നിവിന്റെ കൂടെ പ്രെമോഷന് പോകാന്‍ പാടില്ലായിരുന്നു , ഞാന്‍ ചെയ്തത് മണ്ടത്തരം, ആ നടന്‍ ഇരിക്കുമ്പോള്‍ ഒറ്റ ഒരുത്തന്‍ എന്നെ മൈന്‍ഡ് ചെയ്തില്ല; തുറന്നു പറഞ്ഞു വിനയ് ഫോര്‍ട്ട്

769

വ്യത്യസ്ത മാര്‍ന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് വിനയ് ഫോര്‍ട്ട്. ഈ നടന്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റാവുകയും ചെയ്തിരുന്നു. ഈ അടുത്ത് സിനിമയുടെ പ്രമോഷന് വ്യത്യസ്തമാര്‍ന്ന ലുക്കില്‍ എത്തിയ വിനയിന്റെ വീഡിയോയും ആരാധകര്‍ ശ്രദ്ധിച്ചിരുന്നു. ഇതിന് പിന്നാലെ ട്രോളുകളും നേരിടേണ്ടി വന്നു നടന്‍. അതിലെ നടന്റെ ഫെയ്‌സ് എക്‌സ്പ്രഷന്‍ തന്നെയായിരുന്നു പ്രേക്ഷകര്‍ ശ്രദ്ധിച്ചത്.

Advertisements

ഇപ്പോള്‍ അന്ന് ശരിക്കും എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ചാണ് വിനയ് പറയുന്നത്. ഒരു സ്റ്റാറിന്റെ കൂടെ താന്‍ പ്രസ് മീറ്റില്‍ പങ്കെടുത്തതാണ് താന്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം എന്ന് നടന്‍ തുറന്നു പറഞ്ഞു. നിവിന്റെ കൂടെ പോവാന്‍ പാടില്ലായിരുന്നു. നിവിന്‍ ഇരിക്കുമ്പോള്‍ ഒറ്റ ഒരുത്തനും എന്നെ മൈന്‍ഡ് ചെയ്യില്ല. ചോദ്യങ്ങള്‍ എല്ലാം നിവിനോട് തന്നെയായിരുന്നു എല്ലാവരും ചോദിക്കുന്നത്.

സത്യത്തില്‍ ഞാന്‍ അവിടെ ഇരുന്ന് ബോറടിച്ചു. നിവിനോട് ചോദിക്കാന്‍ മാത്രമേ അവിടെ ചോദ്യങ്ങള്‍ ഉണ്ടായിരുന്നുള്ളു, അതാണ് എന്റെ ഫെയ്‌സ് എക്‌സ്പ്രഷന്‍ മാറിയതെന്ന് താരം പറഞ്ഞു.

also read
എന്റെത് കുഞ്ഞ് സിനിമയല്ലെ, നമുക്ക് ജയിലറുമായൊക്കെ മുട്ടാന്‍ പറ്റുമോ; മമ്മൂട്ടി പറയുന്നു

അതേസമയം അന്നത്തെ താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു . നിരവധി പേരാണ് ഇതിനു താഴെ കമന്റ് കുറിച്ച് എത്തിയത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ട് താരങ്ങള്‍ ഇങ്ങനെ വ്യത്യസ്തമാര്‍ന്ന ലുക്കില്‍ എത്താറുണ്ടെങ്കിലും, ആദ്യമായിട്ടാണ് ഇങ്ങനെയൊരു ലുക്കില്‍ നടന്‍ പൊതുവേദിയില്‍ എത്തുന്നത് . കൂട്ടത്തില്‍ താരത്തിന്റെ ലുക്ക് ഇഷ്ടപ്പെട്ട നിരവധി പേരും ഉണ്ടായിരുന്നു. ഇതിനിടെ തനിക്ക് നേരെ വന്ന ചില ട്രോളുകള്‍ ആഘോഷമാക്കിയിരുന്നു വിനയ്.

അതേസമയം അഭിനയത്തില്‍ പൂന ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ താരം, ഋതു എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നാലെ നിരവധി ചിത്രത്തില്‍ താരം എത്തി.

 

Advertisement