ക്ഷേമ പെൻഷൻ നിർത്തലാക്കി, നൽകിയ പണം തിരിച്ചടയ്ക്കാനും നിർദേശം; നിർധനനായ ഭിന്നശേഷിക്കാരന് തണലായി സുരേഷ് ഗോപി; എത്ര പണം നൽകാനും തയ്യാർ!

49

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരവും ബിജെപിയുടെ കേരളത്തിലെ ശക്തനായ നേതാവും ആണ് സുരേഷ് ഗോപി. ഇടക്കാലത്ത് സിനിമയിൽ സജീവം അല്ലാതിരുന്ന താരം ഇപ്പോൾ സിനിമയും രാഷ്ട്രീയവും ഒരേ പോലെ മികച്ചതാക്കി മുന്നോട്ട് പോവുകയാണ്.

2020 ൽ വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യൻ സിനിമയിലൂടെ മടങ്ങി എത്തിയ താരം പിന്നീട് കാവൽ, പാപ്പൻ എന്നി സിനിമകളിലൂടെ തന്റെ പഴയകാല പ്രതാപത്തിലേക്ക് എത്തുകയായിരുന്നു. മേ ഹും മൂസ എന്ന സിനിമയ്ക്ക് ശേഷം വൻതാരനിരയിൽ ഒരുങ്ങിയ ഗുരഡൻ ആണ് അവസാനമായി പുറത്തിറങ്ങിയ സുരേഷ്‌ഗോപി ചിത്രം നവാഗതനായ അരുൺ വർമ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗരുഡൻ.

Advertisements

ചിത്രം വൻഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ സുരേഷ് ഗോപിയുടെ വലിയൊരു നന്മ നിറഞ്ഞ പ്രവർത്തിയാണ് ഏറെ കൈയ്യടി നേടുന്നത്. സർക്കാർ ക്ഷേമപെൻഷൻ വൈകിപ്പിക്കുന്ന ഭിന്നശേഷിക്കാരന് സഹായവുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ഭിന്നശേഷിക്കാരനായ മണിദാസിന് സുരേഷ് ഗോപി സഹായം എത്തിക്കുകയായിരുന്നു.

ALSO READ- ‘ദൈവം എനിക്ക് അർഹിക്കുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് തന്നത്’;കൊച്ചുകുട്ടികൾ വരെ ദിലീപേട്ടനെ കുറിച്ച് ചോദിച്ചിരുന്നു: കാവ്യ മാധവൻ

കൊല്ലം പരവൂർ സ്വദേശിയായ എസ്ആർ മണിദാസിന് ഒരു ലക്ഷം രൂപയാണ് സുരേഷ്ഗോപി നൽകിയത്. ആവശ്യമെങ്കിൽ ഒരു ലക്ഷം രൂപ കൂടി നൽകാൻ തയ്യാറാണെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം, ഇപ്പോൾ നൽകിയത് സർക്കാരിലേക്ക് തിരിച്ചടയ്ക്കാനുള്ള കൈത്താങ്ങാണ്. ഇനിയൊരു പത്ത് വർഷത്തേക്ക് കൂടി പെൻഷന്റെ രൂപത്തിൽ ഒരു ലക്ഷം രൂപ നൽകാനും താൻ തയ്യാറാണെന്ന് സുരേഷ്ഗോപി അറിയിച്ചു.

കഴിഞ്ഞ വർഷമാണ് ഭിന്നശേഷിക്കാരനായ മണിദാസിന് സംസ്ഥാന സർക്കാർ നൽകി വന്നിരുന്ന ക്ഷേമപെൻഷൻ നിറുത്തലാക്കിയത്. നിർധനരായ ഈ കുടുംബത്തിന് വാർഷിക വരുമാനം ഒരു ലക്ഷത്തിലധികമുണ്ടെന്ന് കാണിച്ചായിരുന്നു പെൻഷൻ നിർത്തലാക്കിയത്. സർക്കാർ സ്‌കൂളിലെ തയ്യൽ അധ്യാപികയായിരുന്ന മണിദാസിന്റെ അമ്മയ്ക്ക് ലഭിക്കുന്ന പെൻഷൻ മാത്രമാണ് കുടുംബത്തിന്റെ ആക ആശ്രയം.

ALSO READ- നീലേശ്വരത്ത് ആരെയെങ്കിലും വിവാഹം കഴിച്ച് രണ്ടുമൂന്നു കുട്ടികളുടെ അമ്മയായി ഒരു സാധാരണ വീട്ടമ്മയായി കഴിഞ്ഞേനെ; ചര്‍ച്ചയായി നടി കാവ്യ മാധവന്റെ വാക്കുകള്‍

ഇതുകൂടാതെ, മണിദാസിന് ലഭിച്ചിരുന്ന പെൻഷൻ നിറുത്തലാക്കിയതിന് പിന്നാലെ കഴിഞ്ഞ പതിമൂന്ന് വർഷമായി ലഭിച്ചിരുന്ന പെൻഷൻ തുക മുഴുവൻ തിരികെ നൽകണമെന്നും ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. മണിദാസിന് മരുന്ന് വാങ്ങാനും ചികിത്സയ്ക്കും ചിലവഴിച്ചിരുന്നത് പെൻഷൻ തുകയായിരുന്നു.

ഈ പെൻഷൻ നിറുത്തലാക്കിയതോടെ ചികിത്സയ്ക്കും മരുന്നിനും പണമില്ലാതെ കുടുംബം ആശങ്കയിലായി. ഈ സമയത്താണ് സഹായവുമായി സുരേഷ് ഗോപി എത്തിയത്. അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ മനസിന് നന്ദി പറയുകയാണ് സോഷ്യൽമീഡിയ.

Advertisement