ഈ കൊല്ലം അതുവേണ്ട എന്ന് ആദ്യമേ നിശ്ചയിച്ചു, പകരം ചില നല്ല കാര്യങ്ങള്‍ ചെയ്തു; ലക്ഷ്മി പ്രിയ

93

നിരവധി സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് ലക്ഷ്മി പ്രിയ. ഈ താരം ചെയ്ത കോമഡി കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തു. ബിഗ് ബോസില്‍ ലക്ഷ്മി എത്തിയതോടെയാണ് താരത്തെ കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ നടന്നത്. പലപ്പോഴും ഷോയില്‍ വെച്ച് തന്റെ മകളെ കുറിച്ച് ലക്ഷ്മി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മകളുടെ പിറന്നാള്‍ ദിനത്തില്‍ താരം പങ്കിട്ട പോസ്റ്റ് ആണ് വൈറല്‍ ആവുന്നത്. 

അങ്ങനെ എന്റെ മാതുവിനൊപ്പം അവളുടെ അമ്മയായും കൂട്ടുകാരിയായും 8 വര്‍ഷങ്ങള്‍ ഞാന്‍ പൂര്‍ത്തിയാക്കി. ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്ന് അമ്മ എന്ന വിളി കേള്‍ക്കാന്‍ കഴിയുക എന്നത് തന്നെയാണ്. അതിലും വലിയ മറ്റൊരു ഭാഗ്യം നമ്മുടെ കുഞ്ഞ് മക്കള്‍ നമ്മെ മനസിലാക്കുക എന്നതാണ്. എന്റെ അമ്മ എത്ര kind ആണ്? അമ്മ ഞാന്‍ പറഞ്ഞു തീരുന്നത് മുഴുവന്‍ കേള്‍ക്കും. എന്നൊക്കെ പറഞ്ഞു കേള്‍ക്കുമ്പോ നമുക്കുണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ ഇല്ല.

Advertisements

ഒന്നാം പിറന്നാള്‍ മുതല്‍ ഏഴാം പിറന്നാള്‍ വരെ വലിയ ഗ്രാന്‍ഡ് പാര്‍ട്ടി ഒക്കെ ആയിരുന്നു. ഈ കൊല്ലം അതുവേണ്ട എന്ന് ആദ്യമേ നിശ്ചയിച്ചു. പകരം ചില നല്ല കാര്യങ്ങള്‍ ചെയ്തു. അകലെ നിന്നും സമ്മാനങ്ങള്‍ അയച്ച Reshmi Rajesh, Seema Saji, Latheesh Kunnath, എല്ലാ പേരെയും നിറഞ്ഞ സ്‌നേഹത്തോടെ ഓര്‍ക്കുന്നു. ഞങ്ങള്‍ ഓര്‍മ്മിപ്പിക്കാതെ, ക്ഷണിക്കാതെ നവംബര്‍ 6 ന്റെ പല നേരങ്ങളില്‍ ഓടി വന്ന സുഹൃത്തുക്കളെ ഓര്‍ക്കുന്നു. ഓര്‍മ്മിച്ചിരുന്ന് ആശംസകള്‍ അറിയിച്ച എല്ലാപേരെയും ഓര്‍ക്കുന്നു.

മാതു ജനിച്ച സമയം മുതല്‍ ഈ എട്ട് കൊല്ലവും എല്ലാ തിരക്കും മാറ്റി വച്ച് മക്കളുമായി ഓടി എത്തി പിറന്നാള്‍ ദിനം മനോഹരമാക്കുന്ന എന്റെ Urmila Unni ക്കും മാതുന്റെ മമ്മ, Sujith Unni M S ഉണ്ണി മാമ യ്ക്കും മക്കള്‍ക്കും നിറഞ്ഞ സ്‌നേഹം.പിന്നെ മാതുവിന്റെ പേരില്‍ തെരുവോരങ്ങളിലെ അശരണര്‍ക്ക് ഭക്ഷണത്തോടൊപ്പം മധുര പലഹാരങ്ങളും വിതരണം ചെയ്ത എന്റെ കൂടെപ്പിറപ്പ് Anju Parvathy Prabheesh അഞ്ജു ന് ഹൃദയം നിറഞ്ഞ സ്‌നേഹം. പിന്നെ ആശംസകള്‍ കൊണ്ട് ഞങ്ങളുടെ ഈ ദിനം അവിസ്മരണീയമാക്കിയ നിങ്ങള്‍ക്കോരോരുത്തര്‍ക്കും ഞങ്ങളുടെ സ്‌നേഹവും നന്ദിയും അറിയിക്കട്ടെ എന്നാണ് ലക്ഷ്മിപ്രിയ കുറിച്ചത് .

also readപൊളിച്ചല്ലോ; അറിഞ്ഞോ മീര നന്ദന്റെ പുതിയ വിശേഷം , ഫോട്ടോ പങ്കുവെച്ച് താരം

Advertisement