Home Entertainment Celebrities

ഭർത്താവ് ശിവ സംവിധായകനും കൊറിയോഗ്രഫറും; പെണ്ണുകാണൽ സെറ്റിൽ; ഭർത്താവിന്റെ പൊസസീവ്‌നെസ്‌ പേടിയാണ്: നടി മീര കൃഷ്ണൻ

158

സിനിമാ-സീരിയൽ താരം മീര കൃഷ്ണൻ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ്. മലയാളിയാണെങ്കിലും മീര കൂടുതൽ പ്രശ്‌സതയായത് തമിഴ് സീരിയലിലൂടെയാണ്. മീര മലയാളത്തിൽ ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന മൂന്നുമണി എന്ന പരമ്പരയാണ് അവസാനമായി ചെയ്തത്.

പ്രൊഫഷണൽ ക്ലാസ്സിക് ഡാൻസറായിരുന്ന മീര വിവാഹശേഷം ചെന്നൈയിലാണ് സ്ഥിര താമസം ആക്കിയിരിക്കുന്നത്. തമിഴ് സീരിയലുകളിലെ അമ്മ വേഷത്തിലാണ് താരം കൂടുതൽ ശ്രദ്ധേയയായത്.

Advertisements

ഒരു തമിഴ് മാധ്യമത്തിന അഭിമുഖത്തിൽ മീര വെളിപ്പെടുത്തിയ വിശേഷങ്ങൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. തമിഴ് സംവിധായകനും കൊറിയോഗ്രാഫറുമായ ശിവയാണ് ഭർത്താവ്. ഷൂട്ടിങ് സെറ്റിൽ വെച്ച് കാണുകയും അദ്ദേഹത്തിന് കണ്ടിഷ്ടപ്പെടുകയും ആയിരുന്നു.

ALSO READ- ക്ഷേമ പെൻഷൻ നിർത്തലാക്കി, നൽകിയ പണം തിരിച്ചടയ്ക്കാനും നിർദേശം; നിർധനനായ ഭിന്നശേഷിക്കാരന് തണലായി സുരേഷ് ഗോപി; എത്ര പണം നൽകാനും തയ്യാർ!

പിന്നീട് പുള്ളിയുടെ വീട്ടുകാർ മുഖേന മുതിർന്നവർ തമ്മിൽ സംസാരിച്ചു നിശ്ചയിച്ചാണ് വിവാഹം നടന്നത്. അതിനെ പ്രണയവിവാഹം എന്നൊന്നും പറയാൻ പറ്റില്ല. ചെറുക്കൻ ഒരു പെണ്ണിനെ കണ്ടിഷ്ടപ്പെടുകയും രണ്ടു വീട്ടുകാരും പരസ്പരം ഇഷ്ടപ്പെടുകയും ചെയ്യുമ്പോൾ ആണല്ലോ വിവാഹം തീരുമാനിക്കുന്നത്, ഞങ്ങളുടെ പെണ്ണുകാണൽ ചടങ്ങ് ഷൂട്ടിങ് സെറ്റിലായിരുന്നു എന്ന് മാത്രമെന്നാണ് താരം വിശദീകരിക്കുന്നത്.

കേരളത്തിലെ കോട്ടയം ജില്ലയിലാണ് ഞാൻ ജനിച്ചതും വളർന്നതുമൊക്കെ. ഞാൻ മലയാളി ആണെന്ന് പറഞ്ഞാൽ ആരും ഇപ്പോൾ വിശ്വസിക്കാറില്ല. സ്‌കൂൾ കാലഘട്ടം മുതൽ ഡാൻസ് ചെയ്യാറുണ്ട്. ക്ളാസിക്കൽ ഡാൻസിലെ എല്ലാ ഫോമും ഞാൻ പഠിച്ചിട്ടുണ്ട്. പിന്നെ കവിത, തിരുവാതിര, ഒപ്പന, ഫാൻസി ഡ്രസ്സ്, ഓട്ടൻതുള്ളൽ അങ്ങിനെ എല്ലാ ഐറ്റവും സ്‌കൂൾ ടൈമിൽ ചെയ്യുമായിരുന്നെന്നും മീര വെളിപ്പെടുത്തി.

