രാവിലെ ഞാന്‍ ബിലാലായിട്ട് ഇറങ്ങിയാല്‍ ശരിയാവില്ലല്ലോ, അവര്‍ സന്നാഹങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്, ബിഗ് ബി രണ്ടാം ഭാഗത്തെ കുറിച്ച് മനസ്സുതുറന്ന് മമ്മൂട്ടി, ആരാധകര്‍ കാത്തിരിപ്പില്‍

288

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍താരമാണ് മമ്മൂട്ടി. അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരം കൂടിയാണ്. 1971 ല്‍ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം പിന്നീട് 400 ല്‍ അധികം സിനിമകളുടെ ഭാഗമായി.

Advertisements

സിനിമാജിവിതത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെയാണ് അദ്ദേഹം ആദ്യകാലങ്ങളില്‍ അഭിനയിച്ചിരുന്നത്. എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം.

Also Read: വിലപിടിപ്പുള്ളതെല്ലാം പോയി; ഔഡി കാറിന്റെ താക്കോളും അടിച്ചുമാറ്റി, വീട് മുഴുവൻ തകർത്തിട്ടു, മോഷണവിവരം പറഞ്ഞ് ലിന്റു റോണി

എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല. പിന്നീട് കെ. ജി. ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്.

അദ്ദേഹത്തിന്റെ യവനിക, 1987ല്‍ ജോഷി സംവിധാനം ചെയ്ത ന്യൂ ഡല്‍ഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയര്‍ത്തിയത്. പിന്നീട് നടന്നത് ചരിത്രമാണ് 73ാം വയസിലും താരം ചുറുചുറുക്കുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിസമയിപ്പിക്കുകയാണ്.

Also Read: പ്രതിഫലവും ദീപികയേക്കാൾ കുറവ്, കാമിയോ റോളിന് പോലും നായികയേക്കാൾ പ്രാധാന്യം; നയൻതാര അറ്റ്‌ലിയോട് ദേഷ്യത്തിലോ?

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ബിഗ് ബിയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അമല്‍നീരദ് സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന് പ്രഖ്യാപിച്ചിട്ട് ആറ് വര്‍ഷങ്ങളായി.

ഇപ്പോഴിതാ ചിതത്തിന്റെ അപ്‌ഡേറ്റിനെ പറ്റി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി. അപ്‌ഡേറ്റുകള്‍ വരുമ്പോള്‍ വരും, നമുക്ക് വരുത്താന്‍ പറ്റില്ലല്ലോ എന്നും രാവിലെ താന്‍ ബിലാലുമായി ഇറങ്ങിയാല്‍ പോരല്ലോ എന്നും അതിന്റെ പിറകില്‍ പ്രവര്‍ത്തിക്കാന്‍ ആള്‍ക്കാര്‍ വേണ്ടേ എന്നും മമ്മൂട്ടി പറയുന്നു.

Also Read: പ്രസവത്തിന് മുൻപ് യാത്ര നടത്തി പേളി മാണിയും ശ്രീനിഷും; എവിടേക്കാണ് എന്ന ആകാംക്ഷയിൽ ആരാധകരും

ചിത്രം കമിങ് സൂണ്‍ ആണോ എന്ന് പറഞ്ഞിട്ട് കാര്യമില്ല, കാരണം അവര്‍ സന്നാഹങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും നമ്മള്‍ പിടിച്ചുവലിച്ചാല്‍ വരില്ലെന്നും അതിന് സംവിധായകന്‍ അമല്‍നീരദ് തന്നെ വിചാരിക്കണമെന്നും താരം പറയുന്നു.

Advertisement