കാത്തിരിപ്പിന് വിരാമം, പ്രേക്ഷകരില്‍ ആവേശമുണര്‍ത്തി ആ ചിത്രത്തിന്റെ രണ്ടാംഭാഗം പ്രഖ്യാപിച്ച് നിവിന്‍ പോളി

72

മലയാള സിനിമാപ്രേമികളെ ഒരു പോലെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. ഒരു പോലീസ് ഓഫീസറുടെ ദൈനംദിന ജീവിതത്തിലെ യഥാര്‍ത്ഥ കാഴ്ചകളായിരുന്നു ചിത്രത്തില്‍ കാണിച്ചത്.

Advertisements

ചെറുതും വലുതുമായി ആക്ഷന്‍ ഹീറോ ബിജു തീര്‍പ്പാക്കിയ കേസുകള്‍ക്കെല്ലാം തിയ്യേറ്ററില്‍ വന്‍ കൈയ്യടിയായിരുന്നു ലഭിച്ചത്. ബിജു പൗലോസ് എന്ന പോലീസുകാരന്‍ ഇന്നും മലയാളികളുടെ മനസ്സില്‍ അങ്ങനെ തന്നെയുണ്ട്.

Also Read:കാണുന്നവര്‍ക്ക് ലാലേട്ടന്‍ കള്ളുകുടിച്ച് അഭിനയിക്കുന്നതാണെന്നേ തോന്നൂ, ദൈവം അനുഗ്രഹിച്ച് വിട്ട കലാകാരനാണ്, മോഹന്‍ലാലിനെ കുറിച്ച് വിന്ദുജ പറയുന്നു

നിവിന്‍ പോളിയാണ് ആക്ഷന്‍ ഹീറോ ബിജു എന്ന ബിജു പൗലോസിന്റെ വേഷത്തില്‍ എത്തിയത്. ചിത്രം റിലീസ് ചെയ്തിട്ട് എട്ടുവര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാംഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

നിവിന്‍ പോളിയാണ് സോഷ്യല്‍മീഡിയയിലൂടെ ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചിരിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു ഇറങ്ങിയിട്ട് എട്ടുവര്‍ഷങ്ങളായി എന്നും ഇപ്പോവും ചിത്രത്തന് പിന്തുണയും സ്‌നേഹവും തുടരുന്നതില്‍ നന്ദിയെന്നും നിവിന്‍ പോളി പറഞ്ഞു.

Also Read:ചിലപ്പോള്‍ എനിക്ക് വിവരം കുറഞ്ഞതുകൊണ്ടാവും അദ്ദേഹം അങ്ങനെ പറഞ്ഞത്, എന്റെയും ശരത്തേട്ടന്റെയും തമാശ തമ്മില്‍ ഒത്തിരി വ്യത്യാസമുണ്ട്, റിമി ടോമി പറയുന്നു

ഏറെ ആവേശത്തോടെയായിരുന്നു നിവിന്‍ പോളി ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ചിത്രം എബ്രിഡ് ഷൈനാണ് സംവിധാനം ചെയ്യുന്നത്. നിര്‍മ്മാതാവെന്ന നിലയില്‍ നിവിന്‍ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു അത്.

Advertisement