20ാമത്തെ വയസ്സില്‍ നടിയാവുന്നതില്‍ കാര്യമില്ല, 20 വര്‍ഷം കഴിഞ്ഞിട്ടും നടിയായിരിക്കുന്നതിലാണ് കാര്യം, തൃഷയെ വാനോളം പുകഴ്ത്തി വിജയ്

62

ഒന്നിന് പുറകെ ഓരോ സിനിമ നടന്‍ വിജയെ തേടി വന്നുകൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്യുന്ന ഓരോ ചിത്രങ്ങളും വന്‍ ഹിറ്റായി മാറുകയും ചെയ്യുന്നുണ്ട്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ലിയോ. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനിമ വിജയിച്ചു എന്ന് തന്നെ പറയാം.

Advertisements

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇത് വരെയുള്ള വിജയ് ചിത്രങ്ങളുടെ സകല ഫോര്‍മുലയും തകര്‍ത്തുക്കൊണ്ടാണ് ചിത്രം റിലീസിന് എത്തിയത് തന്നെ. ഇപ്പോള്‍ ലിയോയുടെ സക്‌സസ് സെലിബ്രേഷനിലാണ് വിജയ്.

Also Read:ഓടിനടന്ന് അഭിനയിക്കാന്‍ താത്പര്യമില്ല, വര്‍ഷത്തില്‍ ഇത്ര സിനിമ ചെയ്യാമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലെന്ന് നമിത പ്രമോദ്

ഇപ്പോഴിതാ പരിപാടിയില്‍ വെച്ച് നടി തൃഷയെ കുറിച്ച് വിജയ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഇരുപതാമത്തെ വയസ്സില്‍ ഒരാള്‍ നടിയാവുന്നതിലല്ല കാര്യമെന്നും 20 വര്‍ഷം കഴിഞ്ഞിട്ടും അവര്‍ നടിയായിരിക്കുന്നതാണ് കാര്യമെന്നും വിജയ് പറഞ്ഞു.

അതേ എന്‍ജിയിലും അതേ ഭംഗിയിലും നായികയായി തുടരുന്നതിലാണ് കാര്യം. താന്‍ ആരെ കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലായല്ലോ എന്നും എല്ലാവരും ഇങ്ങനെ കൈ വീശുമ്പോള്‍ ഒരാള്‍മാത്രം വേറെ രീതിയിലാണ് കൈ വീശുന്നതെന്നും നമ്മുടെ ഇളവരസി കുന്തവിയാണതെന്നും വിജയ് പറഞ്ഞു.

Also Read:ഈ കൊല്ലം അതുവേണ്ട എന്ന് ആദ്യമേ നിശ്ചയിച്ചു, പകരം ചില നല്ല കാര്യങ്ങള്‍ ചെയ്തു; ലക്ഷ്മി പ്രിയ

തൃഷയ്ക്ക് വിജയ് അഭിനന്ദങ്ങള്‍ അറിയിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം ലിയോയിലൂടെ പഴയ വിജയ് തൃഷ ജോഡികളെ തിരിച്ചുകിട്ടിയതിന്റെ സന്തോഷവും ആരാധകര്‍ക്കുണ്ടായിരുന്നു. അതേസമയം, ആഗോള ബോക്‌സ് ഓഫീസില്‍ 500 കോടി പിന്നിട്ട് കുതിക്കുകയാണ് ലിയോ.

Advertisement