‘മീനൂട്ടി എംബിബിഎസ് കഴിഞ്ഞെത്താറായി;ഹോസ്പിറ്റർ ഇട്ടുകൊടുക്കാൻ പ്ലാനുണ്ടോ’? ദിലീപിന്റെ മറുപടി ഇങ്ങനെ

749

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായ നടനാണ് ദിലീപ്. ജനപ്രിയ നായകനെന്ന പദവി ജനങ്ങളിൽ നിന്നും സ്വന്തമാക്കിയ ദിലീപ് ഇതിനോടകം നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചത്.

ദിലീപിന്റെ തിയ്യേറ്ററുകളിലെത്താനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബാന്ദ്ര. രാമലീലക്ക് ശേഷം ദിലീപ് അരുൺഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം നവംബറിൽ തിയ്യേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. ബാന്ദ്രയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ദിലീപ്.

Advertisements

ചിത്രത്തിന്റം പ്രമോഷനിടെ താരം കുടുംബത്തെ കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്. മൂത്തമകൾ മീനാക്ഷിയുടെ എംബിബിഎസ് പഠനം കഴിയാറായി.

ALSO READ- ‘എല്ലാം തെറ്റിച്ചിട്ടും പൃഥ്വിയുടെ കോൺഫിഡൻസാണ് വിജയിച്ചത്’; അനുഭവം പറഞ്ഞ് ഇന്ദ്രജിത്ത് സുകുമാരൻ

പഠനം കഴിഞ്ഞെത്തുന്ന മകൾക്കായി ഇനിയൊരു ഹോസ്പിറ്റൽ കേരളത്തിൽ ഇട്ടുകൊടുക്കാൻ പ്ലാനുണ്ടോ എന്നായിരുന്നു ദിലീപിനോട് മാധ്യമപ്രവർത്തകർ ചോദിച്ചത്.

എന്നാൽ, ‘ഏയ് ഞാൻ അങ്ങനെ ഉള്ള ഒരു കാര്യവും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. ഹോസ്പിറ്റാലിറ്റി മേഖലയിൽ ഉണ്ട്’- എന്നാണ് ദിലീപ് മറുപടിയായി പറഞ്ഞത്.

നേരത്തെ മറ്റൊരു അഭിമുഖത്തിൽ മഹാലക്ഷ്മി ഇപ്പോഴാണ് തന്റെ സിനിമകൾ കാണുന്നതെന്ന് ദിലീപ് പറഞ്ഞിരുന്നു.
ALSO READ- ‘മോഹൻലാൽ ഒരു അത്ഭുത ജീവിയാണ്; എന്നെ ഏറ്റവും കരയിപ്പിച്ചിട്ടുള്ള വ്യക്തിയാണ്’; മനസ് തുറന്ന് വിപിൻ മോഹൻ

അച്ഛൻ നടൻ ആണ് അമ്മ നടിയാണ് എന്നൊക്കെ ഇപ്പോഴാണ് അവൾ മനസിലാക്കുന്നത്. മായാമോഹിനി ഒക്കെ കണ്ടിട്ട് കമന്റ് പറയുന്നുണ്ടായിരുന്നു. അച്ഛൻ ഇതെന്തൊക്കെയാണ് ഈ കാണിക്കുന്നത് എന്നായിരുന്നു അവളുടെ ചോദ്യമെന്നും ദിലീപ് പറഞ്ഞിരുന്നു.

Advertisement