Home Entertainment Celebrities

എന്നെക്കണ്ടാല്‍ അപ്പോള്‍ അയല്‍വാസികള്‍ വാതിലടക്കും, വല്ലാത്ത അനുഭവമായിരുന്നു, തുറന്നുപറഞ്ഞ് അശോകന്‍

120

പത്മരാജന്റെ സിനിമയിലൂടെ എത്തി പിന്നീട് മലയാളത്തില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നടന്‍ അശോകന്‍. നായകനായും വില്ലനായും തമാശക്കാരനായും സഹനടനായും എല്ലാം തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറി അശോകന്‍.

Advertisements

നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങള്‍ താരം അവതരിപ്പിച്ചിട്ടുണ്ട്. സംവിധായകന്‍ പത്മരാജനാണ് അശോകനെ മലയാളത്തിന് പരിചയപ്പെടുത്തുന്നത്. പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെയാണ് അശോകന്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

Also Read: ഇപ്പോള്‍ സംഭവം സീരിയസ് ആയി, ചികിത്സയിലാണ്, ഭാഗ്യത്തിന് സര്‍ജറി വേണ്ടിവന്നില്ല, ദുഃഖവാര്‍ത്ത പങ്കുവെച്ച് മൃദുല വിജയ്

അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങി പ്രശസ്തരായ സംവിധായകര്‍ക്ക് എല്ലാം ഒപ്പം വര്‍ക്ക് ചെയ്യാനുള്ള അപൂര്‍വ്വ ഭാഗ്യവും അശോകന് ലഭിച്ചിരുന്നു. വില്ലന്‍ വേഷങ്ങളിലും സഹതാരമായുള്ള വേഷങ്ങളിലും തിളങ്ങിയ അശോകന്‍ പിന്നീട് കോമഡി വേഷങ്ങളിലൂടെയും പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു.

തമിഴ് സീരിയലിലും താരം അഭിനയിച്ചിരുന്നു. ഇപ്പോഴിതാ തമിഴ് സീരിയലില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് താരം. ആളുകളുടെ പ്രതികരണത്തെ കുറിച്ചായിരുന്നു അശോകന്‍ സംസാരിച്ചത്.

Also Read: ‘അച്ഛനും മകനും’ ആകുന്നതിന് മുന്‍പ് ‘കസിന്‍സ്’ ആകാന്‍ സമ്മതം മൂളി മോഹന്‍ലാലും പൃഥ്വിരാജും; എന്നാല്‍ ഒടുവില്‍ അപ്രതീക്ഷിതമായി സംഭവിച്ചതിങ്ങനെ

ചലനം എന്ന സീരിയല്‍ ചെയ്തിരുന്നുവെന്നും അതില്‍ ഒരു വൃത്തികെട്ട ക്രൂരനായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെന്നും അതിന്റെ ഷൂട്ടിന് പോകുമ്പോള്‍ അയല്‍വാസികള്‍ തന്നെ കാണുമ്പോള്‍ വാതിലടക്കുമെന്നും കഥാപാത്രത്തോട് ആളുകള്‍ക്ക് വെറുപ്പ് തോന്നിയിരുന്നുവെന്നും ചെന്നൈയില്‍ വെച്ച് ഒരാള്‍ തന്നോട് ആ കഥാപാത്രത്തെ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞിരുന്നുവെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement