Home Entertainment Celebrities

കുഞ്ഞതിഥിയെത്തുന്ന സന്തോഷം, ബേബി ഷവര്‍ ആഘോഷമാക്കി അര്‍ച്ചനയും ഭര്‍ത്താവും, വൈറലായി ചിത്രങ്ങള്‍

124

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല നടി അര്‍ച്ചനയെ. ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ഈ നടി സീരിയലിലേക്ക് കടന്നുവന്നത്. ഒരു മലയാളി അല്ലെങ്കില്‍ പോലും മലയാള പരമ്പരയില്‍ അതിമനോഹരമായി അര്‍ച്ചന അഭിനയിച്ചു.

Advertisements

വില്ലത്തി വേഷങ്ങളായിരുന്നു അര്‍ച്ചന കൂടുതലായും ചെയ്തിരുന്നത്. താരം ചെയ്ത കഥാപാത്രങ്ങളെല്ലാം ഹിറ്റ് ആവുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അഭിനയത്തില്‍ നിന്നെല്ലാം മാറിനില്‍ക്കുകയാണ് അര്‍ച്ചന.

Also Read: ഇപ്പോള്‍ സംഭവം സീരിയസ് ആയി, ചികിത്സയിലാണ്, ഭാഗ്യത്തിന് സര്‍ജറി വേണ്ടിവന്നില്ല, ദുഃഖവാര്‍ത്ത പങ്കുവെച്ച് മൃദുല വിജയ്

വിവാഹത്തോടെയാണ് നടി ഭര്‍ത്താവിന് ഒപ്പം അമേരിക്കയിലേക്ക് പോയിരുന്നു. ഈ അടുത്താണ് ഒരു അമ്മയാവാന്‍ പോകുന്ന സന്തോഷം അര്‍ച്ചന പങ്കുവെച്ചത്. പിന്നാലെ അര്‍ച്ചനയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്.

ഇപ്പോഴിതാ അമ്മയാവാന്‍ പോകുന്നതിന് മുമ്പുള്ള ബേബി ഷവര്‍ ആഘോഷമാക്കിയിരിക്കുകയാണ് അര്‍ച്ചന. ഇന്‍സ്റ്റഗ്രാമിലൂടെ അര്‍ച്ചന ബേബി ഷവര്‍ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ചിത്രം ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു.

Also Read: അമ്മയുടെ വളക്കാപ്പിന് കയ്യില്‍ മെഹന്തി ഇട്ട് കുഞ്ഞുനില, ആള്‍ എത്തിയെന്ന് പേളി മാണിയും

നിരവധി ആരാധകരാണ് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. സീരിയലുകളില്‍ താന്‍ വില്ലത്തി കഥാപാത്രങ്ങളാണ് ചെയ്യുന്നതെങ്കിലും ജീവിതത്തില്‍ താന്‍ അങ്ങനെയല്ലെന്നും പാവമാണെന്നും അര്‍ച്ചന പറഞ്ഞിരുന്നു. 2021ലായിരുന്നു പ്രവീണ്‍ നായരുമായുള്ള അര്‍ച്ചനയുടെ വിവാഹം.

Advertisement