പലരും ഡാൻസിൽ പേരെടുത്താണ് സിനിമയിലേക്ക് വന്നത്. താനും അങ്ങിനെ ആണ് വന്നതെന്നും ഒരു പുതിയ സിനിമയിലേക്ക് തന്നെ കലോത്സവത്തിൽ കണ്ടിട്ട് വിളിക്കുകയായിരുന്നുവെന്നും മീര പറയുന്നു.

ALSO READ- ‘ദൈവം എനിക്ക് അർഹിക്കുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് തന്നത്’;കൊച്ചുകുട്ടികൾ വരെ ദിലീപേട്ടനെ കുറിച്ച് ചോദിച്ചിരുന്നു: കാവ്യ മാധവൻ
താൻ പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ സ്വപ്നം കാണുകയോ ചെയ്യാതെ തന്നെ തേടി വന്ന സൗഭാഗ്യം ആണ് അഭിനയ ജീവിതമെന്നാണ് മീര പറയുന്നത്. ഹീറോയിൻ ആയിട്ട് മലയാളത്തിൽ കുറെ ചെയ്തിട്ടുണ്ടെന്നും മീര പറയന്നുന്നു. പക്ഷെ ഇപ്പോൾ വീട്ടിൽ എല്ലാവരും കാണുന്നത് അല്ലെ, എത്രയൊക്കെ സപ്പോർട്ട് ചെയ്താലും ഭർത്താവിനൊക്കെ ഒരു പൊസ്സസീവ്‌നെസ് ഉണ്ടാകുമല്ലോ.


അതുകൊണ്ട് അവർ എങ്ങനെ എടുക്കും എന്നൊക്കെ ഉണ്ട് തനിക്കെന്നും മീര പറഞ്ഞു. ആദ്യത്തെ വർക്ക് പൊക്കിഷം ആയിരുന്നു. അതിൽ ഗർഭിണി ആയിട്ട് ആണ് അഭിനയിച്ചത്. അന്ന് ഇളയ കുഞ്ഞിനെ ഗർഭിണി ആയിരുന്ന സമയം ആയിരുന്നു. കുഞ്ഞ് ആയി കഴിഞ്ഞിട്ട് വരുന്ന അമ്മ വേഷങ്ങളിൽ ഹാപ്പി ആണെന്നും താരം പറഞ്ഞു.

മുൻപ് ിജയ് നായകനായ ബീസ്റ്റ് സിനിമയിലേക്ക് അവസരം ലഭിച്ചിരുന്നു. ഒരു വിജയ് ഫാൻ എന്ന നിലയിൽ ഒരുപാട് സന്തോഷിച്ചിരുന്നു. പക്ഷെ അതിൽ പ്രായമുള്ള ഒരു കഥാപാത്രമായിട്ട് ആയിരുന്നു. എനിക്ക് അവർ ഉദ്ദേശിച്ച പ്രായം ഇല്ല എന്ന് പറഞ്ഞ് അവസാനം വേണ്ടെന്നു വച്ചെന്നും മീര വെളിപ്പെടുത്തി. എനിക്ക് സൂര്യ, കാർത്തി, വിജയ്, കമൽ ഹാസൻ ഇവരുടെയൊക്കെ കൂടെ അഭിനയിക്കാൻ നല്ല ആഗ്രഹം ഉണ്ട്. ഇപ്പൊ രണ്ടു സീരിയൽ ആണ് ചെയ്യുന്നത്.

നായിഗി എന്ന സീരിയൽ ചെയ്യുമ്പോൾ അത് മാത്രമാണ് ചെയ്തുകൊണ്ടിരുന്നത്. ഇപ്പൊ ചെയ്യുന്ന രണ്ടു സീരിയലിലും മെയിൻ റോളുകൾ ആണ് ചെയ്യുന്നത് അതുകൊണ്ട് വീട്ടിൽ സമയം ഒക്കെ കുറവാണ്. പക്ഷെ നല്ല ടീമായത് കൊണ്ട് മക്കളുടെ കൂടെ ഇരിക്കണം എന്തെങ്കിലും ആവശ്യം ഉണ്ട് എന്നൊക്കെ പറഞ്ഞാൽ അവർ എന്നെ വിടാറുണ്ടെന്നും താരം വെളിപ്പെടുത്തി.

Advertisement