വിലപിടിപ്പുള്ളതെല്ലാം പോയി; ഔഡി കാറിന്റെ താക്കോളും അടിച്ചുമാറ്റി, വീട് മുഴുവൻ തകർത്തിട്ടു, മോഷണവിവരം പറഞ്ഞ് ലിന്റു റോണി

3321

ടെലിവിഷൻ പരമ്പരകളിലൂടെ താരമായി മാറിയ നടിയാണ് ലിന്റു റോണി. ഇപ്പോൾ അഭിനയിത്തിൽ സജീവമല്ലെങ്കിലും ഇൻസ്റ്റഗ്രാം റീൽസിലൂടെ തന്റെ സാന്നിധ്യം സോഷ്യൽ മീഡിയയിൽ അറിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നിലവിൽ വിദേശത്ത് സ്ഥിര താമസമാക്കിയിരിക്കാണ് ലിന്റു.

എട്ടുവർഷത്തെ കാത്തിരിപ്പിന് ശേഷം അമ്മയായ വിശേഷം ലിന്റു ആരാധകരുമായി പങ്കിട്ടിരുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞതു മുതലുള്ള ഓരോ വിശേഷവും താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ബേബി ഷവരും ജെൻഡർ റിവീൽ പാർട്ടിയും താരം പങ്കിട്ടിരുന്നു. മകന് ലെവി എന്നാണ് പേരിട്ടിരിക്കുന്നത് ലിന്റുവും റോണിയും.

Advertisements

യുകെയിലാണ് ലിന്റു കുടുംബ സമേതം താമസിക്കുന്നത്. ഇവിടെ നിന്നുള്ള തന്റെ വിശേഷങ്ങൾ എല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വീട്ടിൽ നടന്ന ഒരു ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ലിന്റുവിന്റെ വീട്ടിൽ കള്ളൻ കയറിയിരിക്കുകയാണെന്ന ഞെട്ടലുളവാക്കുന്ന വാർത്തയാണ് പങ്കിട്ടിരിക്കുന്നത്.

ALSO READ- പ്രതിഫലവും ദീപികയേക്കാൾ കുറവ്, കാമിയോ റോളിന് പോലും നായികയേക്കാൾ പ്രാധാന്യം; നയൻതാര അറ്റ്‌ലിയോട് ദേഷ്യത്തിലോ?

ലിന്റു തന്നെയാണ് തന്റെ വീഡിയോയിലൂടെ തേക്കുറിച്ച് പറഞ്ഞിരിക്കുന്നത്. വീടിനെക്കുറിച്ച് കൃത്യമായി അറിയുന്ന ആരോ ആണ് തങ്ങളുടെ വീട്ടിൽ കയറിയിരിക്കുന്നതെന്നാണ് ലിന്റു പറയുന്നത്. വീട്ടിലെ ഓരോ മുറികളും കാണിച്ചാണ് താരം വീഡിയോ എടുത്തിരിക്കുന്നത്.

പോലീസെത്തി വീട്ടിൽ പരിശോധന നടത്തി. എന്നാൽ സിസി ടിവി ദൃശ്യങ്ങളോ ഫിംഗർപ്രിന്റോ ശേഖരിക്കുന്നതിൽ പോലീസും ഫോറൻസിക് വിഭാഗവും നിസംഗ മനോഭാവമാണ് കാണിക്കുന്നതെന്നും താരം വീഡിയോയിൽ പറഞ്ഞു.

തങ്ങളാരും വീട്ടിൽ കള്ളൻ കയറിയ സമയത്ത് തങ്ങൾ വീട്ടിൽ ഇല്ലായിരുന്നു. രണ്ടാഴ്ചയോളമായി ഒരു യാത്രയിലായിരുന്നു. തിരികെ വന്നപ്പോഴാണ് വീട്ടിൽ കള്ളൻ കയറിയെന്നറിഞ്ഞതെന്നും ലിന്റു പറയുന്നു.

ALSO READ- പ്രസവത്തിന് മുൻപ് യാത്ര നടത്തി പേളി മാണിയും ശ്രീനിഷും; എവിടേക്കാണ് എന്ന ആകാംക്ഷയിൽ ആരാധകരും

തന്റേയും മകന്റേയും സ്വർണം മോഷണം പോയിട്ടുണ്ടി. വലിയ വിലകളുള്ള വാച്ചുകളും പോയി. വീട്ടിലെ എല്ലാ മുറികളിലും സാധനങ്ങൾ വാരി വലിച്ചിട്ട് ആകെ അലങ്കോലമാക്കിയിട്ടായിരുന്നു എന്നും ലിന്റു പറഞ്ഞു എന്നാൽ ഇവിടെ പാസ് പോർട്ടൊക്കെ ഉണ്ടെന്നും താരം പറയുന്നു.

കൂടാതെ വീട്ടിൽ നിന്നും തങ്ങളുടെ ഒഡി കാറിന്റെ താക്കോലും കള്ളനെടുത്തിട്ടുണ്ട്. എല്ലാം ഇൻഷുറൻസുള്ളതിനാൽ റിക്കവർ ചെയ്യാനാകും എന്നാണ് കരുതുന്നതെന്ന് താരം വ്യക്തമാക്കി. ഞങ്ങളെല്ലാംസേഫാണ്. കുറച്ച് പൈസയും പോയി.ഫുൾ തകർത്താണ് അവർ കള്ളന്മാർ പോയതെന്നും താരം പറയുന്നു.

ALSO READ- ‘ഈ പാർട്ടി എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുകയാണ്, പാർട്ടി പറഞ്ഞാൽ സ്ഥാനാർഥിയാകും’; പുതിയ ചിത്രത്തിന്റെ പ്രമോഷന് ചെങ്കൊടിയേന്തി ഭീമൻ രഘു
അതേസമയം, ലിന്റുവിന്റെ റീൽസൊക്കെ കണ്ടാണ് കള്ളൻ കയറിയത് എന്ന് ചിലർ പറഞ്ഞിരുന്നു. അവരോട് ഒന്നും പറയാനില്ല. കുത്തു വാക്കുകൾ കേൾക്കേണ്ടി വരുമെന്ന് അറിഞ്ഞു തന്നെയാണ് ഈ വീഡിയോ ഇടുന്നത്. വീട്ടിൽ കയറിയത് ഒന്നല്ല രണ്ട് പേരാണെന്നാണ് പിംഗർ പ്രിന്റിൽ നിന്ന് മനസിലാക്കിയതെന്നും താരം വിശദീകരിച്ചു.

Advertisement