ആരില്ലെങ്കിലും ഞാന്‍ ഒപ്പമുണ്ട്, നീ എന്റെ അടുത്തേക്ക് വരുന്ന ദിവസത്തിനായി ഞാന്‍ കാത്തിരിക്കുന്നു, മകളെ കുറിച്ച് വേദന നിറഞ്ഞ വീഡിയോയുമായി ബാല

35

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ബാല. മലയാളി അല്ലെങ്കിലും മലയാളികല്‍ ആവേശത്തോടെ സ്വീകരിച്ച താരം കൂടിയാണ് ബാല. ഡോക്ടര്‍ എലിസബത്താണ് ബാലയുടെ ഭാര്യ. ബാലയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്.

Advertisements

ആദ്യ ഭാര്യ ആയിരുന്ന ഗായിക അമൃത സുരേഷും ആയുള്ള ബന്ധം വേര്‍പെടുത്തിയ ശേഷമാണ് എലിസബത്തിന് ബാല വിവാഹം കഴിച്ചത്. അമൃതക്കും ബാലക്കും ഒരു മകളുണ്ട്. പാപ്പു എന്ന് വിളിക്കുന്ന അവന്തികയാണ് അമൃതയുടയെും ബാലയുടെയും മകള്‍.

Also Read: ഒരുപാട് കാര്യങ്ങള്‍ വളച്ചൊടിച്ചതാണ്, വളരെ കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയതെന്ന് ഷിയാസ് കരീം, മാപ്പ് പറഞ്ഞ് താരം

അടുത്തിടെ രോഗബാധിതനായ ബാല കരള്‍ മാറ്റ ശസ്ത്രക്രിയയിലൂടെ ആരോഗ്യം തിരികെ നേടിയെടുത്തിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരവാസ്ഥയില്‍ യിരുന്ന ബാല ഒരു മാസക്കാലം ആശുപത്രിയില്‍ ആയിരുന്നു.

ഇപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ബാലയും ഭാര്യ എലിസബത്തും സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ്. തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം താര ദമ്പതികള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.

Also Read: രാവിലെ ഞാന്‍ ബിലാലായിട്ട് ഇറങ്ങിയാല്‍ ശരിയാവില്ലല്ലോ, അവര്‍ സന്നാഹങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്, ബിഗ് ബി രണ്ടാം ഭാഗത്തെ കുറിച്ച് മനസ്സുതുറന്ന് മമ്മൂട്ടി, ആരാധകര്‍ കാത്തിരിപ്പില്‍

ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട മകളെ കുറിച്ച് സോഷ്യല്‍മീഡിയയിലൂടെ വാചാലയായി എത്തിയിരിക്കുകയാണ് താരം. മകളുടെ പിറന്നാള്‍ ദിനത്തില്‍ ബാല സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോ വൈറലാവുകയാണ്. മകളുടെ ഓര്‍മ്മകളാണ് ഇ്‌പ്പോഴും മനസ്സിലെന്ന് ബാല പറയുന്നു.

ഹാപ്പി ബര്‍ത്ത് ഡെ പാപ്പു. ആര് മറന്നാലും പാപ്പുവിന് ഞാനുണ്ട്. നിന്റെ അടുത്തത് തന്നെ ഞാനുണ്ട്. പാപ്പുവിന് അച്ഛനുണ്ട്. നീ എന്റെ അടുത്തേക്ക് വരുന്ന ആ ദിവസത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. എന്റെ ജീവിതത്തിലെ ഈ സ്‌പെഷ്യല്‍ ഡെ എല്ലാവരും മറന്നു, എന്ന് ബാല പറയുന്നു.

പക്ഷേ താന്‍ ഒരിക്കലും മറക്കില്ല. എന്നെ സ്‌നേഹിക്കുന്നവര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ഞാന്‍ സഹായിച്ചവര്‍, അവരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് എന്റെ മകളുടെ അച്ഛനെ വിളിക്കാമായിരുന്നില്ലെ എന്നും ഇന്നും മീഡിയയെ കണ്ടിരുന്നുവെന്നും അപ്പോള്‍ പോലും ഈ ദിവസത്തിന്റെ പ്രത്യേകതയെ കുറിച്ച് ചോദിച്ചില്ലെന്നും ബാല പറയുന്നു.

Advertisement