പൊളിച്ചല്ലോ; അറിഞ്ഞോ മീര നന്ദന്റെ പുതിയ വിശേഷം , ഫോട്ടോ പങ്കുവെച്ച് താരം

117

മുല്ല എന്ന ചിത്രത്തിൽ ദിലീപിൻറെ നായികയായിട്ട് കടന്നുവന്ന് പിന്നീട് തമിഴ് , തെലുങ്ക് ഭാഷ ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് മീര നന്ദൻ. തൻറെ ആദ്യചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടെങ്കിലും തുടർന്ന് നല്ല കഥാപാത്രങ്ങളൊന്നും ലഭിച്ചിരുന്നില്ല മീരയ്ക്ക് , അതുകൊണ്ടുതന്നെ മറ്റു ഭാഷകളിലേക്ക് പോയി. 

മലയാളം ടെലിവിഷൻ പരിപാടികളുടെ അവതരണത്തിലൂടെ ആണ് മീരയുടെ കടന്നുവരവ് ഇപ്പോൾ റേഡിയോ കമ്പനികളിൽ വർക്ക് ചെയ്യുകയാണ് മീര. ഈ അടുത്ത് തന്റെ വിവാഹം ഉറപ്പിച്ച സന്തോഷമെല്ലാം നടി തന്നെ അറിയിച്ചിരുന്നു.

Advertisements

കുറേക്കാലം മീര കേട്ടുകൊണ്ടിരുന്ന ഒരു ചോദ്യമാണ് വിവാഹം എന്നാണ് എന്നത്, ഒടുവിൽ അതിന് ഒരു തീരുമാനമായി. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന മീര ബാലി യാത്രയിലെ ചില ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

ഇതിൽ നീല നിറത്തിലുള്ള സ്‌കേട്ടും ടോപ്പും ആയിരുന്നു മീരയുടെ വേഷം. പതിവുപോലെ മീരയുടെ വസ്ത്രധാരണയെ വിമർശിച്ചുകൊണ്ട് ചിലർ രംഗത്തെത്തി. ഭാവിവരനായ ശ്രീജുവിനൊപ്പമാണോ യാത്ര, ശ്രീജു എവിടെ തുടങ്ങിയ കമന്റുകളും ഇതിന് താഴെ വരുന്നുണ്ട്.

2015ൽ ദുബായിലെ റെഡ് എഫ് എം എന്ന റേഡിയോ സ്റ്റേഷനിൽ റേഡിയോ ജോക്കിയായി ജോലി ആരംഭിച്ച മീര പിന്നീട് സ്റ്റേഷൻ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടതോടെ ഗോൾഡ് എഫ്.എം എന്ന സ്റ്റേഷനിലേക്ക് ചേക്കേറി. റേഡിയോ ജോക്കിയായി ജോലി തുടരവെയാണ് തമിഴിൽ ശാന്തമാരുതനെന്ന സിനിമയിൽ അഭിനയിച്ചത്.

also read‘മീനൂട്ടി എംബിബിഎസ് കഴിഞ്ഞെത്താറായി;ഹോസ്പിറ്റർ ഇട്ടുകൊടുക്കാൻ പ്ലാനുണ്ടോ’? ദിലീപിന്റെ മറുപടി ഇങ്ങനെ

Advertisement