മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഇതാദ്യം, ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മമ്മൂട്ടിയുടെ ടര്‍ബോയുടെ പ്രത്യേകതകള്‍ അറിഞ്ഞോ

213

മലയാള സിനിമയിലെ താരരാജാവാണ് മമ്മൂട്ടി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഓരോ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തുമ്പോഴും താരത്തിന്റെ പ്രായത്തെ കുറിച്ചുള്ള ചര്‍ച്ച നടക്കാറുണ്ട്. പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് തെളിച്ചു കൊണ്ടാണ് മമ്മൂട്ടി പുതിയ ലുക്കുകളില്‍ എത്തുന്നത്.

Advertisements

മമ്മൂട്ടിക്ക് 72 വയസ്സാണെന്ന് എഴുതി അറിയിക്കേണ്ടിവരും. കണ്ടാല്‍ ഒട്ടും പ്രായം തോന്നിക്കില്ല, ആരോഗ്യ കാര്യത്തിലും ഏറെ ശ്രദ്ധ കൊടുക്കുന്ന ഒരാള്‍ കൂടിയാണ് മമ്മൂട്ടി. വാരിവലിച്ച് ഭക്ഷണം കഴിക്കാതെ ശരീരത്തിന് ആവശ്യമുള്ള ഭക്ഷണം കഴിച്ചു കൊണ്ടാണ് താരം തന്റെ സൗന്ദര്യവും ആരോഗ്യവും കാത്തുസൂക്ഷിക്കുന്നത്.

Also Read: 20ാമത്തെ വയസ്സില്‍ നടിയാവുന്നതില്‍ കാര്യമില്ല, 20 വര്‍ഷം കഴിഞ്ഞിട്ടും നടിയായിരിക്കുന്നതിലാണ് കാര്യം, തൃഷയെ വാനോളം പുകഴ്ത്തി വിജയ്

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ടര്‍ബോ. ആക്ഷന്‍ പാക്ഡ് എന്റര്‍ടെയ്‌നറാണ് ചിത്രം. ബിഗ് ബി ലുക്കിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ടര്‍ബോയിലൂടെ മലയാളത്തില്‍ ആദ്യമായി പര്‍സ്യൂട്ട് ക്യാമറ എത്തുകയാണ്. ഹോളിവുഡ് സിനിമകലിലെ ചേസിംഗ് സീനുകളില്‍ ഉപയോഗിക്കുന്ന പര്‍സ്യൂട്ട് ക്യാമറ മലയാള സിനിമാചരിത്രത്തിലാദ്യമായാണ് ഉപയോഗിക്കുന്നത്. ഡിസ്‌പ്ലേ മോഷന്‍ബ്ലര്‍ മെഷര്‍മെന്റിന് അനുയോജ്യമായയ മികച്ച ക്യാമറയാണ് പര്‍സ്യൂട്ട്.

Also Read: ‘മീനൂട്ടി എംബിബിഎസ് കഴിഞ്ഞെത്താറായി;ഹോസ്പിറ്റർ ഇട്ടുകൊടുക്കാൻ പ്ലാനുണ്ടോ’? ദിലീപിന്റെ മറുപടി ഇങ്ങനെ

ഫോര്‍ഡ് vs ഫെറാറി, ട്രാന്‍സ്‌ഫോമേഴ്‌സ്, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഈ ക്യാമറ ഉപയോഗിച്ചിട്ടുണ്ട്. ദില്‍വാലെ, സഹോ, സൂര്യവംശി, പത്താന്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമകളിലും ഈ ്ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.

Advertisement