‘എല്ലാം തെറ്റിച്ചിട്ടും പൃഥ്വിയുടെ കോൺഫിഡൻസാണ് വിജയിച്ചത്’; അനുഭവം പറഞ്ഞ് ഇന്ദ്രജിത്ത് സുകുമാരൻ

76

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബം ആണ് നടൻ സുകുമാരന്റേത്. സുകുമാരൻ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും അവരുടെ കുടുംബവും മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളാണ്. ഇന്ദ്രജിത്തും പൃഥ്വിരാജും ഇപ്പോൾ മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളാണ്. അഭിനയത്തിൽ മാത്രമല്ല തങ്ങളുടെ കഴിവെന്ന് ഇരുവരും തെളിയിച്ചതാണ്. പാട്ടുപാടുന്നതിലും ഇരുവരും മുന്നിൽ തന്നെയാണ്.

സിനിമയിലടക്കം ഇരുവരും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇന്ദ്രജിത്താണ് അൽപം കൂടി മിക്ച ഗായകനെങ്കിലും അംഗീകാരം പലപ്പോഴും ലഭിക്കുന്നതും ശ്രദ്ധിക്കപ്പെടുന്നതും പൃഥ്വിരാജാണ്.

Advertisements

ഇതിന്റെ കാരണം അനുഭവത്തിലൂടെ പറയുകയാണ് ഇന്ദ്രജിത്ത്. പൃഥ്വിരാജിന്റെ കോൺഫിഡൻസാണ് എപ്പോഴും വിജയിക്കുക എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്.സ്‌കൂളിൽ പഠിക്കുമ്പോഴുണ്ടായ രസകരമായ അനുഭവമാണ് ഇന്ദ്രജിത്ത് പറയുന്നത്.

സ്‌കൂളിൽ ഒരിക്കൽ ലൈറ്റ് മ്യൂസിക് മത്സരത്തിൽ പൃഥ്വിയും താനും ഒന്നിച്ച് പങ്കെടുത്തിട്ടുണ്ടെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. അന്ന് രണ്ടാളും ഒരു പാട്ട് തന്നെ പാടി. വരി തെറ്റിച്ചിട്ടും പൃഥ്വിരാജിന് ഒന്നാം സമ്മാനം ലഭിച്ചെന്നാണ് ഇന്ദ്രജിത്ത് ബിഹൈൻഡ് വുഡ്സിനോട് പറഞ്ഞത്.

ALSO READ- ‘മോഹൻലാൽ ഒരു അത്ഭുത ജീവിയാണ്; എന്നെ ഏറ്റവും കരയിപ്പിച്ചിട്ടുള്ള വ്യക്തിയാണ്’; മനസ് തുറന്ന് വിപിൻ മോഹൻ

സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ലളിതഗാന മത്സരത്തിൽ താനും പൃഥ്വിയും പങ്കെടുത്തിരുന്നു. രണ്ട് പേരും പാടിയത് ഒരേ പാട്ട് തന്നെയായിരുന്നു. ‘പെഹലാ നഷാ’ ആയിരുന്നു ആ പാട്ട്. സീനിയർ വിഭാഗത്തിലായിരുന്നു താൻ മത്സരിച്ചിരുന്നത്, പൃഥ്വി ജൂനിയറിലും.

രണ്ടും പേരും പാട്ട് സ്റ്റേജിൽ പാടി. പൃഥ്വി പാടിയപ്പോൾ പാട്ടിന്റെ വരി മൊത്തം തെറ്റായിരുന്നു. പാടിയത് മുഴുവൻ വരി തെറ്റിച്ചിട്ടായിരുന്നെന്ന് ഇപ്പോഴും ഓർമ്മയുണ്ട്. പക്ഷെ മത്സരത്തിന്റെ ജഡ്ജസ് പൃഥ്വിയുടെ കോൺഫിഡൻസ് കണ്ടപ്പോൾ പാട്ടിന്റെ വരിയെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. അവർ പൃഥ്വിയുടെ പാട്ടും കേട്ടിരുന്നു. പൃഥ്വിക്ക് മത്സരത്തിൽ ഒന്നാം സമ്മാനവും കിട്ടിയെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്.

ALSO READ- കിരണിനൊപ്പം അടിച്ചുപൊളിക്കാൻ കാനഡയിലെത്തി അമയ മാത്യു; പ്രണയം കൊണ്ട് സോഷ്യൽമീഡിയ നിറച്ച് കിരണും

തനിക്കും സീനിയേർസിൽ ഫസ്റ്റ് പ്രൈസ് കിട്ടി. താൻ ഭയങ്കര സൂക്ഷ്മമായാണ് പാടിയത്. എന്നാൽ പൃഥ്വി പാടിയപ്പോൾ അവിടെയും ഇവിടെയുമൊക്കെ തെറ്റുകൾ പറ്റിയിരുന്നു. പക്ഷെ നല്ല ആത്മവിശ്വാസത്തോടെ പാടി തീർത്തതോടെയാണ് സമ്മാനം കിട്ടിയത്. അങ്ങനെ രണ്ട് പേർക്കും ഒന്നാം സമ്മാനം കിട്ടിയെന്ന് ഇന്ദ്രജിത്ത് പറയുന്നു.

സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംമ്പുരാന്റെ ഷൂട്ടിങ് തിരക്കിലാണ് പൃഥ്വിരാജിപ്പോൾ. ലൂസിഫറിൽ ഇന്ദ്രജിത്തും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

Advertisement