കോളജ് ഗ്രൂപ്പില്‍ ആ വീഡിയോ വന്നപ്പോഴാണ് അതേപ്പറ്റി അറിഞ്ഞത്, ഇപ്പോള്‍ ആളുകള്‍ക്ക് എന്നെ കാണുമ്പോള്‍ എനിക്ക് കുറച്ച് പ്രശ്‌നമുണ്ടെന്ന് തോന്നാറുണ്ട്, തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍

98

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ സുകുമാരന്റേത്. സുകുമാരന്‍ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും അവരുടെ കുടുംബവും മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളാണ്. സിനിമയിലും സീരിയലുകളിലും എത്തി വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും ഈ രംഗത്ത് സജീവമാണ് മല്ലിക സുകുമാരന്‍. തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി.

കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരന്‍ പങ്കുവെക്കാറുണ്ട്. മക്കള്‍ സിനിമയിലും, മരുമക്കള്‍ ബിസിനസ്സിലും സജീവ സാന്നിധ്യമാണ്. മരുമക്കളായ പൂര്‍ണ്ണിമയെയും സുപ്രിയയെയും പറ്റി മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Advertisements

എന്റെ മരുമക്കളുടെ ഭാഗ്യമാണ് ഞാനെന്ന അമ്മായിഅമ്മ എന്നാണ് സീ മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടെ മല്ലിക സുകുമാരന്‍ പറഞ്ഞത്. തന്റെ മക്കള്‍ രണ്ടാളും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇന്ദ്രന്‍ വന്ന് പൂര്‍ണ്ണിമയുടെ കാര്യം പറഞ്ഞപ്പോഴും, രാജു വന്ന് സുപ്രിയയുടെ കാര്യം പറഞ്ഞപ്പോഴും താന്‍ എതിര് പറഞ്ഞില്ലന്നും, പകരം അവരെ നോക്കികൊള്ളണം എന്ന് മാത്രമാണ് പറഞ്ഞതെന്നും മല്ലിക പറഞ്ഞു.

പൂര്‍ണ്ണിമയുമായും സുപ്രിയയുമായും നല്ല ബന്ധത്തില്‍ തന്നെയാണ് മല്ലിക. വിവാഹശേഷം മക്കളെ അവരുടെ വഴിയ്ക്ക് വിടുക എന്നതു തന്നെയായിരുന്നു മല്ലികയുടെ തീരുമാനം. അതേക്കുറിച്ച് മല്ലിക പറയുന്നതിങ്ങനെ മക്കളുടെയും മരുമക്കളുടെയും കാര്യങ്ങളില്‍ അനാവശ്യമായി ഞാന്‍ ഇടപെടാറില്ല.

Also Read: ലാലേട്ടന്റെ നരസിംഹത്തിന്റെ ഇന്‍ഡസ്സ്ട്രി ഹിറ്റ് റെക്കോര്‍ഡ് ഒറ്റമാസം കൊണ്ട് തിരുത്തിക്കുറിച്ച് ആ സുരേഷ് ഗോപി ചിത്രം, ഇങ്ങനെ ഒരു ചരിത്രം കൂടിയുണ്ടെന്ന് ആരാധകര്‍!

വിവാഹത്തിനു ശേഷം അവരുടെ കാര്യം നോക്കി അധ്വാനിച്ച് ജീവിക്കുന്നു. ഇടയ്ക്കൊക്കെ കൊച്ചുമക്കളെ കാണാന്‍ ചെല്ലും. അവരുടെ ഒപ്പം രണ്ടുദിവസം താമസിക്കും, അത്രയുമൊക്കെ മതി. അതല്ലാതെ അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ എനിക്കു താത്പര്യമില്ല എന്ന് മല്ലിക പറഞ്ഞിരുന്നു.

സുകുവേട്ടന്‍ അക്കാര്യമൊക്കെ നേരത്തെ തന്നെ പറഞ്ഞ് ഏല്‍പ്പിച്ചാണ് പോയത്. മക്കളെ അവരുടെ സ്വാതന്ത്ര്യത്തിനു വിടണമെന്നത് അദ്ദേഹത്തിന്റെ കൂടി ആഗ്രഹമായിരുന്നു. പൂര്‍ണ്ണിമയ്ക്കും സുപ്രിയയ്ക്കും ഭാഗ്യക്കുറി അടിച്ചതാണ്. എന്നെപ്പോലെയൊരു അമ്മായിയമ്മയെ വേറെയെവിടെ കിട്ടും. അതുകൊണ്ട് എല്ലാവരും സ്നേഹത്തോടെ തന്നെ പോകുന്നു. താന്‍ മക്കളുടെ ഒരു ഇഷ്ടത്തിനും ഇതുവരെ എതിര്‍ നിന്നിട്ടില്ലെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

വളര്‍ന്നു വരുമ്പോള്‍ ഒരുപക്ഷേ നക്ഷത്രയും അലംകൃതയുമൊക്കെ എന്നെപ്പോലെ തന്നെയാകാം, കാരണം അവര്‍ക്ക് കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കാനും പറയാനുമുള്ള കഴിവുണ്ടെന്നും മല്ലിക പറയുന്നു. സിനിമയില്‍ സജീവമായിരിക്കുന്നതിനൊപ്പം സോഷ്യല്‍ മീഡിയയിലും സജീവമാണ് മല്ലിക സുകുമാരന്‍. ഇപ്പോള്‍ മരുമക്കളും കൊച്ചുമക്കളുമൊക്കെയായി സന്തോഷത്തോടെ കഴിയുകയാണ് മല്ലിക.

മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ മല്ലികയുടെ പോസ്റ്റുകള്‍ക്കും മറുപടികള്‍ക്കും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഒരു അഭിമുഖത്തില്‍ മല്ലിക പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. കൊച്ചുമകള്‍ക്കൊപ്പമുള്ള വൈറല്‍ ഡാന്‍സിനെപ്പറ്റിയായിരുന്നു മല്ലിക സംസാരിച്ചത്.

Also Read: ജീവിതം ആഘോഷിച്ച് സാനിയ, ദ്വീപിലെ സന്തോഷ നിമിഷങ്ങള്‍ ഒരിക്കല്‍ കൂടി പങ്കുവെച്ച് താരം, ഏറ്റെടുത്ത് ആരാധകര്‍!

തന്നെ കാണുമ്പോള്‍ വലിയ കുഴപ്പങ്ങളൊന്നും തേന്നില്ലെങ്കിലും ഇപ്പോള്‍ കുറച്ച് നാളുകളായി തനിക്ക് കുറച്ച് പ്രശ്‌നമുണ്ടെന്ന് ആളുകള്‍ക്ക് തോന്നാറുണ്ടെന്ന് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മല്ലിക പറയുന്നു. കൊച്ചുമകള്‍ പ്രാര്‍ത്ഥനയ്ക്കാപ്പമുള്ള ഡാന്‍സ് വീഡിയോ എടുത്തപ്പോള്‍ അത് പബ്ലിഷ് ചെയ്യുമെന്ന് താന്‍ കരുതിയില്ലെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ തന്റെ കോളജിന്റെ ഗ്രൂപ്പില്‍ ആ വീഡിയോ വന്നപ്പോഴാണ് താന്‍ അതിനെപ്പറ്റി അറിഞ്ഞതെന്നും മല്ലിക പറഞ്ഞു. പ്രാര്‍ത്ഥനയ്‌ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന മല്ലികയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് വീഡിയോ പങ്കുവെച്ചത്.

Advertisement