Home Entertainment Celebrities

സിനിമയില്‍ വന്നശേഷം പണം വാരിയ നടന്‍; അല്ലുവിന്റെ പ്രതിഫലം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

6953

ഒരു തെലുങ്ക് താരം ആണെങ്കില്‍ പോലും മലയാളത്തില്‍ അടക്കം നിരവധി ആരാധകരുള്ള നടനാണ് അല്ലു അര്‍ജുന്‍. ഒരുകാലത്ത് അല്ലു അര്‍ജുന്‍ ചിത്രങ്ങള്‍ തരംഗമായിരുന്നു. അന്നൊക്കെ തുടര്‍ച്ചയായി അല്ലു ചെയ്ത പ്രണയ ചിത്രങ്ങള്‍ ഹിറ്റ് ആവുകയും ചെയ്തിരുന്നു. ആര്യ ,ഹാപ്പി , കൃഷ്ണ തുടങ്ങിയ സിനിമകളെല്ലാം ആ കൂട്ടത്തില്‍ പെടും. 

ഒരു ഇടവേളക്കുശേഷം പുഷ്പ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അല്ലു അര്‍ജുന്‍. ഇതോടെ താരത്തിന്റെ പ്രതിഫലം അടക്കം ഇരട്ടിയായി. പുഷ്പയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും അല്ലു അര്‍ജുന്‍ സ്വന്തമാക്കി. പലപ്പോഴും അല്ലുവിന്റെ സമ്പാദ്യത്തെ കുറിച്ചുള്ള ചര്‍ച്ചയും സമൂഹമാധ്യമങ്ങളില്‍ നടക്കാറുണ്ട്.

Advertisements

41 കാരനായ അല്ലു സിനിമയില്‍ വന്നതിനു ശേഷം നന്നായി പണം വാരി എന്ന് തന്നെ പറയാം. തന്റെ ഒരു സിനിമയ്ക്ക് വേണ്ടി 65 കോടിയോളം രൂപയാണ് അല്ലു അര്‍ജുന്‍ വാങ്ങുന്നത്. പരസ്യത്തിന് 10 കോടിയും. 40 കോടി രൂപ ചെലവിട്ടാണ് ഈ താരം പുത്തന്‍വീട് സ്വന്തമാക്കിയത് . തന്റെ അച്ഛന്‍ സമ്മാനിച്ച സ്ഥലത്താണ് വീട് ഉണ്ടാക്കിയത്. ആന്ധ്രയിലും തെലുങ്കാനയിലും ആയി നിരവധി പ്രോപ്പര്‍ട്ടികളും അല്ലു അര്‍ജുന് ഉണ്ട്.

2015 ല്‍ മുംബൈയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി താരം. ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെ ഈ നടന്റെ വീട്ടിലുണ്ട്. ഏഴു കോടി രൂപ വരുന്ന ആഡംബര വാനിറ്റി വാനും അല്ലവിന് ഉണ്ട് . ഇതിനുപുറമേ 80 കോടി രൂപ വരുന്ന പ്രൈവറ്റ് ജെറ്റും താരം വാങ്ങിച്ചു. മൊത്തത്തില്‍ 460 കോടിയുടെ ആസ്തിയാണ് അല്ലു അര്‍ജുന് സ്വന്തമായിട്ടുള്ളത്.

also readനിവിന്റെ കൂടെ പ്രെമോഷന് പോകാന്‍ പാടില്ലായിരുന്നു , ഞാന്‍ ചെയ്തത് മണ്ടത്തരം, ആ നടന്‍ ഇരിക്കുമ്പോള്‍ ഒറ്റ ഒരുത്തന്‍ എന്നെ മൈന്‍ഡ് ചെയ്തില്ല; തുറന്നു പറഞ്ഞു വിനയ് ഫോര്‍ട്ട്

Advertisement