അവള്‍ ദേഷ്യപ്പെടാറില്ല, ഒപ്പം ജോലി ചെയ്യാന്‍ വളരെ എളുപ്പം; ഐശ്വര്യ റായിയെ വാനോളം പുകഴ്ത്തിയിട്ടും മതിയാവാതെ അക്ഷയ് കുമാര്‍

123

ബോളിവുഡില്‍ എന്നല്ല ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഐശ്വര്യ റായ്. രണ്ട് പതിറ്റാണ്ട് മുമ്പ് നീലകണ്ണുകളുമായി റാംപില്‍ ചുവടുവെച്ച പെണ്‍കുട്ടി ലോകസുന്ദരി പട്ടത്തിനൊപ്പം നേട്ടങ്ങളുടെ കൊടുമുടി കയറുകയായിരുന്നു. ഐശ്വര്യയുടെ സൗന്ദര്യത്തെ ലോകം വാഴ്ത്തിയിരുന്നു.

ലോക സുന്ദരി ആയതിന് പിന്നാലെ വെളളിത്തിരയില്‍ അരങ്ങേറിയ ഐശ്വര്യക്ക് മുന്നില്‍ താരസുന്ദരി പട്ടവും വഴിമാറി. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ നായികയായി ഇരുവര്‍ എന്ന മണിരത്നം ചിത്ത്രിലൂടെ തമിഴ് സിനിമയിലേക്ക് അരങ്ങേറിയ ഐശ്വര്യ റായിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

Advertisements

പിന്നീട് ബോളിവുഡിലും തമിഴിലും അടക്കം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഐശ്വര്യ നായികയായി. ഒട്ടുമിക്ക എല്ലാ സൂപ്പര്‍താരങ്ങള്‍ക്കും പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ഐശ്വര്യ റായിയെ വിവാദങ്ങളും പിന്‍തുടര്‍ന്നിരുന്നു.

Also Read: കോളജ് ഗ്രൂപ്പില്‍ ആ വീഡിയോ വന്നപ്പോഴാണ് അതേപ്പറ്റി അറിഞ്ഞത്, ഇപ്പോള്‍ ആളുകള്‍ക്ക് എന്നെ കാണുമ്പോള്‍ എനിക്ക് കുറച്ച് പ്രശ്‌നമുണ്ടെന്ന് തോന്നാറുണ്ട്, തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍

അമിതാഭ് ബച്ചന്റെ മകനും നടനുമായ അഭിഷേക് ബച്ചനുമായുള്ള വിവാഹത്തോടെ വിവാദ കാലത്തിന് ഐശ്വര്യ വിട പറഞ്ഞെങ്കിലും പഴയ ബന്ധങ്ങളുടെ പേരില്‍ ഇടയ്‌ക്കൊക്കെ പഴി കേള്‍ക്കേണ്ടി വരാറുണ്ട്. സല്‍മാന്‍ ഖാന്‍, വിവേക് ഒബ്‌റോയ് എന്നിവരുമായുള്ള പഴയ പ്രണയബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ഇപ്പോഴും പഞ്ഞമില്ല.

ഇപ്പോഴിതാ ഐശ്വര്യയെക്കുറിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍ പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. പൊതുവേ ദേഷ്യപ്പെടാത്ത ഒരാളാണ് ഐശ്വര്യ റായ് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അക്ഷയ് കുമാര്‍ പറഞ്ഞത്.

‘ഐശ്വര്യ റായി ഒരു ദിവ്യയല്ല. അവള്‍ ദേഷ്യപ്പെടാറില്ല. അവള്‍ സിനിമയുടെ സെറ്റിലേക്ക് അവള്‍ക്കായി പ്രത്യേകിച്ച് ഒരു സാധനവും കൊണ്ട് വരാറില്ല. ഒപ്പം ജോലി ചെയ്യാന്‍ വളരെ എളുപ്പമുള്ള വ്യക്തിയാണ് ഐശ്വര്യ. കുറച്ച് കാലമായി ഒരുമിച്ച് വര്‍ക്ക് ചെയ്യാത്ത ഒരാളുമായി വീണ്ടും അഭിനയിക്കുന്നത് ഉന്മേഷം നല്കുന്ന കാര്യമാണ്’ എന്നായിരുന്നു അക്ഷയ് കുമാറിന്റെ വാക്കുകള്‍.

Also Read: ലാലേട്ടന്റെ നരസിംഹത്തിന്റെ ഇന്‍ഡസ്സ്ട്രി ഹിറ്റ് റെക്കോര്‍ഡ് ഒറ്റമാസം കൊണ്ട് തിരുത്തിക്കുറിച്ച് ആ സുരേഷ് ഗോപി ചിത്രം, ഇങ്ങനെ ഒരു ചരിത്രം കൂടിയുണ്ടെന്ന് ആരാധകര്‍!

ബോളിവുഡിലെ താരങ്ങളില്‍ അടുത്ത സുഹൃത്തുക്കളാണ് അക്ഷയ്കുമാറും ഐശ്വര്യയും. 2004 ല്‍ പുറത്തിറങ്ങിയ ഖാക്കീ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ഇതോടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം ശക്തമാവുന്നത്.

Advertisement