എന്‍ നെഞ്ചില്‍ കുടിയിരിക്കും തോഴര്‍കള്‍, രാഷ്ട്രീയത്തില്‍ ഇറങ്ങിയതിന് പിന്നാലെ ആരാധകരെ അഭിസംബോധന ചെയ്യുന്ന രീതി മാറ്റി വിജയ്, സോഷ്യല്‍മീഡിയയില്‍ വന്‍ചര്‍ച്ച

73

രാജ്യമെങ്ങും ആരാധകരുള്ള നടനാണ് വിജയ്. സിനിമാ തിയ്യേറ്ററില്‍ മാത്രമല്ല താന്‍ പോകുന്ന എല്ലായിടത്തും ആരാധകരെ സൃഷ്ടിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. തമിഴ് സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരത്തിന് അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

Advertisements

ആരാധകരുമായി നല്ല രീതിയിലുളള ബന്ധം തുടര്‍ന്നുകൊണ്ടുപോകാന്‍ വിജയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പല വേദികളിലും വിജയ് നടത്തിയ പ്രസംഗങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടിയിട്ടുണ്ട്. ഇതിലെല്ലാം അദ്ദേഹം ആരാധകരെ അഭിസംബോധന ചെയ്യുന്ന രീതിയാണ് എല്ലാവരെയും ആകര്‍ഷിക്കുന്നത്.

Also Read:ഒരു നല്ല നടനെ നശിപ്പിച്ചതാണ്, മോഹന്‍ലാലിന് ഇത്രയും ബുദ്ധിയില്ലായിരുന്നെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്; ശാന്തിവിള ദിനേശ്

എന്‍ നെഞ്ചില്‍ കുടിയിരിക്കും രസികര്‍കള്‍ എന്നായിരുന്നു വിജയ് എല്ലായിപ്പോഴും അഭിസംബോധന ചെയ്തിരുന്നത്. എന്നാല്‍ അടുത്തിടെ താരം ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതോടെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന കാര്യത്തില്‍ ചെറിയ മാറ്റം വരുത്തിയിരിക്കുകയാണ്.

തമിഴക വെട്രി കഴകം എന്നാണ് വിജയിയുടെ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ ലെറ്റര്‍ പാഡില്‍ പുറത്തിറക്കിയ കുറിപ്പില്‍ വിജയ് ആരാധകരെ അഭിസംബോധന ചെയ്തിരിക്കുന്നത് എന്‍ നെഞ്ചില്‍ കുടിയിരിക്കും തോഴര്‍കള്‍ എന്നാണ്.

Also Read:കാണുന്നവര്‍ക്ക് ലാലേട്ടന്‍ കള്ളുകുടിച്ച് അഭിനയിക്കുന്നതാണെന്നേ തോന്നൂ, ദൈവം അനുഗ്രഹിച്ച് വിട്ട കലാകാരനാണ്, മോഹന്‍ലാലിനെ കുറിച്ച് വിന്ദുജ പറയുന്നു

നേരത്തെ രസികര്‍കള്‍ എന്നായിരുന്നു തോഴര്‍കള്‍ക്ക് പകരം ഉപയോഗിച്ചിരുന്ന വാക്ക്. തന്റെ രാഷ്ട്രീയ യാത്രയില്‍ ആശംസ അറിയിച്ച എല്ലാവരോടും താരം നന്ദി പറയുകയും ചെയ്തിട്ടുണ്ട്. വിജയ് ഇങ്ങെനെയാണോ ഇനി ആരാധകരെ അഭിസംബോധന ചെയ്യുകയെന്ന ചര്‍ച്ചയിലാണ് സോഷ്യല്‍മീഡിയ.

Advertisement