Home Entertainment Celebrities

ബാബുവും രവിക്കുട്ടനും, പഴയകാല ഓര്‍മ്മകളുമായി ബൈജു, വൈറലായി ചിത്രം

1178

10 ആം വയസ്സില്‍ അഭിനയരംഗത്തേക്ക് ബാലതാരമായി കാലെടുത്തു വെച്ച നടനാണ് ബൈജു. 1981 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്.

Advertisements

1985 വരെ ബാലതാരമായി അഭിനയിച്ച താരം പിന്നീടങ്ങോട്ട് ആ ലേബലില്‍ നിന്ന് മാറി നടനായി. നായകനായും, സഹനടനായും താരം മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. സിനിമാ രംഗത്ത് താന്‍ നഷ്ടമാക്കിയതിനെ കുറിച്ചും താരം മുന്‍പ് പറഞ്ഞിരുന്നു.

Also Read: സ്വപ്‌നം കണ്ട് പണിത വീടാണ്, ഇതുവരെ അവിടെ താമസിക്കാന്‍ കഴിഞ്ഞിട്ടില്ല, മനസ്സുതുറന്ന് മഞ്ജു പത്രോസ്

മുപ്പത് വയസുമുതല്‍ നാല്‍പത് വയസു വരെയുള്ള കാലം താന്‍ വെറുതെ വേസ്റ്റ് ആക്കിയെന്നാണ് ബൈജു സന്തോഷ് പറയുന്നത്. സിനിമയില്‍ കാര്യമായി ഇക്കാലത്ത് ചെയ്യാന്‍ പറ്റിയില്ല. വേസ്റ്റാക്കി കളഞ്ഞു. സിനിമ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറിയതോടെയാണ് എല്ലാം മാറിയതെന്ന് ബൈജു പറഞ്ഞിരുന്നു.

ഇപ്പോഴിതാ സിനിമയില്‍ എത്തിയ കാലത്ത് സെറ്റില്‍ വെച്ച് എടുത്ത ഒരു അപൂര്‍വ്വ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ബൈജു. താരരാജാവ് മോഹന്‍ലാലിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് ബൈജു പങ്കുവെച്ചിരിക്കുന്നത്.

Also Read: ജീവിതം തകർന്നത് പോലെയായിരുന്നു അന്ന്; ജീവിതം അവസാനിപ്പിക്കാൻ പോലും തോന്നി; പക്ഷേ ആ തീരുമാനം ഞാൻ മാറ്റി; തന്റെ ജീവിത കഥ പറഞ്ഞ് അബ്ബാസ്

കേള്‍ക്കാത്ത ശബ്ദം എന്ന ബാലചന്ദ്ര മേനോന്റെ ചിത്രത്തിന്റെ സെറ്റില്‍ വെച്ചുള്ള ചിത്രമായിരുന്നു ഇത്. കേള്‍ക്കാത്ത ശബ്ദം എന്ന ചിത്രത്തില്‍ ബാബുവായി ലാലേട്ടനും രവിക്കുട്ടനായി ഞാനും എന്ന് കുറിച്ചുകൊണ്ടായിരുന്നു താരം ചിത്രം പങ്കുവെച്ചത്. ചിത്രം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

Advertisement