‘ഈ പാർട്ടി എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുകയാണ്, പാർട്ടി പറഞ്ഞാൽ സ്ഥാനാർഥിയാകും’; പുതിയ ചിത്രത്തിന്റെ പ്രമോഷന് ചെങ്കൊടിയേന്തി ഭീമൻ രഘു

414

വില്ലൻ വേഷങ്ങൾക്ക് പുതിയ മാനങ്ങൾ നൽകി മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് ഭീമൻ രഘു. ചങ്ങാനാശ്ശേരി സ്വദേശിയായ ഭീമൻ രഘുവിന്റെ യഥാർത്ഥ പേര് രഘു ദാമോദരൻ എന്നാണ്. ഇതിനോടകം 400 ൽ അധികം സിനിമകളുടെ ഭാഗമായി.

രാഷ്ട്രീയത്തിലും പയറ്റാനിറങ്ങിയ താരം ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. പരാജയപ്പെട്ട് സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിന്ന താരം ഈയടുത്ത് ബിജെപി വിട്ട് സിപിഎമ്മിലെത്തിയിരുന്നു. സിപിഎമ്മിനെ വാഴ്ത്താനും താരം മറന്നില്ല. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണ ചടങ്ങിനെത്തിയ ഭീമൻ രഘു മുഖ്യമന്ത്രിയുടെ പ്രസംഗം തീരും വരെ എഴുന്നേറ്റ് നിന്നത് വാർത്തകളിൽ നിറഞ്ഞിരുന്നു.

Advertisements

ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷനാണ് ചർച്ചയാകുന്നത്. ‘മിസ്റ്റർ ഹാക്കർ’ എന്ന സിനിമയുടെ പ്രമോഷനായാണ് പാർട്ടി കൊടിയുമായി ഭീമൻ രഘു എത്തിയിരിക്കുന്നത്. എന്തിനാണ് ഈ കൊടി വച്ചിറങ്ങുന്നതെന്ന് ആളുകൾ ചോദിക്കുമല്ലോ? അവിടെയും ചർച്ചയാകുമല്ലോ, അതുതന്നെയാണ് തന്റെ ലക്ഷ്യം എന്ന് താരം പറയുകയും ചെയ്തു.

ALSO READ- അഭിനയിക്കുമ്പോൾ ബിപി കൂടും വിയർക്കും, ഗ്ലിസറിനിട്ട് അഭിനയിച്ചിട്ട് 25 കൊല്ലമായി; വെളിപ്പെടുത്തി മമ്മൂട്ടി

”മിസ്റ്റർ ഹാക്കർ എന്ന സിനിമയിലും സഖാവ് ആയാണ് ഞാൻ വേഷമിടുന്നത്. ഈ സിനിമ സഖാവിന്റെ സിനിമയാണ്. അതുകൊണ്ട് ഞാൻ പറഞ്ഞിട്ടാണ് കൊടി കൊണ്ടുവന്നത്. ഈ പാർട്ടി ഇപ്പോൾ എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുകയാണ്. ഇയാൾ എന്തിനാണ് ഈ കൊടി വച്ചിറങ്ങുന്നതെന്ന് ആളുകൾ ചോദിക്കുമല്ലോ? അവിടെയും ചർച്ചയാകുമല്ലോ, അതുതന്നെയാണ് തന്റെ ലക്ഷ്യം’- ഭീമൻ രഘു പറഞ്ഞു.

പുരസ്‌കാരദാന ചടങ്ങിൽ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ചതിനെ കുറിച്ചും താരം വിശദീകരിച്ചു. മുഖ്യമന്ത്രിയോട് ബഹുമാനമാണ്, അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചാണ് എഴുന്നേറ്റ് നിന്നത്. പുറകിൽ ഇരിക്കുന്ന ആളുകളോട് ചോദിച്ചിട്ടാണ് എഴുന്നേറ്റുനിന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ- തുല്യതയാണ് വേണ്ടത്, ആണിനോട് ദേഷ്യം വന്നാൽ കരിവാരി തേക്കാനും ഉപയോഗിക്കും; സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങൾ എടുത്തുകളയണം: സാധിക വേണുഗോപാൽ

പതിനഞ്ച് മിനിറ്റും ആ പ്രസംഗം നിന്നു കേട്ടു. എന്റെ സംസ്‌കാരമാണ് ഞാൻ അവിടെ കാണിച്ചത്. ബഹുമാനിക്കേണ്ട ആളെ ബഹുമാനിച്ചു. സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾക്ക് വില കൽപ്പിക്കുന്നില്ല.

പിണറായി വിജയൻ ഒരു നല്ല മനുഷ്യനാണ്. അദ്ദേഹത്തെ പണ്ട് മുതലേ ഞാൻ ബഹുമാനിക്കുന്നുണ്ട്. അതെന്റെ സംസ്‌കാരത്തിൽ നിന്നും പഠിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു.എനിക്ക് സ്ഥാനാര്‍ഥി ആകണമെന്ന് ആഗ്രഹമൊന്നുമില്ല. പക്ഷേ പാര്‍ട്ടി പറഞ്ഞാല്‍ ഞാന്‍ നില്‍ക്കും എന്നും ഭീമൻ രഘു പറയുന്നു.

Advertisement