കിരണിനൊപ്പം അടിച്ചുപൊളിക്കാൻ കാനഡയിലെത്തി അമയ മാത്യു; പ്രണയം കൊണ്ട് സോഷ്യൽമീഡിയ നിറച്ച് കിരണും

107

കരിക്ക് വെബ് സീരീസിലൂടെ ആരാധകരുടെ ഹൃദയംകവർന്ന താരമാണ് അമയ മാത്യു. മോഡലിംഗിലും തിളങ്ങുന്ന താരം വെയ്റ്റ് ലോസ് ജേണി പങ്കിട്ട് ആരാധകരുടെ ഹൃദയം കവർന്നിരുന്നു.

ഇതിനിടെ അമയ മാസങ്ങൾക്ക് മുൻപാണ് താൻ വിവാഹിതയാകാൻ പോകുന്നു എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വിശേഷം പങ്കിട്ടത്. ഭാവി വരൻ കിരണിനൊപ്പമുള്ള വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് നടി നിരന്തരം സോഷ്യൽ മീഡിയയിൽ എത്താറുമുണ്ട്.

Advertisements

കാനഡയിൽ ജോലി ചെയ്യുകയാണ് അമയയുടെ ഭാവിവരൻ കിരൺ. ഇരുവരുടെയും വിവാഹ നിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. വിവാഹത്തിനുള്ള നാളുകളെണ്ണി കാത്തിരിക്കുകയാണ് ഇരുവരും.

ഇതിനിടയിൽ കിരണിനെ കാണാനായി കാനഡയിലേക്ക് പോയ സന്തോഷം പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുകയാണ് അമയ. ‘അങ്ങനെ കാനഡയിൽ നിന്നും ആദ്യത്തെ പോസ്റ്റ്, റിപ്പോർട്ടിങുമായി കിരണിനൊപ്പം അമേയ’ എന്ന ക്യാപ്ഷനോടെയാണ് കിരണിനൊപ്പമുള്ള ചിത്രങ്ങൾ അമേയ പങ്കുവച്ചത്. പോസ്റ്റിന് താഴെ പ്രണയ അറിയിച്ച് കിരണും എത്തിയിരിക്കുകയാണ്.

ALSO READ- ഭർത്താവ് ശിവ സംവിധായകനും കൊറിയോഗ്രഫറും; പെണ്ണുകാണൽ സെറ്റിൽ; ഭർത്താവിന്റെ പൊസസീവ്‌നെസ്‌ പേടിയാണ്: നടി മീര കൃഷ്ണൻ

ഇരുവരും സോഷ്യൽ മീഡിയയിലൂടെ പ്രണയം പങ്കിടുകയാണ്. തന്റെ അരികിൽ അമയ എത്തിയ സന്തോഷം മറ്റൊരു പോസ്റ്റിലൂടെ കിരണും അറിയിച്ചിരിക്കുകയാണ്.

‘അകലം മാഞ്ഞുപോകുമ്പോൾ മാജിക് സംഭവിയ്ക്കും’ എന്ന് പറഞ്ഞ് ഒരു സെൽഫിയാണ് കിരൺ പങ്കുവച്ചിരിക്കുന്നത്. അതിന് താഴെ ഐ ലവ് യൂ എന്ന് പറഞ്ഞ് അമയയും എത്തിയിരിക്കുകയാണ്.

ഇക്കഴിഞ്ഞ ജൂണിൽ ആയിരുന്നു അമയയുടെയും കിരണിന്റെയും വിവാഹ നിശ്ചയം. റിങ് എക്സ്ചേഞ്ചിന്റെ ചിത്രങ്ങൾ അമയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചാണ് താരം വിവാഹ വാർത്ത അറിയിച്ചത്. മുഖം മറച്ചുവച്ചായിരുന്നു ആദ്യത്തെ പോസ്റ്റ് എങ്കിലും പിന്നീട് സോഷ്യൽ മീഡിയ ആളെ കണ്ടെത്തി.

പിന്നാലെ പിറന്നാൾ ദിനത്തിൽ അമയ തന്നെ കിരണിനെ പരിചയപ്പെടുത്തുകയായിരുന്നു. വിവാഹ ശേഷം കിരണിനൊപ്പം കാനഡയിലേക്ക് പോകുമെന്നും അമയ പറഞ്ഞിരുന്നു.

ALSO READ-ക്ഷേമ പെൻഷൻ നിർത്തലാക്കി, നൽകിയ പണം തിരിച്ചടയ്ക്കാനും നിർദേശം; നിർധനനായ ഭിന്നശേഷിക്കാരന് തണലായി സുരേഷ് ഗോപി; എത്ര പണം നൽകാനും തയ്യാർ!

അതുപോലെ താരം മുൻപ് പറഞ്ഞത്, ഇതുപോലെ ജീവിതത്തിൽ ഒരാളെ സ്നേഹിക്കാൻ പറ്റുമെന്ന് തനിക്കറിയില്ലായിരുന്നു. തന്റെ ആ ചിന്ത തെറ്റായിരുന്നു എന്ന് കിരൺ തെളിയിച്ചു. ഒരുപക്ഷെ എന്റെ അച്ഛൻ കഴിഞ്ഞാൽ, ജീവിതത്തിൽ ഞാൻ ഇത്രയും ക്ലോസ് ആയ മറ്റൊരാളില്ല എന്നു തന്നെ പറയാമെന്നും അമയ കുറിച്ചു.

അമയ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ആട് 2, ബോംബ് കഥ, തിമിരം പോലുള്ള സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്.

Advertisement