സ്വപ്‌നം കണ്ട് പണിത വീടാണ്, ഇതുവരെ അവിടെ താമസിക്കാന്‍ കഴിഞ്ഞിട്ടില്ല, മനസ്സുതുറന്ന് മഞ്ജു പത്രോസ്

427

റിയാലിറ്റി ഷോിലൂടെ മിനിസ്‌ക്രീന്‍ പരമ്പരയിലേക്ക് എത്തി അവിടെ നിന്നും സിനിമയിലേക്കും എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം.

Advertisements

പിന്നീട് മനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലുമായി താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. എന്നാല്‍ ബിഗ് ബോസ് സീസണ്‍ രണ്ടില്‍ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബര്‍ ആ ക്ര മണവും രൂക്ഷമായിരുന്നു.’

Also Read: അവര് പ്രപ്പോസ് ചെയ്യും; ഞാനത് കാര്യമാക്കാറില്ല; തുറന്ന് പറഞ്ഞ് അനിഖ

പലരും തെറ്റായി വ്യാഖ്യാനിച്ച സുമിയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചും മഞ്ജു സംസാരിച്ചിരുന്നു. തങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മഞ്ജു തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമായ മറുപടിയും നല്‍കിയിരുന്നു. കുറച്ച് കാലം മുമ്പായിരുന്നു മഞ്ജു സ്വന്തമായി ഒരു വീട് പണിതത്.

വര്‍ഷങ്ങളോളം വാടകക്ക് താമസിക്കുകയായിരുന്ന മഞ്ജുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു സ്വന്തമായിട്ടൊരു വീട് പണിയുക എന്നത്. .ഇപ്പോഴിതാ തന്റെ സ്വപ്‌ന ഭവനത്തെ കുറിച്ച് മഞ്ജു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

Also Read: വിവാഹത്തിന് മുമ്പും ശേഷവും എനിക്ക് കിട്ടിയിട്ടുള്ളത് ഉപദേശങ്ങളാണ്; ഞാൻ എന്റെ ഹൃദയം പറയുന്നതാണ് കേൾക്കുന്നത്; തനിക്ക് കിട്ടിയ ഉപദേശങ്ങളെ കുറിച്ച് കരീന

തന്റെ ഇഷ്ടത്തിനും ആഗ്രഹത്തിനും അനുസരിച്ചാണ് വീട് പണിതത്. സ്വന്തമായിട്ടൊരു വീട് എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു. 10 സെന്റില്‍ ഒരു മോഡേണ്‍ വീടാണ് പണിതതെന്നും എന്നാല്‍ ജോലിത്തിരക്കുകകള്‍ കാരണം തനിക്ക് വീട്ടില്‍ താമസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മഞ്ജു പറയുന്നു.

താന്‍ സ്വപ്‌നം കണ്ട് പണിത വീടാണിത്. അതുകൊണ്ട് തന്നെ തനിക്ക് വീടിന്റെ ഓരോ ഭാഗവും ഇഷ്ടമാണെന്നും ഓരോ ഇഞ്ചും തന്റെ വിയര്‍പ്പിന്റെ വിലയാണെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

Advertisement