Home Entertainment Celebrities

അമ്മ എന്ന വിളി കേള്‍ക്കാന്‍ കഴിയുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം, മകളുടെ ജന്മദിനത്തെ കുറിച്ച് ലക്ഷ്മി പ്രിയ പറയുന്നു

149

മലയാളം സിനിമകളിലും സീരിയലുകളിലും ഒരുപോലെ സാന്നിധ്യമറിയിച്ച നടിയാണ് ലക്ഷ്മി പ്രിയ. നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച് കൈയ്യടി നേടിയ താരം മിനിസ്‌ക്രീനിലും ആരാധകരെ നിരാശപ്പെടുത്തിയിരുന്നില്ല.

Advertisements

അതേ സമയം സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവായ ലക്ഷ്മി അടുത്ത കാലത്തായി സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുന്ന എഴുത്തുകളും ചിത്രങ്ങളുമെല്ലാം വാര്‍ത്തയില്‍ നിറയുന്നതും പതിവാണ്. ഇടയ്ക്ക് രാഷ്ട്രീയപരമായ ചില അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിന്റെ പേരില്‍ ലക്ഷ്മിയ്ക്ക് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

Also Read: മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഇതാദ്യം, ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മമ്മൂട്ടിയുടെ ടര്‍ബോയുടെ പ്രത്യേകതകള്‍ അറിഞ്ഞോ

ഇപ്പോഴിതാ മകളുടെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ലക്ഷ്മി ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. മാതങ്കി എന്നാണ് ലക്ഷ്മിയുടെ മകളുടെ പേര്. മാതങ്കിയുടെ എട്ടാം പിറന്നാളായിരുന്നു കഴിഞ്ഞദിവസം. മാതുവിനൊപ്പം അവളുടെ അമ്മയായും കൂട്ടുകാരിയായും എട്ടുവര്‍ഷങ്ങള്‍ താന്‍ പൂര്‍ത്തിയാക്കിയെന്ന് ലക്ഷ്മി പ്രിയ പറയുന്നു.

അമ്മ എന്ന വിളി കേള്‍ക്കാന്‍ കഴിയുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്ന്. അതിലും ഭാഗ്യമാണ് നമ്മുടെ മക്കള്‍ നമ്മളെ മനസ്സിലാക്കുക എന്നതെന്നും മക്കള്‍ നമ്മളെ പറ്റി നല്ലത് പറയുന്നകേള്‍ക്കുമ്പോള്‍ തോന്നുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും മകളുടെ ഏഴാം പിറന്നാള്‍ വരെ ഗ്രാന്‍ഡ് പാര്‍ട്ടിയൊക്കെ നടത്തിയിരുന്നുവെന്നും ഇത്തവണ വലിയ ആഘോഷങ്ങളില്ലായിരുന്നുവെന്നും ലക്ഷ്മി പ്രിയ പറയുന്നു.

Also Read: 20ാമത്തെ വയസ്സില്‍ നടിയാവുന്നതില്‍ കാര്യമില്ല, 20 വര്‍ഷം കഴിഞ്ഞിട്ടും നടിയായിരിക്കുന്നതിലാണ് കാര്യം, തൃഷയെ വാനോളം പുകഴ്ത്തി വിജയ്

പാര്‍ട്ടിയൊക്കെ ഒഴിവാക്കി, പകരം നല്ല കുറേ കാര്യങ്ങള്‍ ചെയ്തു. ക്ഷണിക്കാതെ തന്നെ നേരിട്ടെത്തി ആശംസകള്‍ അറിയിച്ച കൂട്ടുകാരെയും പല സ്ഥലങ്ങളില്‍ നിന്നും സമ്മാനങ്ങള്‍ അയച്ചവരെയും ഓര്‍ക്കുന്നുവെന്നും മകളുടെ എല്ലാ പിറന്നാളിനും ഓടിയെത്തുന്ന ഊര്‍മ്മിള ഉണ്ണിക്കും ഉണ്ണി മാമക്കും മക്കള്‍ക്കും നിറഞ്ഞ സ്‌നേഹമെന്നും ലക്ഷ്മി പ്രിയ കുറിച്ചു.

മാതുവിന്റെ പേരില്‍ തെരുവില്‍ കഴിയുന്ന അശരണര്‍ക്ക് ഭക്ഷണവും മധുര പലഹാരങ്ങളും വിതരണം ചെയ്ത കൂടപ്പിറപ്പ് അഞ്ജുവിന് ഹൃദയം നിറഞ്ഞ സ്‌നേഹം. ആശംസകള്‍ അറിയിച്ച് എല്ലാവര്‍ക്കും തങ്ങളുടെ സ്‌നേഹവും നന്ദിയും അറിയിക്കുന്നുവെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.

Advertisement