Home Entertainment Celebrities

അവര് പ്രപ്പോസ് ചെയ്യും; ഞാനത് കാര്യമാക്കാറില്ല; തുറന്ന് പറഞ്ഞ് അനിഖ

408

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് അനിഖ സുരേന്ദ്രൻ. ബാലതാരമായിട്ടായിരുന്നു നടിയുടെ കടന്ന് വരവ്. ആദ്യ ചിത്രത്തിന് ശേഷം നിരവധി സിനിമകളിൽ വേഷമിട്ട അനിഖയുടെ അഭിനയപാടവം മലയാളവും കടന്ന് തെന്നിന്ത്യയൊട്ടാകെ വ്യാപിച്ചു. തമിഴിലെയും, മലയാളത്തിലെയും സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചിരുന്നു.

ഇപ്പോഴിതാ ബിഹൈൻവുഡ്‌സിന് നല്കിയ അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആരെങ്കിലും, അതും ഫ്രണ്ട്‌സിൽ ആരെങ്കിലും അനിഖയെ പ്രപ്പോസ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് താരം മറുപടി നല്കിയത്. തനിക്ക് പ്രപ്പോസൽ ലഭിക്കാറുണ്ടെന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
ജീവിതം തകർന്നത് പോലെയായിരുന്നു അന്ന്; ജീവിതം അവസാനിപ്പിക്കാൻ പോലും തോന്നി; പക്ഷേ ആ തീരുമാനം ഞാൻ മാറ്റി; തന്റെ ജീവിത കഥ പറഞ്ഞ് അബ്ബാസ്

എനിക്ക് കുറേ ഗയ് ഫ്രണ്ട്‌സ് ഉണ്ട്. ഇതിൽ ആരെങ്കിലുമൊക്കെ വന്ന് പ്രപ്പോസ് ചെയ്ത് പോകും. അവർ പറയുന്നു. ഞാൻ അതൊന്നും കാര്യമായി എടുക്കാറില്ല. ഇപ്പോ ഞാൻ പഠനവും, ഷൂട്ടുമൊക്കെ ആയാണ് മുന്നോട്ട് പോകുന്നത്. നിർഭാഗ്യവശാൽ ഞാൻ സിംഗിൾ ആണ്. എനിക്കെതിരെ വരുന്ന വിമർശനങ്ങൾ മനസ്സിലാക്കാൻ സാധിക്കാറുണ്ട്. അതിലൊന്നാണ് നയൻതാരയെ അനുകരിക്കുന്നു എന്ന്.

ഏത് രീതിയിലാണ് ഞാൻ നയൻതാരയെ അനുകരിക്കുന്നത് എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല. കാഴ്ച്ചയിൽ ഞങ്ങൾ തമ്മിൽ സാമ്യമുണ്ടെന്ന് ചിലർ പറയാറുണ്ട്. പിന്നെ എന്റെ ശബ്ദം കേട്ടിട്ടാണെങ്കിൽ എന്റെ ശബ്ദം ഇങ്ങനെയാണ്. അത് മാറ്റാൻ പറ്റില്ലല്ലോ എന്നാണ് താരം പറയുന്നത്.

Also Read
വിവാഹത്തിന് മുമ്പും ശേഷവും എനിക്ക് കിട്ടിയിട്ടുള്ളത് ഉപദേശങ്ങളാണ്; ഞാൻ എന്റെ ഹൃദയം പറയുന്നതാണ് കേൾക്കുന്നത്; തനിക്ക് കിട്ടിയ ഉപദേശങ്ങളെ കുറിച്ച് കരീന

തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ, വിശ്വാസ്വം എന്നിവ ഉൾപ്പെടെയുള്ള പ്രധാന ചിത്രങ്ങളിൽ അഭിനയിച്ച് പ്രശസ്തി നേടിയെടുക്കാൻ അനിഖക്ക് കഴിഞ്ഞു. ഇവ രണ്ടിലും അജിത് കുമാറിനോടൊപ്പമുള്ള വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2013-ൽ 5 സുന്ദരികൾ എന്ന മലയാള ചിത്രത്തിൽ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.

Advertisement