അഭിനയിക്കുമ്പോൾ ബിപി കൂടും വിയർക്കും, ഗ്ലിസറിനിട്ട് അഭിനയിച്ചിട്ട് 25 കൊല്ലമായി; വെളിപ്പെടുത്തി മമ്മൂട്ടി

5196

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരമാണ് മമ്മൂട്ടി. അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന താരം കൂടിയാണ്. 1971 ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം പിന്നീട് 400 ൽ അധികം സിനിമകളുടെ ഭാഗമായി.

സിനിമാജിവിതത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെയാണ് അദ്ദേഹം ആദ്യകാലങ്ങളിൽ അഭിനയിച്ചിരുന്നത്. എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം.

Advertisements

എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല. പിന്നീട് കെ. ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തിയത്. പിന്നീട് നടന്നത് ചരിത്രമാണ് 73ാെ വയസിലും താരം ചുറുചുറുക്കുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിസമയിപ്പിക്കുകയാണ്.
ALSO READ- തുല്യതയാണ് വേണ്ടത്, ആണിനോട് ദേഷ്യം വന്നാൽ കരിവാരി തേക്കാനും ഉപയോഗിക്കും; സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങൾ എടുത്തുകളയണം: സാധിക വേണുഗോപാൽ

ഇപ്പോഴിതാ മമ്മൂട്ടി നടത്തിയ ഒരു വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്. താൻ ഒരു അഭിനയ ഭ്രാന്തനാണെന്നും ഗ്ലിസറിൻ ഇട്ട് അഭിനയിച്ചിട്ട് 25 കൊല്ലമായെന്നും മമ്മൂട്ടി പറയുകയാണ്. തന്നെ സിനിമാനടൻ ആക്കിയില്ലെങ്കിൽ സിനിമയ്ക്ക് തീ പിടിക്കുമെന്ന് പണ്ട് താൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

ഒരു നടനാവാൻ അത്രത്തോളം ആഗ്രഹിച്ചിട്ടുണ്ടെന്നും തന്നെ തട്ടികളയാൻ മലയാള സിനിമയ്ക്ക് പറ്റുകയില്ലെന്നും താരം വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.സിനിമയിലേക്ക് വരുന്നതിന് മുൻപ് ഒരു അഭിനയ ഭ്രാന്തനായിരുന്നു. ഇപ്പോഴും ഞാൻ അഭിനയ ഭ്രാന്തനുമാണ്. ഇന്നല്ല പണ്ടുമുതലേ തുടങ്ങിയതാണ്. അല്ലെങ്കിൽ ഞാൻ സിനിമാനടൻ ആവുകയില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്.
ALSO READ- തൃശൂർ എടുക്കാൻ കാത്തിരുന്ന സുരേഷ് ഗോപിക്ക് ലഭിച്ചത് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം; അതൃപ്തിയിൽ താരം, ഏറ്റെടുത്തേക്കില്ലെന്ന് സൂചന, ചർച്ച

മലയാള സിനിമയ്ക്ക് എന്നെ സിനിമാനടൻ ആക്കിയേ ഒക്കുകയുള്ളൂ. അത്രത്തോളം ഞാൻ ഇതിന് മോഹിച്ചതാണ്. അല്ലാതെ എന്നെ തട്ടി കളയാൻ സിനിമയ്ക്ക് പറ്റുകയില്ല.എന്നെപ്പോലെ സിനിമയെ മോഹിക്കുന്ന ഒത്തിരി പിള്ളേര് ഉണ്ട്. അവർക്ക് അവരുടേതായ അവസരം വരുമ്പോൾ അവർ വരുമായിരിക്കും എന്നും മമ്മൂട്ടി പറഞ്ഞു.


അതേസമയം, വെറുതെ മോഹിച്ചിട്ട് കാര്യമില്ല. എല്ലാവരുടെയും വിചാരം സിനിമയിൽ അഭിനയിക്കാം എന്നാണ്. അച്ഛൻ വീട്ടിലേക്ക് ചെല്ലുമ്പോൾ മക്കൾ പഠിക്കുകയുമില്ല, ജോലിക്ക് പോകാനോ എസ്റ്റേറ്റ് നോക്കാനോ പറഞ്ഞാൽ ചെയ്യത്തുമില്ല ഇവനെ സിനിമയിലേക്ക് എടുക്കുമോ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി പറയുന്നു.

അങ്ങനെയൊന്നും സിനിമയിൽ അഭിനയിക്കാൻ കഴിയില്ല, ചിലപ്പോൾ ഒരു പടമൊക്കെ ചെയ്യാം. ഒരു നടൻ എന്ന രീതിയിൽ നിൽക്കണം എന്നുണ്ടെങ്കിൽ നല്ല അധ്വാനമുള്ള കാര്യമാണെന്ന് നടൻ വിജയരാഘവൻ പറഞ്ഞു.

ബാക്കിയുള്ള സാധാരണ മനുഷ്യരുടെ തലച്ചോറിൽ സംഭവിക്കാത്ത കാര്യങ്ങൾ നടന്റെ തലച്ചോറിൽ സംഭവിക്കുന്നുണ്ട്. ദേഷ്യം വരുമ്പോൾ നമ്മുടെ രോമമൊക്കെ എഴുന്നേറ്റു നിൽക്കും, അഡ്രിനൽ പ്രവർത്തിക്കും, വിയർക്കും എല്ലാം സംഭവിക്കുമെന്നാണ വിജയരാഘവൻ പറഞ്ഞത.്

ഈ സമയത്താണ് താൻ ഗ്ലിസറിൻ ഇട്ട് അഭിനയിച്ചിട്ട് 25 കൊല്ലമായെന്ന് മമ്മൂട്ടി കൂട്ടി ചേർത്തത്. അഭിനയിക്കുമ്പോൾ ബിപി ഒക്കെ കൂടും വിയർക്കും, ഒക്കെ ചെയ്യും.ഞാൻ ഗ്ലിസറിൻ ഇട്ട് അഭിനയിച്ചിട്ട് 25 കൊല്ലമായി എന്നും മമ്മൂട്ടി പറഞ്ഞു.

Advertisement