എന്റെത് കുഞ്ഞ് സിനിമയല്ലെ, നമുക്ക് ജയിലറുമായൊക്കെ മുട്ടാന്‍ പറ്റുമോ; മമ്മൂട്ടി പറയുന്നു

15040

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരം കൂടിയാണ് മമ്മൂട്ടി. 1971 ല്‍ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം പിന്നീട് 400 ല്‍ അധികം സിനിമകളുടെ ഭാഗമായി.


കഴിഞ്ഞ ദിവസം മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയ്യേറ്ററുകളിലെത്തി. നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

Advertisements

താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് കാതല്‍. ജ്യോതികയാണ് ചിത്രത്തിലെ നായിക. തെന്നിന്ത്യന്‍ സുന്ദരി ജ്യോതിക നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് എത്തുന്ന ചിത്രമാണ് കാതല്‍. മമ്മൂട്ടിയുടെ നായികയായിട്ടാണ് ജ്യോതിക എത്തുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഇതുവരെ തിയറ്ററുകളില്‍ എത്തിയിട്ടില്ല. ചിത്രത്തിന്റെ റിലീസ് എന്തുകൊണ്ട് വൈകുന്നു എന്നതിനുള്ള ഉത്തരം നല്‍കിയിരിക്കുകയാണ് മമ്മൂട്ടി.

പ്രമേയത്തില്‍ വൈവിധ്യവുമായെത്തുന്ന ഒരു ചെറിയ ചിത്രമാണ് കാതല്‍ , വലിയ ചിത്രങ്ങള്‍ തുടര്‍ച്ചയായി എത്തുന്നതുകൊണ്ട് റിലീസ് പ്ലാന്‍ ചെയ്യാന്‍ പ്രയാസം നേരിടുന്നുവെന്ന് നടന്‍ പറഞ്ഞു. ‘കാതലിനെക്കുറിച്ച് പറയുകയാണെങ്കില്‍ വേഷവിധാനങ്ങളിലോ രൂപത്തിലോ ഒക്കെ ഞാന്‍ തന്നെയാണ്. പക്ഷേ കഥാപാത്രം കുറച്ച് വേറെയാണ്. പക്ഷേ ഈ കാണുന്ന ജോണറുകളിലുള്ള സിനിമയല്ല. ശരിക്കും ഒരു കുടുംബ കഥയാണ് ചിത്രം പറയുന്നത് എന്ന് മമ്മൂട്ടി പറഞ്ഞു.

കുടുംബ കഥ എന്ന് പറഞ്ഞാല്‍ അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ്, മക്കള്‍ അതൊക്കെ തന്നെയാണല്ലോ. പക്ഷേ അതല്ല സിനിമയിലെ വിഷയം. സിനിമയിലെ വിഷയമാണ് പുതിയത്. അതൊന്ന് ഇറക്കണം. എപ്പോള്‍ ചെന്നാലും വലിയ വലിയ പടങ്ങള്‍ വരുന്നു. പിന്നെ എന്ത് ചെയ്യും? നമുക്ക് ജയിലറുമായൊക്കെ മുട്ടാന്‍ പറ്റുമോ? കുഞ്ഞ് പടമല്ലേ?’, മമ്മൂട്ടി പറഞ്ഞു.

also readഇതെന്താണ് സംഭവം; സാരിയുടുത്ത് റീല്‍സ് എടുക്കുന്നതിനിടെ നടി അശ്വതിക്ക് സംഭവിച്ചത് കണ്ടോ

അതേസമയം ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയുമാണ്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

 

 

Advertisement