തുല്യതയാണ് വേണ്ടത്, ആണിനോട് ദേഷ്യം വന്നാൽ കരിവാരി തേക്കാനും ഉപയോഗിക്കും; സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങൾ എടുത്തുകളയണം: സാധിക വേണുഗോപാൽ

121

മലയാളികൾക്ക് സുപരിചിതയായ നടിയാണ് സാധിക വേണുഗോപാൽ. സിനിമകളിലൂടെയും സീരിയലുകളിലൂടെയും മറ്റ് ഷോകളിലൂടെയുമെല്ലാം ധാരാളം ആരാധകരെ നേടിയെടുക്കാൻ സാധികയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം.

തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പുതിയ വിശേഷങ്ങളുമെല്ലാം സാധിക ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സാധിക സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അതിനാൽ അവ എടുത്തുകളയണമെന്നും പ്രതികരിച്ചതാണ് ചർച്ചയാകുന്നത്.

Advertisements

പൊതുവെ തുല്യപ്രാധാന്യം വേണമെന്ന് പറയുമ്പോൾ നിയമങ്ങളും തുല്യമാക്കണമെന്നും ശക്തമായിരിക്കണമെന്നും സാധിക പറഞ്ഞു. എബിസി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സാധികയുടെ പ്രതികരണം. പല സ്ത്രീകളും ഒരു ആണിനോട് ദേഷ്യം വന്ന് കഴിഞ്ഞാൽ മനപ്പൂർവം അവരെ കരി വാരി തേക്കാനായി നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് സാധിക പറയുന്നു.

ALSO READ- തൃശൂർ എടുക്കാൻ കാത്തിരുന്ന സുരേഷ് ഗോപിക്ക് ലഭിച്ചത് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം; അതൃപ്തിയിൽ താരം, ഏറ്റെടുത്തേക്കില്ലെന്ന് സൂചന, ചർച്ച

അതുകൊണ്ട് സ്ത്രീകൾക്കുള്ള അവകാശം ആദ്യം എടുത്തുകളയണം. നിയമത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്ന പ്രിവിലേജുണ്ട്. സ്ത്രീ പോയി ആണിനെതിരെ എന്തെങ്കിലും കേസ് കൊടുത്താൽ അറസ്റ്റ് ചെയ്യാനുള്ള പ്രിവിലേജുണ്ട്. എന്തിനാണ് അത്. ശരിയാണോ തെറ്റാണോ എന്ന് അറിയുന്നതിന് അവർ ജയിലിൽ കിടക്കുന്നില്ലേ. അത് എന്തിന്റെ പേരിലാണെന്നും സാധിക ചോദിക്കുന്നു.

ഒരു ആൺകുട്ടി കേറി ഒരു പെണ്ണിന്റെ പേരിൽ തന്നെ കേറി പിടിച്ചു എന്ന് പറഞ്ഞാൽ ആ ഒരു പ്രിവിലേജ് ഇല്ലല്ലോ. അത് ഉപയോഗിക്കുന്ന ഒരുപാട് ആളുകൾ ഇന്നുണ്ട്. കാശടിച്ചുമാറ്റാനായി നിയമങ്ങൾ യൂസ് ചെയ്ത് കുടുംബങ്ങൾ തകർക്കുന്ന ഒരുപാട് പെൺകുട്ടികളുണ്ടെന്നും സാധിക പറയുന്നു. ഇതൊന്നും ആരും അറിയുകയോ അവർ മുന്നിലേക്ക് വരികയോ ചെയ്യുന്നില്ലെന്നും സാധിക പറഞ്ഞു.

ALSO READ-ഡിവോഴ്‌സിന്റെ സമയത്ത് അമ്മ ഡിപ്രഷനില്‍, ജീവിതത്തില്‍ നേരിട്ടത് ഒത്തിരി പ്രശ്‌നങ്ങള്‍, ഒരു അച്ഛന്റെ സ്‌നേഹമെന്താണെന്ന് ഞാനറിഞ്ഞിട്ടില്ല, വൈഗ പറയുന്നു

അത്തരം പ്രിവിലേജുകൾ വേണ്ട എന്നാണ് എന്റെ അഭിപ്രായം. തുല്യപ്രാധാന്യമാണല്ലോ നമ്മൾ പറയുന്നത്. രണ്ട് പേർക്കും ഒരേ നിയമം മതി. പെൺകുട്ടികൾക്ക് അനുകൂലമായി എന്തുകൊണ്ടാണ് ഇത്രയും നിയമങ്ങൾ വരുന്നത്. പെൺകുട്ടികൾക്കെതിരെ ഒരുപാട് പ്രശ്നങ്ങൾ വന്ന് അവർ അത് തുറന്നുപറയുന്നത് കൊണ്ടാണ് നിയമങ്ങൾ അവർക്ക് അനുകൂലമായി വന്നതെന്നും താരം വിശദീകരിക്കുന്നു.

എത്ര വീട്ടിൽ ഭർത്താവിനെ തല്ലുന്ന ഭാര്യമാരുണ്ട്. ഗാർഹിക പീഡനങ്ങൾ സ്ത്രീകൾ മാത്രമല്ല, പരുഷന്മാരും അനുഭവിക്കുന്നുണ്ട്. ഇത് പുറത്തേക്ക് വരില്ല. ആൺകുട്ടികളുടെ ഒരു പ്രശ്നവും പുറത്തേക്ക് വരില്ല. കാരണം അവരതിന് തയ്യാറല്ല. അപ്പോൾ പിന്നെ അവർ കിടന്ന് കരഞ്ഞിട്ട് കാര്യമില്ലെന്നും സാധിക വേണുഗോപാൽ പറഞ്ഞു.

Advertisement