനയ്ക്ക് ലഭിച്ചില്ല. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധി ബീന നേരിട്ടിട്ടുണ്ട്.
ആദ്യകാലത്ത് ബീനയ്ക്കൊരു പ്രണയം ഉണ്ടായിരുന്നു. നടി ആത്മാർഥമായി പ്രണയിച്ചതാണ്. ആ സ്നേഹത്തിന്റെ ലഹരിയിലായതോടെ സിനിമയെ കാര്യമായി ശ്രദ്ധിച്ചില്ല നടി, അതോടെ നല്ല കഥാപാത്രങ്ങളും കിട്ടാതെയായി. കുറച്ച് കഴിഞ്ഞതോടെ ബീനയെ സ്നേഹിച്ച ആൾ അവരെ തേച്ച് പോയി. ഇതോടെ നടിയുടെ എല്ലാ കൺട്രോളും പോയി. ആത്മഹത്യയ്ക്കും ശ്രമിച്ചെന്ന് ഒരു യൂട്യൂബർ ഇപ്പോൾ പറയുന്നു.
ഇതിന് ശേഷമാണ് നടൻ മനോജുമായി പ്രണയത്തിലാകുന്നത്. ഇന്ന് ആരോമൽ എന്നു പേരുള്ള ഒരു മകനുമുണ്ട് താരദമ്പതികൾക്ക്.
അതേസമയം 1990കളുടെ പകുതി വരെ ദൂരദർശൻ സീരിയലുകളിൽ ബീന ആന്റണി പ്രത്യക്ഷപ്പെട്ടു. ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന ജനപ്രിയ സീരിയൽ നടിക്ക് കൂടുതൽ പ്രശസ്തി നൽകി. പിന്നാലെ എന്റെ മാനസപുത്രി ,അമ്മക്കിളി, ഇന്ദ്രനീലം, ഓട്ടോഗ്രാഫ് ,ആലിപ്പഴം, നിറക്കൂട്ട് , ചാരുലത ,ഉമ്മനത്തിങ്കൽപക്ഷി , ശ്രീ അയ്യപ്പനും ഇന്ന് വാവരും തുടങ്ങിയ ജനപ്രിയ സീരിയലുകളിൽ അഭിനയിച്ചു . ഇന്നും അഭിനയത്തിൽ സജീവം ആണ് ബീന.